മമ്മൂട്ടി ചിത്രം ഷൈലോക്ക് തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തിന്റെ വലിയ വിജയത്തിൽ സന്തോഷം പങ്കുവച്ച് സംവിധായകൻ അജയ് വാസുദേവിന് ആഢംബര ഫോൺ സമ്മാനിച്ചിരിക്കുകയാണ് നിർമാതാവ് ജോബി ജോര്‍ജ്. ഷൈലോക്കിന്റെ റിലീസ് ദിവസമായ ജനുവരി 23നായിരുന്നു അജയ് വാസുദേവിന്റെ പിറന്നാളും. സിനിമയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മമ്മൂട്ടി ചിത്രം ഷൈലോക്ക് തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തിന്റെ വലിയ വിജയത്തിൽ സന്തോഷം പങ്കുവച്ച് സംവിധായകൻ അജയ് വാസുദേവിന് ആഢംബര ഫോൺ സമ്മാനിച്ചിരിക്കുകയാണ് നിർമാതാവ് ജോബി ജോര്‍ജ്.

ADVERTISEMENT

ഷൈലോക്കിന്റെ റിലീസ് ദിവസമായ ജനുവരി 23നായിരുന്നു അജയ് വാസുദേവിന്റെ പിറന്നാളും. സിനിമയുടെ വിജയവും പിറന്നാളും അണിയറ പ്രവർത്തകർ ഒരുമിച്ച് ആഘോഷിച്ചിരുന്നു. ഈ വേളയിലാണ് സംവിധായകന് സർപ്രൈസ് ഗിഫ്റ്റുമായി നിർമാതാവ് ജോബി ജോർജ് എത്തിയത്. ഒരു ലക്ഷത്തിന് മുകളില്‍ വില വരുന്ന ഐ ഫോണിന്റെ ഏറ്റവും പുതിയ മോഡലാണ് നിർമാതാവ് ഗിഫ്റ്റ് ആയി നൽകിയത്.

ADVERTISEMENT

പുതിയ ചിത്രമായ ദ് പ്രീസ്റ്റിന്റെ ലൊക്കേഷനിൽ വച്ചാണ് മമ്മൂട്ടി ഷൈലോക്കിന്റെ വിജയം ആഘോഷിച്ചത്. കേക്കുമായി എത്തിയ അണിയറക്കാർക്ക് മുന്നിൽ നിറഞ്ഞ സന്തോഷത്തോടെ മമ്മൂട്ടി എത്തി. സംവിധായകൻ അജയ് വാസുദേവിന്റെ വകയായി മമ്മൂട്ടിയ്ക്ക് സ്നേഹ ചുംബനം. നിറഞ്ഞ ചിരിയോടെ ആ സ്നേഹം സ്വീകരിച്ച ശേഷം അദ്ദേഹം കേക്ക് മുറിച്ച് എല്ലാവർക്കും നൽകി. അജയ് വാസുദേവിന്റെ പിറന്നാൾ ആഘോഷം കൂടിയായി മാറി ഇൗ മധുരം പങ്കിടൽ.  പിന്നീട് സെറ്റിലുള്ളവർക്കൊപ്പം സെൽഫിയുമെടുത്താണ് അദ്ദേഹം ഷൂട്ടിങ്ങിനായി മടങ്ങിയത്.

ADVERTISEMENT

കേരളത്തിലെങ്ങും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. രണ്ട് മണിക്കൂര്‍ പത്ത് മിനിറ്റാണ് സിനിമയുടെ ദൈർഘ്യം. രാജാധി രാജ, മാസ്റ്റര്‍ പീസ് എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷമാണ് അജയ് വാസുദേവിനൊപ്പം മമ്മൂട്ടി എത്തുന്നത്.

നവാഗതരായ അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്. രണദിവ് ആണ് ഛായാഗ്രഹണം. സംഗീതം ഗോപി സുന്ദര്‍. ഗുഡ്‌വിൽ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ചിത്രം നിർമിക്കുന്നത്.