പനജി∙ഇന്ത്യൻ രാജ്യാന്തര ചലച്ചിത്രോൽസവത്തിലെ ഉദ്ഘാടന ചിത്രം ഡെസ്പൈറ്റ് ദ് ഫോഗ് കുട്ടികളായ അഭയാർഥികളുടെ ജീവിതവുമായി ബന്ധപ്പെട്ട ഗൗരവപൂർണമായ വിഷയമാണു കൈകാര്യം ചെയ്യുന്നതെന്നു സംവിധായകൻ ഗോരൻ പാസ്കൽവിക്. വാർത്ത സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു അണിയറ പ്രവർത്തകർ. പതിനായരത്തിലധികം കുട്ടി അഭയാർഥികളാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പനജി∙ഇന്ത്യൻ രാജ്യാന്തര ചലച്ചിത്രോൽസവത്തിലെ ഉദ്ഘാടന ചിത്രം ഡെസ്പൈറ്റ് ദ് ഫോഗ് കുട്ടികളായ അഭയാർഥികളുടെ  ജീവിതവുമായി ബന്ധപ്പെട്ട ഗൗരവപൂർണമായ വിഷയമാണു കൈകാര്യം ചെയ്യുന്നതെന്നു സംവിധായകൻ ഗോരൻ പാസ്കൽവിക്. വാർത്ത സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു  അണിയറ പ്രവർത്തകർ. 

ADVERTISEMENT

പതിനായരത്തിലധികം കുട്ടി അഭയാർഥികളാണു  യൂറോപ്പിലേക്കു പലായനം ചെയ്യുന്നത്. അവയിൽ ഒരു പങ്ക് ഇറ്റാലിയൻ തെരുവുകളിലും എത്തുന്നു. പലരും അഭയാർഥികളെ  സ്വീകരിക്കാൻ മാനസികമായി തയാറല്ലെന്നാതാണു യാഥാർത്ഥ്യമെന്നു സംവിധായകൻ പറയുന്നു. അത്തരമൊരു കുട്ടിയെ കണ്ടെത്തിയാൽ എന്റെ പ്രതികരണം  എന്തായിരിക്കുമെന്ന പ്രതികരണത്തിൽ നിന്നാണു ചിത്രം പിറന്നതെന്നും ഗോരൻ പറയുന്നു.  

ADVERTISEMENT

കുട്ടി അഭയാർഥിയായി വേഷമിട്ട അലി മൂസയും വാർത്ത സമ്മേളനത്തിന് എത്തിയിരുന്നു. യുദ്ധങ്ങൾ ഒഴിവാക്കാൻ കഴിയുമെങ്കിൽ ആർക്കും സ്വന്തം ജീവിതവും സംസ്കാരവും ഉപേക്ഷിച്ചു ഒാടിപോകേണ്ടി വരില്ലെന്നു സംവിധായകൻ പറഞ്ഞു. റസ്റ്ററന്റ് മാനേജരായ പൗലോ എട്ടു വയസുകാരനായ അലിയെ വീട്ടിലേക്കു കൂട്ടുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണു സിനിമയുടെ പ്രമേയം. ചിത്രത്തിന്റെ ഏഷ്യൻ പ്രീമിയറാണു ഇന്ത്യൻ രാജ്യാന്തര ചലച്ചിത്രോൽസവത്തിൽ നടക്കുക. സെർബിയൻ സംവിധായകനായ ഗോരൻ ദേവ് ഭൂമി എന്ന പേരിൽ ഇന്ത്യയിലും ഒരു ചിത്രം നിർമിച്ചിരുന്നു. ഇന്ത്യയ്ക്കുളള തന്റെ പ്രണയ ലേഖനമാണു ദേവ് ഭൂമിയെന്നു ഗോരൻ പറയുന്നു.