മഞ്ജു വാരിയറും ശ്രീകുമാർ മേനോനും നേർക്കുനേർ നിന്ന് വിഴുപ്പലക്കാനുള്ള ഈ സാഹചര്യം കാലത്തിന്റെ കാവ്യ നീതിയാണെന്ന് ബ്ലോഗറും ആക്ടിവിസ്റ്റുമായ കെ.പി. സുകുമാരന്‍. നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചന ഉണ്ടെന്ന് പ്രഖ്യാപിച്ച‌ മഞ്ജുവിന്റെ പരാമർശം ദിലീപിനെ ഇല്ലായ്മ ചെയ്യാനുള്ള മറ്റൊരു ഗൂഢാലോചന ആയിരുന്നോ എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഞ്ജു വാരിയറും ശ്രീകുമാർ മേനോനും നേർക്കുനേർ നിന്ന് വിഴുപ്പലക്കാനുള്ള ഈ സാഹചര്യം കാലത്തിന്റെ കാവ്യ നീതിയാണെന്ന് ബ്ലോഗറും ആക്ടിവിസ്റ്റുമായ കെ.പി. സുകുമാരന്‍. നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചന ഉണ്ടെന്ന് പ്രഖ്യാപിച്ച‌ മഞ്ജുവിന്റെ പരാമർശം ദിലീപിനെ ഇല്ലായ്മ ചെയ്യാനുള്ള മറ്റൊരു ഗൂഢാലോചന ആയിരുന്നോ എന്ന സംശയത്തിന് ഇനി തെളിവുകൾ പുറത്തുവന്നേക്കാമെന്നും സുകുമാരൻ പറഞ്ഞു. ദിലീപിനെ അന്യായമായി 86 ദിവസം ജയിലിലെ സിമന്റ് തറയിൽ കിടത്തിയതിന്റെ കാരണക്കാർക്ക് ശിക്ഷ ഏതെങ്കിലും രൂപത്തിൽ കിട്ടാതിരിക്കില്ലെന്നും അദ്ദേഹം പറയുന്നു.

ADVERTISEMENT

കെ.പി. സുകുമാരന്റെ കുറിപ്പ് വായിക്കാം

ശ്രീകുമാർ മേനോന്റെ പോസ്റ്റ് വായിച്ചു. ഒരു നിരാശാകാമുകന്റെ തേങ്ങലാണ് ആ പോസ്റ്റിലെ വരികൾക്കിടയിൽ എനിക്ക് വായിക്കാൻ കഴിഞ്ഞത്. ശരിക്ക് പറഞ്ഞാൽ ഞാൻ ദിലീപിന്റെ ഫാൻ ഒന്നുമല്ലായിരുന്നു. മലയാളത്തിൽ സത്യന് ശേഷം മോഹൻലാലിനെ മാത്രമേ നല്ല നടനായി എനിക്ക് തോന്നിയിട്ടുള്ളു. ‍‍എന്നാലും ദിലീപിന്റെ നിർദോഷമായ കോമഡികൾ ആസ്വദിച്ചിരുന്നു. 

ADVERTISEMENT

നടിയെ പീഡിപ്പിച്ച കേസിൽ ദിലീപിനു യാതൊരു പങ്കും ഇല്ല എന്ന് മാത്രമല്ല, ദിലീപ് തന്നെ ഒരു പ്രാവശ്യം ഫോണിൽ എന്നോട് പറഞ്ഞത് പോലെ ദിലീപ് സ്വപ്നത്തിൽ കൂടി വിചാരിക്കാത്ത കാര്യമായിരുന്നു നടിയെ പീഡിപ്പിക്കാൻ ദിലീപ് ക്വട്ടേഷൻ കൊടുത്തു എന്ന ആരോപണം എന്ന് എനിക്ക് ഉറപ്പായിരുന്നു. ദിലീപിനു അനുകൂലമായി പോസ്റ്റുകൾ എഴുതിയത് കൊണ്ട് എനിക്ക് കുറേ തെറികൾ കേൾക്കേണ്ടി വന്നു, എന്ന് മാത്രമല്ല കുറേ സ്ത്രീസുഹൃത്തുക്കളെ നഷ്ടപ്പെടുകയും ചെയ്തിരുന്നു.

ജയിലിൽ ആകുന്നത് വരെയും സ്വയരക്ഷയ്ക്ക് ദിലീപ് ഒന്നും ചെയ്തില്ല എന്നതും ജയിലിൽ നിന്ന് തെളിവെടുപ്പിനു കൊണ്ടുപോകുമ്പോൾ കൂകിവിളിക്കുന്ന ആൾക്കൂട്ടത്തിനു മുന്നിലൂടെ നിഷ്കളങ്കഭാവത്തിൽ തലയുയർത്തി ദിലീപ് നടന്നതും മകൾ മീനാക്ഷി ദിലീപിന്റെ കൂടെ നിന്നതും എല്ലാം ചേർത്ത് നിരീക്ഷിച്ചപ്പോൾ എനിക്ക് ഉറപ്പായിരുന്നു ദിലീപ് നിരപരാധി ആണെന്ന്. 

ADVERTISEMENT

ദിലീപ് അന്യായമായി കേസിൽ പ്രതി ചേർക്കപ്പെട്ട് ജയിലിൽ അടയ്ക്കപ്പെട്ടതും ആൾക്കൂട്ടം ദിലീപിനെ കുറ്റവാളിയായി വിധിയെഴുതിയതും കൊണ്ടൊക്കെ എനിക്ക് ദിലീപിനോട് വല്ലാത്ത സ്നേഹം ഉണ്ടാകുന്നതിന് കാരണമായിട്ടുണ്ട്. ഇന്നിപ്പോൾ മഞ്ജു വാരിയരും ശ്രീകുമാർ മേനോനും നേർക്കുനേർ നിന്ന് വിഴുപ്പലക്കാനുള്ള സാഹചര്യം ആണ് ഉണ്ടായിട്ടുള്ളത്. അത് കാലത്തിന്റെ ഒരു കാവ്യനീതിയാണ്. കുറേ കാര്യങ്ങൾ ഇനി പുറത്ത് വരും.

ഇരയായ നടി പീഡിപ്പിക്കപ്പെട്ടതിൽ ഗൂഢാലോചന നടന്നിട്ടുണ്ട് എന്ന് ആദ്യമായി പ്രഖ്യാപിച്ചത് മഞ്ജുവാരിയർ ആണ്. അങ്ങനെയാണ് ആ ഗൂഢാലോചനയുടെ സൂത്രധാരത്വം ദിലീപിലേക്ക് ചെന്നെത്തുന്നതും ദിലീപ് ജയിലിൽ അടയ്ക്കപ്പെടുന്നതും. മഞ്ജു വാരിയറുടെ ആ ഗൂഢാലോചനാസിദ്ദാന്തം ദിലീപിനെ നിശ്ശേഷം ഇല്ലായ്മ ചെയ്യാനുള്ള മറ്റൊരു ഗൂഢാലോചന ആയിരുന്നോ എന്ന സംശയത്തിനു ഇനി തെളിവുകൾ പുറത്ത് വന്നേക്കാം. 

കാരണം, അയ്യോ പാവം മട്ടിലുള്ള ശ്രീകുമാർ മേനോന്റെ ഫെയ്സ്‌ബുക്ക് പോസ്റ്റ് മഞ്ജു വാരിയറെ അക്ഷരാർത്ഥത്തിൽ അപമാനിക്കുന്നതാണ്. 1500 രൂപ മാത്രം ബാക്കിയായി പാപ്പരായ മഞ്ജുവിന് പരസ്യചിത്രത്തിനു അഡ്വാൻസായി 25 ലക്ഷത്തിന്റെ ചെക്ക് കൊടുത്ത് ഉയർത്തിക്കൊണ്ട് വന്നത് താൻ ആണെന്നും തനിക്കെതിരെ ഡി.ജി.പി.ക്ക് പരാതി കൊടുത്തതിൽ മഞ്ജുവിന്റെ ദിവംഗതനായ പിതാവിന്റെ ആത്മാവ് തനിക്കൊപ്പം ‍‍‍ദുഃഖിക്കുന്നുണ്ടാകും എന്നൊക്കെ ശ്രീകുമാർ മേനോൻ പരസ്യപ്പെടുത്തുമ്പോൾ മഞ്ജു വാരിയർക്ക് മിണ്ടാതിരിക്കാൻ പറ്റുമോ? സത്യങ്ങൾ വെളിയിൽ വരട്ടെ. ദിലീപിനെ അന്യായമായി 86 ദിവസം ജയിലിലെ സിമന്റ് തറയിൽ കിടത്തിയതിന്റെ കാരണക്കാർക്ക് ശിക്ഷ ഏതെങ്കിലും രൂപത്തിൽ കിട്ടാതിരിക്കില്ല.