മകന്റെ പേരിൽ നിന്നും ‘മേനോൻ’ മുറിച്ചുമാറ്റി മാതൃകയായുകയാണ് നടൻ അനീഷ് ജി. മേനോൻ. മകന്റെ പേരിടീലുമായി അടുത്തു തന്നെയാണ് അനിൽ രാധാകൃഷ്ണൻ മേനോൻ-ബിനീഷ് ബാസ്റ്റിൻ വിവാദവും അതു സംബന്ധിച്ചുള്ള ജാതി വിഷയവും ഉടലെടുക്കുന്നത്. ഈ അവസരത്തിൽ സ്വന്തം മകനെ ജാതിമതിലുകൾക്കപ്പുറം നിൽക്കുന്ന പേര് വിളിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മകന്റെ പേരിൽ നിന്നും ‘മേനോൻ’ മുറിച്ചുമാറ്റി മാതൃകയായുകയാണ് നടൻ അനീഷ് ജി. മേനോൻ. മകന്റെ പേരിടീലുമായി അടുത്തു തന്നെയാണ് അനിൽ രാധാകൃഷ്ണൻ മേനോൻ-ബിനീഷ് ബാസ്റ്റിൻ വിവാദവും അതു സംബന്ധിച്ചുള്ള ജാതി വിഷയവും ഉടലെടുക്കുന്നത്. ഈ അവസരത്തിൽ സ്വന്തം മകനെ ജാതിമതിലുകൾക്കപ്പുറം നിൽക്കുന്ന പേര് വിളിച്ചു മാതൃകയാവുകയാണ് അനീഷ്. 

ADVERTISEMENT

അനീഷിന്റെ കുറിപ്പ് വായിക്കാം:

മേനോൻ/ നായർ വാലുകളില്ലാതെ "അനീഷ്" എന്ന പേര് മാത്രമാണ് പേരിടൽ ചടങ്ങിന് എന്റെ അച്ഛൻ എന്റെ കാതിൽ വിളിച്ച പേര്. പിന്നീട്, ഒന്നാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് കഴിയുന്നത് വരെ സ്കൂൾ റജിസ്റ്ററിൽ അനീഷ് ജി. എന്നായി പേര്.

ADVERTISEMENT

മാട്ട- മിമിക്രി സ്റ്റേജുകളിൽ നിന്ന് 'കെ.പി.എ.സി' -യിൽ നാടകം കളിക്കാൻ എത്തിയപ്പോഴും ആ പേര് മാറ്റമില്ലാതെ തുടർന്നു. സിനിമാ മോഹം മനസ്സിൽ ഉരുത്തിരിഞ്ഞു വന്നപ്പോൾ മുതൽ "അനീഷ്.ജി" എന്ന പേരിന് കുറച്ചൂടെ ഭംഗി ഉണ്ടാക്കാം എന്ന്തോന്നുകയും പേരിനൊപ്പം "മേനോൻ" എന്ന വാൽകഷ്ണം കൂടെകൂട്ടിച്ചേർത്ത് "അനീഷ് ജി.മേനോൻ" എന്ന നീളമുള്ള പേരിൽ അറിയപ്പെടാനും ഞാൻ ആഗ്രഹിച്ചു.

പക്ഷേ 15- 20 കൊല്ലം മുൻപ് ആ വാൽകഷ്ണം ഒരു ജാതിയുടെ തലകനമായിട്ടൊന്നും തോന്നിയിരുന്നില്ല. പറയാനും,എഴുതാനും അഴകുള്ള ഒരു പേര് അത്രേയെ

തോന്നിയുള്ളു. ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ ഇത്തരം ചില surnames ഭാരമായി തോന്നുന്നത് സ്വാഭാവികമാണല്ലോ. ഇൗ സാഹചര്യങ്ങൾ കണക്കിലെടുത്ത്

ADVERTISEMENT

ഇന്ന് എന്റെ മകന്റെ പേരിടൽ ചടങ്ങിന് ഞാനവനെ ജാതി-മത അടയാളങ്ങൾ ഇല്ലാതെ "ആര്യൻ" എന്ന് പേരുചൊല്ലി വിളിച്ചു.

നവംബർ-1-2019 മുതൽ അവൻ 'ബേബി ഓഫ് ഐശ്വര്യ' എന്ന പോസ്റ്റിൽ നിന്നും സ്വന്തമായി പേരുള്ള വ്യക്തിയായി മാറിയിരിക്കുന്നു. "ആര്യൻ"