വാഹനാപകടത്തില്‍ പരുക്കേറ്റ് ഗുരുതരാവസ്ഥയില്‍ തുടരുകയാണ് നടനും നര്‍ത്തകനുമായ നകുല്‍ തമ്പി. ജനുവരി അഞ്ചാം തിയതി ഉണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ താരം മധുര വേലമ്മാള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഭീമമായ തുകയാണ് ഇപ്പോഴും അത്യാഹിത വിഭാഗത്തിൽ തുടരുന്ന നകുലിന്റെ ചികിത്സയ്ക്കായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന നടനും നര്‍ത്തകനുമായ നകുല്‍ തമ്പിയുടെ ആരോഗ്യാവസ്ഥ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ജനുവരി അഞ്ചാം തിയതി ഉണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ താരം മധുര വേലമ്മാള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നകുലിന്റെ ഇപ്പോഴും ബോധം തെളിയാത്തതാണ് ഏവരെയും അസ്വസ്ഥരാക്കുന്നത്.

ADVERTISEMENT

ഭീമമായ തുകയാണ് അത്യാഹിത വിഭാഗത്തിൽ തുടരുന്ന നകുലിന്റെ ചികിത്സയ്ക്കായി വേണ്ടത്.  നകുലിന്റെ കുടുംബം ആശങ്കയിലാണ്. തുടർ ചികിത്സയ്ക്കായി സന്മനസുള്ളവരുടെ സഹായം തേടുകയാണ് കുടുംബമിപ്പോൾ. സിനിമാതാരങ്ങളായ അഹാന കൃഷ്ണ, സാനിയ ഇയപ്പൻ തുടങ്ങി നിരവധിപ്പേർ നകുലിനായി സഹായം അഭ്യർത്ഥിക്കുന്നു.

ADVERTISEMENT

നകുലിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് നടൻ അശ്വിൻ മേനോൻ പറയുന്നത് ഇങ്ങനെ: മധുരൈ ആശുപത്രിയിൽ ഇപ്പോഴും ഒബ്സർവേഷനിലാണ്. കണ്ണുപോലും തുറക്കാത്തതുകൊണ്ട് ഡോക്ടർമാർക്ക് ആരോഗ്യാവസ്ഥയെക്കുറിച്ച് കൂടുതൽ പറയാനാകില്ല. ചികിത്സ തുടങ്ങിയിട്ട് മൂന്ന് ആഴ്ച പിന്നിടുന്നു. അവന്റെ ഇൻഷുറൻസും സേവിങ്സുമൊക്കെയായി ഉണ്ടായിരുന്ന ഏഴ് ലക്ഷം മതിയാകില്ല. ചികിത്സക്കായി ഇനിയും 12 ലക്ഷം രൂപയോളം ആവശ്യമാണ്. നകുലിന്റെ ജീവിതം തിരിച്ചുകിട്ടാൻ ഞങ്ങളെ സഹായിക്കൂ. നമ്മൾ എത്രത്തോളം സഹായിക്കുന്നുവോ അത്രത്തോളം വിദഗ്ധ ചികിത്സ അവന് ഡോക്ടർമാരിൽ നിന്നും ലഭിക്കും.

ADVERTISEMENT

തിരുവനന്തപുരത്തുനിന്ന് രണ്ടു കാറുകളില്‍ കൊടൈക്കനാലില്‍ എത്തിയ നകുലും ആദിത്യ എന്ന സുഹൃത്തും നാട്ടിലേക്കു മടങ്ങുമ്പോഴാണ് അപകടം. ഇവർ സഞ്ചരിച്ച കാര്‍ സ്വകാര്യബസുമായി കൂട്ടിയിടിക്കുകയായിരുന്നു. റിയാലിറ്റി നൃത്തപരിപാടിയിലൂടെ പ്രശസ്തനായ നകുല്‍ 'പതിനെട്ടാം പടി' എന്ന ചിത്രത്തിലൂെടയാണ് ശ്രദ്ധേയനാകുന്നത്.