അറിവിന്റെ പോരാട്ട വേദിയാണ് മഴവിൽ മനോരമ സംപ്രേഷണം ചെയ്യുന്ന നിങ്ങൾക്കുമാകാം കോടീശ്വരൻ എന്ന പരിപാടി. സുരേഷ് ഗോപി അവതാരകനായെത്തുന്ന ഈ പരിപാടി പലപ്പോഴും ഹൃദ്യമായ സംഭവങ്ങൾക്കു കൂടി വേദിയാകാറുണ്ട്. അത്തരത്തിൽ ഒരു നിമിഷമാണ് വിനയൻ എന്ന മൽസരാർഥി ഹോട്ട് സീറ്റിലെത്തിയപ്പോഴും ഉണ്ടായിരിക്കുന്നത്. 25

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അറിവിന്റെ പോരാട്ട വേദിയാണ് മഴവിൽ മനോരമ സംപ്രേഷണം ചെയ്യുന്ന നിങ്ങൾക്കുമാകാം കോടീശ്വരൻ എന്ന പരിപാടി. സുരേഷ് ഗോപി അവതാരകനായെത്തുന്ന ഈ പരിപാടി പലപ്പോഴും ഹൃദ്യമായ സംഭവങ്ങൾക്കു കൂടി വേദിയാകാറുണ്ട്. അത്തരത്തിൽ ഒരു നിമിഷമാണ് വിനയൻ എന്ന മൽസരാർഥി ഹോട്ട് സീറ്റിലെത്തിയപ്പോഴും ഉണ്ടായിരിക്കുന്നത്.

ADVERTISEMENT

25 വർഷങ്ങൾക്ക് മുൻപ് കമ്മീഷണർ എന്ന സിനിമ പുറത്തിറങ്ങിയ ശേഷം സുരേഷ് ഗോപിയുടെ കൈയ്യിൽ നിന്ന് ലഭിച്ച് ഓട്ടോഗ്രാഫിന്റെ കഥയാണ് ഇദ്ദേഹം പറഞ്ഞത്. അന്ന് കൂടെ ജോലി ചെയ്തിരുന്ന രവീന്ദ്രൻ എന്നയാളുടെ 7 വയസ്സ് പ്രായം വരുന്ന മകൾ അനിതയ്ക്ക് സുരേഷ് ഗോപിയെ വളരെ ഇഷ്ടമായിരുന്നു. ഒരിക്കൽ വിനയൻ സുരേഷ് ഗോപിയെ ചെന്നൈ എയർപോർട്ടിൽ വച്ച് കണ്ടപ്പോൾ കയ്യിലിരുന്ന സ്ക്രിബ്ലിങ് പാഡ് നീട്ടി ഒരു ഓട്ടോഗ്രാഫ് ചോദിച്ചു. ആർക്കാണ് എന്ന് സുരേഷ് ഗോപി ചോദിച്ചു. സുഹൃത്തിന്റെ മകൾ അനിതയ്ക്കാണ് എന്ന് പറഞ്ഞപ്പോൾ  'ഡിയർ അനിത വിത്ത് ലവ് സുരേഷ് ഗോപി' എന്ന് എഴുതി ഒപ്പിട്ടു തന്നിരുന്നു. ഇത് താൻ അനിതയ്ക്ക് കൊടുത്തപ്പോൾ അവൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി. പക്ഷേ കുറച്ച് കഴിഞ്ഞ് കാണുന്നത് അവൾ അത് അലസമായി നിലത്ത് ഇട്ടിരിക്കുന്നതാണ്. അത് തനിക്ക് വിഷമമുണ്ടാക്കിയെന്നും അപ്പോൾ തന്നെ ആ പേപ്പര്‍ എടുത്ത് പഴ്സിൽ സൂക്ഷിച്ചെന്നും 20 വർഷക്കാലം തന്റെ പക്കൽ അത് ഉണ്ടായിരുന്നെന്നും വിനയൻ പറഞ്ഞു.

ADVERTISEMENT

വിനയൻ പറയുന്ന ഈ വിഡിയോ മഴവിൽ മനോരമയുടെ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തത് വൈറലായിരുന്നു. ഇപ്പോഴിതാ വിഡിയോയുടെ താഴെ ഇതിലെ ‘നായിക’ അനിത നേരിട്ടെത്തിയിരിക്കുന്നു.  'താനാണ് ഈ കഥയിൽ പറയുന്ന അനിത. ഈ ചെറിയ സംഭവം ഓർത്തിരിക്കുന്നതിൽ സന്തോഷം. തന്നെ ഓർക്കുന്നതിന് വിനയന്‍ അങ്കിളിന് നന്ദി. അന്ന് ഓട്ടോഗ്രാഫ് നൽകിയതിന് സുരേഷ് ഗോപിക്കും നന്ദി. അന്ന് അതിന്റെ വില മനസ്സിലാക്കിയിരുന്നെങ്കിൽ ഞാനൊരു നിധി പോലെ സൂക്ഷിച്ചേനെ. സ്നേഹത്തോടെ അനിത' എന്നാണ് അവർ കുറിച്ചിരിക്കുന്നത്.