തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ചതെന്നു കണ്ടെത്തിയതിത്തെുടര്‍ന്ന് സുപ്രീം കോടതി പൊളിക്കാന്‍ ഉത്തരവിട്ട മരടിലെ ഫ്ലാറ്റുകൾ തകർന്ന് മണ്ണടിയുമ്പോൾ കുറച്ച് ആളുകളുടെ സ്വപ്നം കൂടിയാണ് അതിൽ ഇല്ലാതായത്. മാസങ്ങൾക്കു മുമ്പേ നിരവധി കുടുംബങ്ങൾ ഒന്നിച്ചു കഴിഞ്ഞ സ്ഥലം. മലയാള സിനിമാ താരങ്ങള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ചതെന്നു കണ്ടെത്തിയതിത്തെുടര്‍ന്ന് സുപ്രീം കോടതി പൊളിക്കാന്‍ ഉത്തരവിട്ട മരടിലെ ഫ്ലാറ്റുകൾ തകർന്ന് മണ്ണടിയുമ്പോൾ കുറച്ച് ആളുകളുടെ സ്വപ്നം കൂടിയാണ് അതിൽ ഇല്ലാതായത്. മാസങ്ങൾക്കു മുമ്പേ നിരവധി കുടുംബങ്ങൾ ഒന്നിച്ചു കഴിഞ്ഞ സ്ഥലം. മലയാള സിനിമാ താരങ്ങള്‍ അടക്കമുളളവരുടെ ഫ്ലാറ്റുകളാണ് നിമിഷ നേരം കൊണ്ട് മണ്ണിലായത്.

Maradu flat | Soubin Shah
ADVERTISEMENT

സൗബിൻ ഷാഹിർ, സംവിധായകരായ ബ്ലെസി, മേജർ രവി, ആൻ അഗസ്റ്റിൻ- ജോമോൻ ടി ജോൺ ദമ്പതികൾ എന്നിവർക്കും ഇവിടെ ഫ്ലാറ്റുകൾ ഉണ്ടായിരുന്നു. ഇപ്പോള്‍ പൊളിച്ച് നീക്കപ്പെട്ട ഹോളി ഫെയ്ത്തിലും ആല്‍ഫ സെറീനിലുമാണ് സിനിമാക്കാരുടെ ഫ്‌ളാറ്റുകള്‍. സൗബിന്റെ ഫ്‌ളാറ്റ് ആദ്യം പൊളിച്ച് നീക്കിയ ഹോളി ഫെയ്ത്ത് എച്ച്2ഒവിലാണ്.

Maradu flat implosion | Alfa Serene flat | Maradu Flat
ADVERTISEMENT

സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് സൗബിന്‍ ഷാഹിറും മേജര്‍ രവിയും അടക്കമുളള ഫ്ലാറ്റ് ഉടമകള്‍ പ്രതിഷേധ സമരവുമായി മുന്നോട്ട് വന്നിരുന്നു. ‘ഈ ഫ്ലാറ്റ് വാങ്ങുന്നതിന് മുമ്പേ ഇവിടെ താമസിക്കുന്ന സുഹ്യത്തുക്കളോടൊക്കെ അന്വേഷിച്ചിരുന്നു. വാങ്ങുന്നതിനു മുന്‍പെ ഒരു പ്രശ്നവും ഇവിടെ ഉണ്ടായിരുന്നില്ല. അതൊക്കെ കണ്ടിട്ടല്ലെ ഒരാള്‍ വീട് വാങ്ങുന്നത്. ഇനിയും കുറെ കഷ്ടപെട്ടാലെ ഇതിന്റെ ലോണ്‍ അടയ്ക്കാന്‍ പറ്റൂ.’–സൗബിന്‍ അന്നു പറഞ്ഞ വാക്കുകള്‍.

ADVERTISEMENT

‘നിയമനടപടികള്‍ എന്ന് പറയുമ്പൊ എന്താണ് നിയമനടപടി? അത് ആര്‍ക്കും അറിയാത്ത കാര്യമാണോ? നമ്മള്‍ ഇവിടെ താമസിക്കുമ്പൊ മിനിമം ഒരു നോട്ടീസ് എങ്കിലും തരണം. വര്‍ഷങ്ങളായി നികുതി അടയ്ക്കുന്നതല്ലേ? റജിസ്‌ട്രേഷന്‍ ഫീസ് അടച്ചതല്ലേ? നിയമം നടപ്പിലാക്കുന്നവര്‍ ഇവിടെ ജീവിക്കുന്ന ആളുകളെക്കൂടി ഒന്ന് പരിഗണിക്കണം. വെറുതെ എവിടുന്നെങ്കിലും വന്ന് ഫ്‌ളാറ്റ് വാങ്ങിയവരല്ല. ഹൈക്കോടതിയില്‍ നിന്ന് അനുകൂലമായ വിധി സമ്പാദിച്ചതിന് ശേഷം നിയമോപദേശം എടുത്തതിന് ശേഷമാണ് ഫ്‌ളാറ്റ് വാങ്ങിയത്. നമ്മളാരും പ്രകൃതിക്ക് വിരുദ്ധമായി ഒന്നും ചെയ്യുന്നവരല്ല.’– ബ്ലെസി അന്നു പറഞ്ഞത്.

നെട്ടൂർ ആൽഫ വെഞ്ചേഴ്സ് ഇരട്ട ഫ്ലാറ്റ് സമുച്ചയം, കുണ്ടന്നൂർ ഹോളി ഫെയ്ത്ത് എച്ച്ടുഒ, നെട്ടൂർ കേട്ടേഴത്ത് കടവ് ജെയ്ൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നിങ്ങനെ അഞ്ചു ഫ്ലാറ്റ് സമുച്ചയങ്ങളാണു സുപ്രീം കോടതി ഉത്തരവു പ്രകാരം നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കുന്നത്.