കോഴിക്കോട്∙ എം80 മൂസയുടെ മകൾ റസിയ ഇനി മുഴുവൻ ലോകം പറന്നു നടക്കും. മലയാളികളുടെ പ്രിയപ്പെട്ട എം80 മൂസ എന്ന കഥാപാത്രത്തിന്റെ മകളായി അഭിനയിച്ച കോഴിക്കോട് സ്വദേശി അഞ്ജു പണ്ടിയടത്ത് ഇന്നലെ എയർ ഹോസ്റ്റസ്സായി ജോലി തുടങ്ങി. എം80 മൂസയുടെ ഭാഗമായ ശേഷം ദുബായിലേക്ക് ഒരു സ്റ്റേജ് പരിപാടിക്കായി നടത്തിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ എം80 മൂസയുടെ മകൾ റസിയ ഇനി  മുഴുവൻ ലോകം പറന്നു നടക്കും. മലയാളികളുടെ പ്രിയപ്പെട്ട എം80 മൂസ എന്ന കഥാപാത്രത്തിന്റെ മകളായി അഭിനയിച്ച കോഴിക്കോട് സ്വദേശി അഞ്ജു  പണ്ടിയടത്ത് ഇന്നലെ എയർ ഹോസ്റ്റസ്സായി ജോലി തുടങ്ങി.

ADVERTISEMENT

എം80 മൂസയുടെ ഭാഗമായ ശേഷം ദുബായിലേക്ക് ഒരു സ്റ്റേജ് പരിപാടിക്കായി നടത്തിയ യാത്രയിലാണ് എയർഹോസ്റ്റസ് ആവണമെന്ന ആഗ്രഹമുദിച്ചത്. ബിരുദപഠനത്തിനു ശേഷം എയർഹോസ്റ്റസ് പഠനവും പൂർത്തിയാക്കിയ അഞ്ജുവിന് എയർഇന്ത്യയിലാണ് ജോലി ലഭിച്ചത്. ഇന്നലെ മുംബൈയിൽനിന്ന് ഷാർജയിലേക്കുള്ള വിമാനത്തിലാണ് ആദ്യമായി എയർ‍ഹോസ്റ്റസായി കയറിയത്.

ADVERTISEMENT

അഞ്ജു എയർഹോസ്റ്റസ്സായ വിവരം  എം80 മൂസയിൽ റസിയയുടെ അമ്മയായി അഭിനയിച്ച ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് സുരഭി ലക്ഷ്മിയാണ് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റു ചെയ്തത്.

ADVERTISEMENT

സുരഭി ലക്ഷ്മിയുടെ കുറിപ്പ്:

എം80 മൂസയിൽ എന്റെ മകളായി അഭിനയിച്ച റസിയ. അഞ്ജു ആദ്യമായി ദുബായിൽ പ്രോഗ്രാമിന് പോയിരുന്നു. അന്ന് എയർഹോസ്റ്റസിനെ കണ്ടപ്പോൾ മനസ്സിൽ തോന്നിയ ആഗ്രഹമായിരുന്നു ഒരു എയർഹോസ്റ്റസ് ആകുക എന്നത്. അതിന് വേണ്ടി അവൾ കഠിന പ്രയത്നം നടത്തി പഠിച്ചു എയർഹോസ്റ്റസ് ആയി. എയർ ഇന്ത്യയിൽ ജോലിയും കിട്ടി. ഇന്നലെ അവൾ ആദ്യത്തെ ഔദ്യോഗിക പറക്കൽ മുംബൈയിൽ നിന്നും ഷാർജയിലേയ്ക്കു പറന്നപ്പോൾ അഭിമാന നിമിഷം ആയിരുന്നു എനിക്കും. സ്വപ്ന സാക്ഷാത്കാരം. നമ്മുടെ ആഗ്രഹങ്ങൾ നേടിയെടുക്കുക എന്നത് എല്ലാവർക്കും സാധ്യമാകട്ടെ അതിനു അഞ്ജു ഒരു പ്രചോദനം ആകട്ടെ.

അഞ്ജുവിനു എന്റെ എല്ലാവിധ ആശംസകളും നേരുന്നു, ഒപ്പം കലാ ജീവിതത്തിലും ഇതേപോലെ പറക്കാൻ സാധിക്കട്ടെ എന്ന് ആത്മാർഥമായി ആശംസിക്കുന്നു.