ഹെലൻ സിനിമയിലെ അജു വർഗീസിന്റെ അഭിനയത്തെ പ്രശംസിച്ച് സംവിധായകൻ വി.സി. അഭിലാഷ്. ചിത്രത്തിൽ നെഗറ്റീവ് റോളില്‍ പൊലീസ് ഉദ്യോഗസ്ഥനായാണ് അജു എത്തുന്നത്. ഹ്യൂമർ കഥാപാത്രങ്ങൾക്കൊപ്പം ഇത്തരം വ്യത്യസ്ത വേഷങ്ങളെയും സ്വീകരിക്കുന്നത് തുടർന്നാൽ അജുവിന്‌ ദേശീയതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടാൻ കഴിയുന്ന തലത്തിൽ ഉയരാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹെലൻ സിനിമയിലെ അജു വർഗീസിന്റെ അഭിനയത്തെ പ്രശംസിച്ച് സംവിധായകൻ വി.സി. അഭിലാഷ്. ചിത്രത്തിൽ നെഗറ്റീവ് റോളില്‍ പൊലീസ് ഉദ്യോഗസ്ഥനായാണ് അജു എത്തുന്നത്. ഹ്യൂമർ കഥാപാത്രങ്ങൾക്കൊപ്പം ഇത്തരം വ്യത്യസ്ത വേഷങ്ങളെയും സ്വീകരിക്കുന്നത് തുടർന്നാൽ അജുവിന്‌ ദേശീയതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടാൻ കഴിയുന്ന തലത്തിൽ ഉയരാൻ കഴിയുമെന്ന് അഭിലാഷ് പറയുന്നു.

ADVERTISEMENT

വി.സി. അഭിലാഷിന്റെ കുറിപ്പ് വായിക്കാം: 

ഹെലനിലെ അജു വർഗീസിന്റെ കഥാപാത്രം കണ്ടിട്ട് ഇന്നലെ അജുവുമായി സംസാരിക്കുമ്പോൾ ഫുൾ ക്രെഡിറ്റും അദ്ദേഹം സംവിധായകന് നൽകുകയാണ്. ഓരോ വാചകങ്ങൾക്കിടയിലും ''ഞാനൊന്നും ചെയ്തില്ല. മാത്തുക്കുട്ടി പറയുന്നത് ഫോളോ ചെയ്യുകയായിരുന്നു'' എന്ന് അദ്ദേഹം ആവർത്തിച്ച് കൊണ്ടേയിരുന്നു.

ADVERTISEMENT

തീർച്ചയായും ഹെലെനെന്ന മികച്ച സിനിമയ്ക്കും അതിലെ ഓരോ നല്ലതിനും ഒന്നാം നമ്പർ കൈയ്യടി അതിന്റെ സംവിധായകന് തന്നെയാണ് കിട്ടേണ്ടത്. എന്നാൽ അജുവിനെ കുറിച്ചും പറയേണ്ടതുണ്ട്.

ഞാൻ ആളൊരുക്കം ചെയ്യുമ്പോൾ ഒരു മാധ്യമ സുഹൃത്ത് സെറ്റിൽ വന്നു. ഇന്ദ്രൻസേട്ടനെ പറ്റി എന്നോട് ചോദിച്ചപ്പോൾ, ''ചിലയിടങ്ങളിൽ തിലകൻ ചേട്ടന് സബ്സ്റ്റിറ്റ്യൂട്ട് ചെയ്യാൻ പറ്റുന്ന പ്രതിഭയാണ് ഇന്ദ്രൻസേട്ടൻ'' എന്ന് ഞാൻ മറുപടി നൽകി. അദ്ദേഹത്തിന് അത് ഉൾക്കൊള്ളാൻ സാധിച്ചില്ല.

ADVERTISEMENT

ആളൊരുക്കം റിലീസ് ചെയ്തപ്പോൾ ആദ്യദിവസം തന്നെ കണ്ടിട്ട് അദ്ദേഹം എന്നെ വിളിച്ച് പറഞ്ഞു. ''നിങ്ങൾ പറഞ്ഞത് വലിയ സത്യമാണ്. ദുർബല ശരീര പ്രകൃതിയുള്ള ഒരാളായി എനിക്ക് തോന്നിയതേയില്ല. ഈ മനുഷ്യൻ എത്ര മനോഹരമായാണ് ആ കഥാപാത്രത്തിന്റെ ഉള്ളുലച്ചിലുകളെ അവതരിപ്പിച്ചത് !! എനിക്ക് വിശ്വസിക്കാനാവുന്നില്ല..!''

ആളൊരുക്കത്തിലെ ഇന്ദ്രൻസേട്ടൻ, ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെ സുരാജേട്ടൻ, ഇപ്പോൾ അജു.. മലയാള സിനിമയിലെ വലിയ മാറ്റം ഇതൊക്കെയാണ്.

നമ്മൾ കരുതുന്നതൊന്നുമല്ല ഇവരുടെ റേഞ്ച്. നല്ല വേഷങ്ങൾ കിട്ടിയാൽ നാട്യ ശാസ്ത്ര ചട്ടങ്ങളുടെ ചതുരക്കള്ളിയിൽ നിന്ന് ഇവർ പുറത്ത് ചാടും. എന്നിട്ട് അഭിനയ നിയമങ്ങൾക്ക് വ്യാഖ്യാനിക്കാൻ പറ്റാത്ത ഉയരങ്ങളിലേക്ക് പറക്കും.

'ഒപ്പ' ത്തിലെ ഓട്ടോഡ്രൈവറെ കാണുമ്പോൾ അജു വളരെ നിയന്ത്രണമുള്ള അഭിനേതാവാണെന്ന് തോന്നിയിട്ടുണ്ട്. സ്ഥിരം ഹാസ്യ കഥാപാത്രങ്ങൾക്കപ്പുറത്തേക്ക് തന്നിലെ ആക്ടറെ കൊണ്ടെത്തിക്കാവുന്ന റേഞ്ചും അതിനായുള്ള അദ്ധ്വാനവും അജുവിനുണ്ടെന്ന് ഹെലനിലെ പൊലീസുകാരൻ സാക്ഷ്യപ്പെടുത്തുന്നു..

ഈ നടന്റെ ശരീരം പോലും മിതത്വഭാഷ പഠിച്ചിരിക്കുന്നു. ഹ്യൂമർ കഥാപാത്രങ്ങൾക്കൊപ്പം ഇത്തരം വ്യത്യസ്ത വേഷങ്ങളെയും സ്വീകരിക്കുന്നത് തുടർന്നാൽ അജുവിന്‌ ദേശീയതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടാൻ കഴിയുന്ന തലത്തിൽ ഉയരാൻ കഴിയും. അതിന്റെ തെളിവ് ഹെലൻ തരുന്നു.

അഭിനന്ദനങ്ങൾ അജു വർഗീസ്...

വി.സി.അഭിലാഷ്