അജയ് വാസുദേവ് എന്ന ഡയറക്ടറുടെ കയ്യിൽ കിട്ടിയാൽ മമ്മൂട്ടി ഹൈവോൾട്ടേജിലാണ്. പിന്നെ സംവിധായകന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ സ്‌ക്രീനിൽ പ്രേക്ഷകരെ ത്രസിപ്പിച്ച് മമ്മൂക്കയുടെ അഴിഞ്ഞാട്ടം. അജയ് ഇതുവരെ ചെയ്ത മൂന്നു ചിത്രങ്ങളിലും മമ്മൂട്ടിയായിരുന്നു നായകൻ. അതിനു പിന്നിലെ കാരണവും മറ്റൊന്നല്ല. ഈ സംവിധായകന് ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അജയ് വാസുദേവ് എന്ന ഡയറക്ടറുടെ കയ്യിൽ കിട്ടിയാൽ മമ്മൂട്ടി ഹൈവോൾട്ടേജിലാണ്. പിന്നെ സംവിധായകന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ സ്‌ക്രീനിൽ പ്രേക്ഷകരെ ത്രസിപ്പിച്ച് മമ്മൂക്കയുടെ അഴിഞ്ഞാട്ടം. അജയ് ഇതുവരെ ചെയ്ത മൂന്നു ചിത്രങ്ങളിലും മമ്മൂട്ടിയായിരുന്നു നായകൻ. അതിനു പിന്നിലെ കാരണവും മറ്റൊന്നല്ല. ഈ സംവിധായകന് ഈ നായകനെ വലിയ ഇഷ്ടമാണ്.

ADVERTISEMENT

മമ്മൂക്ക മാത്രം

സംവിധാന സഹായിയായി നടന്നിരുന്ന കാലത്തെ ആഗ്രഹമായിരുന്നു ആദ്യ ചിത്രം മമ്മൂക്കയെ വച്ചാകണമെന്ന്. ഉദയ്കൃഷ്ണ, സിബി കെ.തോമസുമാരാണ് ആ ആഗ്രഹം നിറവേറ്റാൻ എന്നെ സഹായിച്ചത്. ആദ്യ ചിത്രം ‘രാജാധിരാജ’ ഞാൻ ആഗ്രഹിക്കുന്ന മമ്മൂട്ടിയെ സ്‌ക്രീനിലെത്തിക്കാൻ അവർ എനിക്കു ചെയ്തു തന്ന സ്‌ക്രിപ്റ്റാണ്. ‘മാസ്റ്റർപീസ്’ എന്ന രണ്ടാം സിനിമയുടെ കാര്യത്തിലും ഇതു തന്നെയാണ്നടന്നത്. 

ADVERTISEMENT

മമ്മൂക്കയുടെ അടുത്തു കഥ പറഞ്ഞ ശേഷമാണു ഷൈലോക്കിന്റെ തിരക്കഥാകൃത്തുക്കൾ എന്റെ അടുത്തേക്കു വരുന്നത്. അദ്ദേഹത്തിന് അതു കേട്ട് ഇഷ്ടമായിരുന്നു. മമ്മൂക്കയെ വച്ചൊരു മാസ് എന്റർടെയ്‌നറിന് പറ്റിയ എല്ലാ ചേരുവകളും ഉള്ളസ്‌ക്രിപ്റ്റ്. ആ സമയം ഞാൻ മറ്റൊരു പ്രോജക്ടിന്റെ പിറകെയായിരുന്നു. തൽക്കാലം അതു മാറ്റിവച്ച് ഷൈലോക്ക് ചെയ്തു.

ഹൈവോൾട്ടേജ് മമ്മൂട്ടി

ADVERTISEMENT

മമ്മൂക്കയെ ഹൈവോൾട്ടേജിലാക്കാൻ സംവിധായകൻ ഒന്നും ചെയ്യേണ്ട കാര്യമല്ല. അദ്ദേഹം അല്ലെങ്കിൽ തന്നെ ത്രിബിൾ ഹൈ വോൾട്ടേജിലാണ്. ക്യാരക്ടർ ഇന്നതാണെന്ന് അറിഞ്ഞാൽ അതിനുള്ള വേഷവിധാനമെല്ലാം അദ്ദേഹത്തിന്റെ തന്നെ സജഷനോടു കൂടിയാണ് ഒരുക്കുന്നത്. ചിലപ്പോൾ ക്യാരക്ടറിന്റെ അതേ വേഷത്തിൽ തന്നെ ലൊക്കേഷനിൽ വന്നിറങ്ങി ഞെട്ടിക്കാറുണ്ട്. 

മാസ് സിനിമ മാത്രം

ഞാൻ കാണാൻ ആഗ്രഹിക്കുന്ന സിനിമകളാണ് ഞാൻ ചെയ്യുന്നത്. പാട്ടും കോമഡിയും ഇടിയുമെല്ലാമുള്ള സാധാരണ പ്രേക്ഷകർ ആഗ്രഹിക്കുന്ന സിനിമയാണ് എനിക്കും ഇഷ്ടം. സിനിമ ഫുൾ എന്റർടെയ്നറായിരിക്കണം. അങ്ങനെയുള്ള സിനിമ കണ്ടാണ് സിനിമ പഠിക്കണമെന്നും ചെയ്യണമെന്നും എനിക്ക് ആഗ്രഹമുണ്ടായത്. ത്രില്ലറും കോമഡിയുമാണ് ഏറെ ഇഷ്ടം. എന്നുവച്ച് ഭാവിയിൽ മറ്റൊരു തരത്തിലുള്ള സിനിമ ചെയ്യില്ല എന്നില്ല.

ഇനിയാര് ?

മലയാളത്തിൽ മാസ് സിനിമകൾ ചെയ്യാനാഗ്രഹിക്കുന്ന ആരെ വച്ചും പ്രോജക്ടുകൾ ചെയ്യാൻ ഞാൻ തയാറാണ്.