സിനിമയിൽ എട്ട് വർഷം പൂർത്തിയാക്കിയ ദുൽഖർ സൽമാന് അഭിനന്ദനങ്ങളുമായി നടി സുരഭി ലക്ഷ്മി. ഒരുപാട് കാലം സൂപ്പർസ്റ്റാറും മെഗാസ്റ്റാറും ആയി മലയാളത്തില്‍ തിളങ്ങട്ടെ എന്നും സുരഭി പറഞ്ഞു. ദുൽഖറിന്റെ പുതിയ ചിത്രം കുറുപ്പിൽ സുരഭിയും പ്രധാനവേഷത്തിൽ അഭിനയിക്കുന്നുണ്ട്. കുറുപ്പ് സെറ്റിൽ നിന്നും ദുൽഖറുമൊത്തുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിനിമയിൽ എട്ട് വർഷം പൂർത്തിയാക്കിയ ദുൽഖർ സൽമാന് അഭിനന്ദനങ്ങളുമായി നടി സുരഭി ലക്ഷ്മി. ഒരുപാട് കാലം സൂപ്പർസ്റ്റാറും മെഗാസ്റ്റാറും ആയി മലയാളത്തില്‍ തിളങ്ങട്ടെ എന്നും സുരഭി പറഞ്ഞു.

ADVERTISEMENT

കുറുപ്പ് സിനിമയുടെ സെറ്റിൽ കേക്ക് മുറിച്ച് ഈ ദിനം ആഘോഷിക്കുന്ന വിഡിയോയും നടി സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു. കുറുപ്പിൽ സുരഭിയും പ്രധാനവേഷത്തിൽ അഭിനയിക്കുന്നുണ്ട്. 

‘അദ്ദേഹത്തിന്റെ എട്ടാമത്തെ വർഷം.. ആദ്യ ചിത്രമായ സെക്കൻഡ് ഷോയുടെ സംവിധായകനായ ശ്രീനാഥിന്റെ പുതിയ സിനിമയും, ഡിക്യു പ്രൊഡക്‌ഷന്റെ സംരംഭവുമായ കുറുപ്പ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ച് ഞങ്ങൾ ആഘോഷിച്ചു. കുറിപ്പിൽ എനിക്കും അഭിനയിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ഒരുപാട് കാലം സൂപ്പർസ്റ്റാറും മെഗാസ്റ്റാറും ഒക്കെ ആയി അദ്ദേഹത്തിന് സിനിമയുടെ എല്ലാ മേഖലയിലും ശോഭിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.’–സുരഭി കുറിച്ചു.

ADVERTISEMENT

2012 ല്‍ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കൻഡ് ഷോയിലൂടെയാണ് മലയാളം സിനിമയിലേക്കുള്ള ദുൽഖറിന്‍റെ അരങ്ങറ്റം. 2012 ഫെബ്രുവരി 3 നായിരുന്നു സിനിമയുടെ റിലീസ്. ഇപ്പോള്‍ ഈ വര്‍ഷം സെക്കൻഡ് ഷോ ഒരുക്കിയ അതേ ടീമിനൊപ്പം കുറുപ്പ് സിനിമയുടെ ചിത്രീകരണത്തിലാണ് താരം. അഭിനയ ജീവിതത്തിന്‍റെ എട്ട് വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ ഇതുവരേക്കും തന്നെ ചേര്‍ത്ത് നിര്‍ത്തിയ ആരാധകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ദുല്‍ഖര്‍ സൽമാനും എത്തിയിരുന്നു. 

ദുൽഖറിന്റെ കുറിപ്പ് വായിക്കാം:

ADVERTISEMENT

ഇതാ ആ ദിവസം വീണ്ടും. സിനിമയുടെ മായിക ലോകത്തേക്ക് എത്തപ്പെട്ടത് എങ്ങനെയെന്ന് വർഷാവർഷം ഓർമിക്കാനൊരു ദിനം. ഓരോ വർഷം കഴിയുന്തോറും ഒരു വ്യക്തിയെന്ന നിലയിലും അഭിനേതാവെന്ന നിലയിലും കൂടുതൽ ഭദ്രമാക്കപ്പെടുകയാണ്.

വിവിധ കഥാപാത്രങ്ങള്‍ വിവിധ ഭാഷകളിൽ പരീക്ഷിക്കുവാൻ ധൈര്യം ലഭിക്കുകയാണ്. അവസരങ്ങള്‍ തിരഞ്ഞെടുക്കുന്നതിൽ ഇപ്പോൾ തെല്ലും ഭയമില്ല. മുന്നോട്ടുള്ള കുതിപ്പിൽ എപ്പോഴും വിശ്വസിക്കാവുന്ന ഒരു സുരക്ഷിത കവചം സുരക്ഷയ്ക്കായുണ്ട്. നിങ്ങള്‍ നൽകുന്ന സ്നേഹമാണത്.

ഒപ്പം സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സ്നേഹം. ആ ധൈര്യമാണ് നിർമാണമേഖലയിലേക്ക് ഇപ്പോള്‍ കടക്കാൻ പ്രേരണയായിരിക്കുന്നത്. ആദ്യമായി നിർമിക്കുന്ന സിനിമ നിങ്ങളിലേക്കെത്താൻ കുറച്ച് ദിവസങ്ങള്‍ കൂടിയേ ഉള്ളൂ. ഏറെ ആകാക്ഷയോടെ ഒപ്പം അൽപം പേടിയോടെ ഇരിക്കുന്ന സമയമാണിത്. 

എട്ട് വര്‍ഷം മുമ്പുള്ളതിനേക്കാള്‍ കൂടുതൽ ധൈര്യവും ആത്മവിശ്വാസമുള്ളയാളാണിപ്പോള്‍. ഏവര്‍ക്കും നന്ദി. അഭിനയജീവിതം പൂര്‍ണവൃത്തം പൂര്‍ത്തിയാക്കുന്ന ഒരു വിരോധാഭാസം കൂടിയുണ്ട് ഈ വര്‍ഷത്തിൽ. ആദ്യ സിനിമയായ സെക്കൻഡ് ഷോ ചെയ്ത ശ്രീനാഥിനും ടീമിനുമൊപ്പം വീണ്ടും ഒരുമിക്കുന്ന കുറുപ്പ് അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.

ഞങ്ങളുടെ സിനിമകള്‍ കാണുന്ന വിലയിരുത്തുന്ന പിന്തുണയ്ക്കുന്ന എല്ലാവരോടും സ്നേഹവും നന്ദിയും. നമ്മൾ പൂര്‍ണമായി കൊടുക്കുന്നതെല്ലാം തിരിച്ച് തരുന്നതാണ് സിനിമാ ഇൻഡസ്ട്രി. മികച്ച ടീമിനൊപ്പമാണ് ഇതുവരെ വര്‍ക്ക് ചെയ്യാനായിട്ടുള്ളത്. ഓരോരുത്തരോടും നന്ദി പറയുന്നു. അടുത്ത വര്‍ഷം ഇതേ സമയത്ത് വീണ്ടും ഇതുപോലെ ഏവര്‍ക്കും സ്നേഹവും സന്തോഷവും ആരോഗ്യവും നല്ല സിനിമകളുമൊക്കെയുള്ള ഒരു വര്‍ഷം ആശംസിക്കാൻ വീണ്ടും വരുന്നതാണ്.