ജോസ് തോമസ് എന്ന പേരിൽ പ്രചരിക്കുന്ന മരണവാർത്തയിലെ ആൾ താനല്ലെന്ന് സംവിധായകൻ ജോസ് തോമസ്. ഫെയ്സ്ബുക്ക് ലൈവ് വിഡിയോയിലൂടെ എത്തിയായിരുന്നു സംവിധായകന്റെ വിശദീകരണം. കിളിമാനൂരിന് സമീപം നടന്ന വാഹനാപകടത്തിൽ നടനും നാടക, ചലച്ചിത്ര പ്രവർത്തകനുമായ ജോസ് തോമസ് (58) അന്തരിച്ചിരുന്നു. ഈ വാർത്ത ടിവിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജോസ് തോമസ് എന്ന പേരിൽ പ്രചരിക്കുന്ന മരണവാർത്തയിലെ ആൾ താനല്ലെന്ന് സംവിധായകൻ ജോസ് തോമസ്. ഫെയ്സ്ബുക്ക് ലൈവ് വിഡിയോയിലൂടെ എത്തിയായിരുന്നു സംവിധായകന്റെ വിശദീകരണം. കിളിമാനൂരിന് സമീപം നടന്ന വാഹനാപകടത്തിൽ നടനും നാടക, ചലച്ചിത്ര പ്രവർത്തകനുമായ ജോസ് തോമസ് (58) അന്തരിച്ചിരുന്നു. 

ADVERTISEMENT

ഈ വാർത്ത ടിവിയിൽ കണ്ടതോടെയാണ് പലരും ഇത് സംവിധായകൻ ജോസ് തോമസ് ആണെന്ന് തെറ്റിദ്ധരിച്ച് തന്റെ കുടുംബത്തെ വിളിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അപകടത്തിൽ മരണപ്പെട്ട ജോസ് തോമസ് അൻപതിലേറെ സിനിമകളിൽ അസോസിയേറ്റ് ഡയറക്ടർ ആയി പ്രവർത്തിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസിൽ ദീർഘകാലം മാധ്യമ പ്രവർത്തകനായിരുന്നു.

ADVERTISEMENT

സംവിധായകൻ ജോസ് തോമസിന്റെ വാക്കുകൾ ഇങ്ങനെ:

ADVERTISEMENT

ഇന്ന് രാവിലെ ടിവി ചാനലുകളിൽ ജോസ് തോമസ് എന്നൊരാൾ അപകടത്തിൽ മരിച്ചതായി വാർത്തകളിൽ കണ്ടു. ഇത് അറിഞ്ഞതും എന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും സങ്കടത്തോടെ എന്നെയും എന്റെ വീട്ടുകാരെയും വിളിച്ചു. എന്റെ സഹോദരങ്ങൾപോലും ഞെട്ടിപ്പോയി. ഈ വാർത്ത അറിഞ്ഞിട്ടും ഭയപ്പെട്ട് വിളിക്കാതിരിക്കുന്ന ആളുകൾക്കാണ് ഈ വിഡിയോ. ചലച്ചിത്ര പ്രവർത്തകനും ഏഷ്യാനെറ്റിലെ ഉദ്യോഗസ്ഥനുമായ ജോസ് തോമസാണ് മരിച്ചത്. എന്റെ സമപ്രായക്കാരനാണ് അദ്ദേഹവും. എനിക്ക് അടുത്തറിയാവുന്ന ആളുമാണ്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. സംശയിക്കേണ്ട, ഭയപ്പെടേണ്ട ഞാൻ നിങ്ങളുടെ കൂടെ ഉണ്ട്.

മീനാക്ഷി കല്യാണം, മായാമോഹിനി, ശൃംഗാരവേലൻ, സ്വര്‍ണക്കടുവ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ജോസ് തോമസ്.