ഒരു നീണ്ട ഇടവേളക്ക് ശേഷം നവ്യ നായർ നായികയാകുന്ന ചിത്രം ‘ഒരുത്തീ’ ചിത്രീകരണം ആരംഭിച്ചു. വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് മമ്മൂട്ടിയും മഞ്ജു വാരിയരും ചേർന്നാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എസ് സുരേഷ് ബാബുവും നിർമാണം ബെൻസി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു നീണ്ട ഇടവേളക്ക് ശേഷം നവ്യ നായർ നായികയാകുന്ന ചിത്രം ‘ഒരുത്തീ’ ചിത്രീകരണം ആരംഭിച്ചു. വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് മമ്മൂട്ടിയും മഞ്ജു വാരിയരും ചേർന്നാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എസ്. സുരേഷ് ബാബുവും നിർമാണം ബെൻസി നാസറുമാണ്.

Oruthee Movie Pooja | Navya Nair | VKP

ADVERTISEMENT

ദ് ഫയർ ഇൻ യു എന്ന ടാഗ് ലൈനോടുകൂടി വന്നിരിക്കുന്ന ഫസ്റ്റ്ലുക്ക് പോസ്റ്ററിന് ഇതിനോടകം തന്നെ വൻ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇഷ്ടം എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് വന്ന നവ്യ നായർ, നന്ദനം എന്ന ചിത്രത്തിലൂടെയാണ് മലയാളികളുടെ പ്രിയപ്പെട്ട ബാലാമണി ആയത്.  

ADVERTISEMENT

ശക്തവും വ്യത്യസ്തവുമായ കഥാപാത്രമായാണ് നവ്യ തിരിച്ചെത്തുന്നത്. ജിംഷി ഖാലിദാണ് ഒരുത്തിയുടെ ഛായാഗ്രഹണം. എഡിറ്റിങ് ലിജോ പോളും സംഗീതം ഗോപി സുന്ദറും തകര ബാൻഡുമാണ്. ഡോക്ടർ മധു വാസുദേവനും ആലങ്കോട് ലീലാകൃഷ്ണനും ഗാന രചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്‌ഷൻ ഡിസൈനർ ജ്യോതിഷ് ശങ്കറാണ്. നവ്യ നായർക്കൊപ്പം വിനായകൻ, സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനു രാജ് , മാളവിക മേനോൻ, കൃഷ്ണപ്രസാദ്‌ എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ അണിനിരക്കുന്നുണ്ട്. 

ADVERTISEMENT

രതീഷ് അമ്പാടി മേക്കപ്പ് കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ വസ്‌ത്രാലങ്കാരം സമീറ സനീഷാണ്. ഡിക്സൺ പൊടുതാസ് പ്രൊഡക്‌ഷൻ കൺട്രോളർ.