ഷെയ്ൻ നിഗത്തോട് ക്ഷമിക്കണമെന്ന് നടി ഷീല. 23 വയസുള്ള കൊച്ചു പയ്യനാണ്. ഷെയ്നിനെ വിലക്കാൻ പാടില്ലെന്ന് ഷീല കൊച്ചിയിൽ പറഞ്ഞു. ആരെയും സിനിമയിൽ വിലക്കുന്നതിനോട് യോജിപ്പില്ലെന്നും ഷീല വ്യക്തമാക്കി. ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനകൾക്കുള്ള ചാവറ ചലച്ചിത്ര ഗുരുവന്ദന പുരസ്കാര ചടങ്ങിൽ സംസാരിക്കുകയായിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷെയ്ൻ നിഗത്തോട് ക്ഷമിക്കണമെന്ന് നടി ഷീല. 23 വയസുള്ള കൊച്ചു പയ്യനാണ്. ഷെയ്നിനെ വിലക്കാൻ പാടില്ലെന്ന് ഷീല കൊച്ചിയിൽ പറഞ്ഞു. ആരെയും സിനിമയിൽ വിലക്കുന്നതിനോട് യോജിപ്പില്ലെന്നും ഷീല വ്യക്തമാക്കി. ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനകൾക്കുള്ള ചാവറ ചലച്ചിത്ര ഗുരുവന്ദന പുരസ്കാര ചടങ്ങിൽ സംസാരിക്കുകയായിരുന്നു താരം.

ADVERTISEMENT

ഷെയ്നിനെക്കുറിച്ചുള്ള ആരോപണങ്ങൾ ശരിയാണോ എന്നറിയില്ല. ഈ കേൾക്കുന്നതൊക്കെ ശരിയാണോയെന്ന് മാധ്യമ പ്രവർത്തകരോട് ഷീല ചോദിച്ചു. സിനിമാ സെറ്റിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നതായ ആരോപണം ശരിയാണെന്ന് തോന്നുന്നില്ല. പഴയ കാലത്ത് അതൊന്നും ഉണ്ടായിരുന്നില്ല. പഴയ കാലവും ഇന്നത്തെ കാലവും താരതമ്യം ചെയ്യുന്നതിൽ അർഥമില്ല. സിനിമ പൂർത്തിയാകാൻ അന്ന് ത്യാഗം സഹിച്ചിരുന്നുവെന്നും ഷീല പറഞ്ഞു.

ADVERTISEMENT

നിർമ്മാതാക്കൾക്ക് നഷ്ടം വരരുത് എന്നായിരുന്നു അന്നത്തെ ചിന്താഗതി. താരങ്ങൾ കൂടുതൽ സമയം അഭിനയിച്ച് ചിത്രങ്ങൾ വേഗം പൂർത്തിയാക്കുന്ന പതിവുണ്ടായിരുന്നുവെന്നും ഷീല ഓർമിപ്പിച്ചു.