നടി ബിഡിത ബാഗയുടെ പുതിയ ഫോട്ടോഷൂട്ട് വിഡിയോയാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയാകുന്നത്. വസ്ത്രത്തിലുംമുഖത്തും ചോരക്കറ. കീറിപ്പറിഞ്ഞ വസ്ത്രങ്ങൾ. ഒരാളുടെ അനുവാദം കൂടാതെ അയാളുടെ ശരീരത്തില്‍ ഒരു അധികാരവും പ്രയോഗിക്കരുതെന്ന ശക്തമായ സന്ദേശമാണ് നടി ഫോട്ടോഷൂട്ടിലൂടെ നല്‍കുന്നത്. ബലാത്സംഗം തടയാനായില്ലെങ്കില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടി ബിഡിത ബാഗയുടെ പുതിയ ഫോട്ടോഷൂട്ട് വിഡിയോയാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയാകുന്നത്. വസ്ത്രത്തിലുംമുഖത്തും ചോരക്കറ. കീറിപ്പറിഞ്ഞ വസ്ത്രങ്ങൾ. ഒരാളുടെ അനുവാദം കൂടാതെ അയാളുടെ ശരീരത്തില്‍ ഒരു അധികാരവും പ്രയോഗിക്കരുതെന്ന ശക്തമായ സന്ദേശമാണ് നടി ഫോട്ടോഷൂട്ടിലൂടെ നല്‍കുന്നത്. ബലാത്സംഗം തടയാനായില്ലെങ്കില്‍ ആസ്വദിക്കൂ എന്ന വാദത്തോടുള്ള അമര്‍ഷമാണ് നടിയുടെ വാക്കുകളില്‍. നടി തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവച്ച വിഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

ADVERTISEMENT

എന്റെ പുതിയ ലുക്ക് ഒന്ന് കാണു' എന്ന പ്ലക്കാര്‍ഡ് കൈയ്യില്‍ പിടിച്ചുകൊണ്ടുള്ള ചിത്രമാണ് വിഡിയോയില്‍ ആദ്യമുള്ളത്. പിന്നാലെ കീറിയ വസ്ത്രവും ശരീരമാസകലം രക്തകറയും നഖക്ഷതങ്ങളുമുള്ള ബിഡിതയുടെ ചിത്രമാണ് കാണാനാകുക.

ADVERTISEMENT

അനുവാദം ചോദിക്കുന്നത് സ്‌റ്റൈല്‍ അല്ലെന്ന് പറയുന്ന പുരുഷന്മാര്‍ക്കാണ് തന്റെ കോസ്റ്റിയൂമിന്റെയും മേക്കപ്പിന്റെയും ക്രെഡിറ്റ് നടി നല്‍കിയിരിക്കുന്നത്. അടുത്ത ദശാബ്ദത്തില്‍ ഇത്തരമൊരു ചിത്രം കാണാനല്ല നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ സ്ത്രീകളുടെ ശരീരത്തെയും അവരുടെ തീരുമാനങ്ങളെയും ബഹുമാനിക്കാന്‍ പുരുഷന്മാരെ പഠിപ്പിക്കാം എന്ന സന്ദേശമാണ് അവസാനമുള്ളത്.

ADVERTISEMENT

'ബലാത്സംഗം തെറ്റാണ്, അതാണ് നമ്മള്‍ നമ്മളെതന്നെയും സമൂഹത്തെയും പഠിപ്പിക്കേണ്ടത്. തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യവും അനുവാദം നല്‍കാനും നല്‍കാതിരിക്കാനുമുള്ള അവകാശവും എല്ലാ സ്ത്രീകളുടെയും ജന്മാവകാശമാണ്. ഭക്ഷണവും താമസവും പോലെതന്നെ വളരെ അടിസ്ഥാനപരമായ ഒന്നാണ് അതും. മറ്റുള്ളവരുടെ ഇഷ്ടത്തിന് ഉപയോഗിക്കാന്‍ ഞങ്ങള്‍ യന്ത്രങ്ങളല്ല, ഞങ്ങളും മനുഷ്യരാണ്' , വിഡിയയോയെക്കുറിച്ച് ബിഡിത പറയുന്നു.