നീണ്ട ഇടവേളയ്ക്ക് ശേഷം സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ഭദ്രന്‍ തിരിച്ചുവരവിനൊരുങ്ങുന്ന ചിത്രമാണ് ജൂതന്‍ എന്നാണ് ചിത്രത്തിന്റെ പേര്. സൗബിൻ ഷാഹിർ, ജോജു ജോർജ്, റിമ കല്ലിങ്കൽ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കിയായിരുന്നു ചിത്രം അനൗൺസ് ചെയ്തത്. എന്നാൽ ചിത്രത്തിലെ നായികകഥാപാത്രത്തിൽ നിന്നും റിമയെ മാറ്റിയെന്നതാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നീണ്ട ഇടവേളയ്ക്ക് ശേഷം സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ഭദ്രന്‍ തിരിച്ചുവരവിനൊരുങ്ങുന്ന ചിത്രമാണ് ജൂതന്‍ എന്നാണ് ചിത്രത്തിന്റെ പേര്. സൗബിൻ ഷാഹിർ, ജോജു ജോർജ്, റിമ കല്ലിങ്കൽ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കിയായിരുന്നു ചിത്രം അനൗൺസ് ചെയ്തത്. എന്നാൽ ചിത്രത്തിലെ നായികകഥാപാത്രത്തിൽ നിന്നും റിമയെ മാറ്റിയെന്നതാണ് പുതിയ വാർത്ത. പകരം ഈ വേഷത്തിൽ മംമ്ത മോഹൻദാസ് എത്തും.

ADVERTISEMENT

റൂബി ഫിലിംസിന്റെ ബാനറിൽ തോമസ് ജോസഫ് പട്ടത്താനം,ജയന്ത് മാമൻ എന്നിവർ ചേർന്നാണ് നിർമാണം. എസ്. സുരേഷ് ബാബു തിരക്കഥ എഴുതുന്നു. ലോകനാഥൻ എസ്. ഛായാഗ്രഹണം. സുഷിൻ ശ്യാം സംഗീതം, ഗാനരചന ഡോ. മധു വാസുദേവൻ, ബംഗ്ലാൻ കലാസംവിധാനം, സമീറ സനീഷ് വസ്ത്രാലങ്കാരം.

ADVERTISEMENT

മലയാളത്തിൽ മികച്ച സിനിമകൾ സംഭാവനചെയ്ത, മലയാളം കണ്ട മികച്ച സംവിധായകരിൽ മുൻപന്തിയിലുള്ള ഒരു സംവിധായകനാണ് ഭദ്രൻ. പതിനാല് വർഷങ്ങൾക്കു േശഷമാണ് ഭദ്രൻ വീണ്ടും സംവിധാനത്തിനൊരുങ്ങുന്നത്. 2005ൽ റിലീസ് ചെയ്ത മോഹൻലാൽ ചിത്രം ഉടയോനാണ് അവസാനമായി റിലീസിനെത്തിയത്. യുവതാരമായ സൗബിനൊപ്പം ഭദ്രനെത്തുമ്പോൾ ആരാധകരും ആവേശത്തിലാണ്.

ADVERTISEMENT

കൊച്ചുകുട്ടിയെപ്പോലെ നിഷ്കളങ്കവും പക്ഷേ ബുദ്ധിവൈഭവവും ഉള്ള ജൂത കഥാപാത്രമായാണ് സൗബിൻ ജൂതനിൽ എത്തുന്നത്.ഒരു നിഗൂഢമായ ഫാമിലി ത്രില്ലർ ഹിസ്റ്റോറിക്കൽ കഥ പറയുന്ന ചിത്രത്തിന് ലോകനാഥൻ ശ്രീനിവാസനാണ് ഛായാഗ്രഹകൻ. ഇന്ദ്രൻസ്, ജോയിമാത്യു തുടങ്ങി നിരവധി താരങ്ങളാണ് കഥാപാത്രങ്ങളായി ചിത്രത്തിൽ അണിനിരക്കുന്നത്.

സൗബിന്റെ കരിയറിലെ ശക്തമായ കഥാപാത്രമായിരിക്കും ഈ ചിത്രത്തിലേത്. അടുത്തിടെ സുഡാനി ഫ്രം നൈജീരിയയിലൂടെ മികച്ച നടനുളള സംസ്ഥാന പുരസ്‌കാരം സൗബിന്‍ സ്വന്തമാക്കിയിരുന്നു. തുടര്‍ന്ന് കൈനിറയെ അവസരങ്ങളാണ് നടനെ തേടിയെത്തിയിരിക്കുന്നത്.