മലയാളസിനിമ ഇന്നുവരെ കണ്ട് പരിചയപ്പെട്ടിട്ടില്ലാത്ത അവതരണ ശൈലിയുമായാണ് ജെനിത് കാച്ചപ്പിള്ളി ഒരുക്കിയ മറിയം വന്നു വിളക്കൂതി റിലീസിനെത്തിയത്. സ്ഥിരം ഫോർമുലകൾ മാത്രം ഉപയോഗിച്ചു പ്രേക്ഷകരിൽ പരീക്ഷിക്കുന്ന സംവിധായകരിൽ നിന്നും വ്യത്യസ്തമായിരുന്നു ജെനിത്തിന്റെ പരീക്ഷണം. സിനിമ അർഹിക്കുന്ന വിജയം നേടാത്ത

മലയാളസിനിമ ഇന്നുവരെ കണ്ട് പരിചയപ്പെട്ടിട്ടില്ലാത്ത അവതരണ ശൈലിയുമായാണ് ജെനിത് കാച്ചപ്പിള്ളി ഒരുക്കിയ മറിയം വന്നു വിളക്കൂതി റിലീസിനെത്തിയത്. സ്ഥിരം ഫോർമുലകൾ മാത്രം ഉപയോഗിച്ചു പ്രേക്ഷകരിൽ പരീക്ഷിക്കുന്ന സംവിധായകരിൽ നിന്നും വ്യത്യസ്തമായിരുന്നു ജെനിത്തിന്റെ പരീക്ഷണം. സിനിമ അർഹിക്കുന്ന വിജയം നേടാത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളസിനിമ ഇന്നുവരെ കണ്ട് പരിചയപ്പെട്ടിട്ടില്ലാത്ത അവതരണ ശൈലിയുമായാണ് ജെനിത് കാച്ചപ്പിള്ളി ഒരുക്കിയ മറിയം വന്നു വിളക്കൂതി റിലീസിനെത്തിയത്. സ്ഥിരം ഫോർമുലകൾ മാത്രം ഉപയോഗിച്ചു പ്രേക്ഷകരിൽ പരീക്ഷിക്കുന്ന സംവിധായകരിൽ നിന്നും വ്യത്യസ്തമായിരുന്നു ജെനിത്തിന്റെ പരീക്ഷണം. സിനിമ അർഹിക്കുന്ന വിജയം നേടാത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളസിനിമ ഇന്നുവരെ കണ്ട് പരിചയപ്പെട്ടിട്ടില്ലാത്ത അവതരണ ശൈലിയുമായാണ് ജെനിത് കാച്ചപ്പിള്ളി ഒരുക്കിയ മറിയം വന്നു വിളക്കൂതി റിലീസിനെത്തിയത്. സ്ഥിരം ഫോർമുലകൾ മാത്രം ഉപയോഗിച്ചു പ്രേക്ഷകരിൽ പരീക്ഷിക്കുന്ന സംവിധായകരിൽ നിന്നും വ്യത്യസ്തമായിരുന്നു ജെനിത്തിന്റെ പരീക്ഷണം. സിനിമ അർഹിക്കുന്ന വിജയം നേടാത്ത സാഹചര്യത്തിൽ ലൈവ് വിഡിയോയുമായി ജെനിത് എത്തിയിരുന്നു.

 

ADVERTISEMENT

പലരും മികച്ച അഭിപ്രായങ്ങൾ പറയുന്നുണ്ടെങ്കിലും ചിത്രം എല്ലാവരിലേയ്ക്കും എത്താത്തതിലുള്ള വിഷമം ജെനിത് പങ്കുവച്ചു. പ്രേക്ഷകർ മനസുവച്ചാൽ ചിത്രം വിജയിക്കുമെന്നും അല്ലാത്തപക്ഷം കുറച്ചുദിവസങ്ങൾ കൂടി മാത്രമാണ് സിനിമയുടെ ആയുസെന്നും ജെനിത് പറഞ്ഞു.

 

ഇപ്പോഴിതാ ജെനിത്തിന്റെ ലൈവ് വിഡിയോ കണ്ട് സുഹൃത്തും സംവിധായകനുമായ ബിലഹരി എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ചിത്രത്തിനായി ജെനിത് എടുത്ത പരിശ്രമങ്ങളും നേരിടേണ്ടി വന്ന ദുരിതങ്ങളുമൊക്കെ ബിലഹരി പറയുന്നു. സിനിമ സ്വപ്നം കണ്ട് ഈ ജോലിയിലേയ്ക്ക് ഇറങ്ങിത്തിരിക്കുന്ന ചെറുപ്പക്കാർക്ക് പ്രചോദനം കൂടിയാണ് ജെനിത്.

 

ADVERTISEMENT

ബിലഹരിയുടെ കുറിപ്പ് വായിക്കാം: 

 

ജെനിത്തിനെ കുറിച്ചാണ് , അവന്റെ മറിയം വന്നു വിളക്കൂതിയുടെ സംഘട്ടനത്തെ കുറിച്ചാണ്, ഇപ്പോൾ ഇങ്ങനെ എഴുതണം എന്ന് കരുതിയതല്ല; പക്ഷേ അവന്റെ ലൈവ് വിഡിയോ കണ്ടോ കണ്ടപ്പോൾ കൂടുതൽ സങ്കടായി.

 

ADVERTISEMENT

ഏകദേശം 2015 ൽ ആണ് "മൂഡ് പടം " എന്ന ജെനിത്തിന്റെ സിനിമ ഐഡിയ ആദ്യമായി കേൾക്കുന്നത് !! കേട്ടപ്പോൾ തന്നെ കഥാ പ്രമേയം സ്‌ട്രൈക് ചെയ്തു. റേഡിയോയിൽ സ്വസ്‌ഥമായി ശമ്പളവും വാങ്ങി അടിപൊളിയായി ജീവിച്ചിരുന്നതിനിടയിൽ , ചെയ്ത ചില ഷോർട്ട് ഫിലിമുകളിൽ നിന്ന് ലഭിച്ച അംഗീകാരം , പിന്തുണ എല്ലാം അവനിൽ ഒരുസ്‌ഥിര പരിശ്രമിയായ സിനിമാ തൊഴിൽ രഹിതനെ സൃഷ്ടിച്ചിരുന്നു . 

 

"മൂഡ് പടം " ഒരു വെടിമരുന്ന് തന്നെ ആയിരുന്നു , അതിനിടയിൽ പല തിരക്കഥകളും ചെയ്‌തെങ്കിലും ഏകദേശം 2016–ന്റെ അവസാനത്തിലാകണം "മൂഡ് പടം " മന്ദാകിനി എന്ന പേരിൽ സിനിമയാക്കപ്പെടാൻ തീരുമാനിച്ചത് . പിന്നീട് അഭിനേതാക്കളെ അന്വേഷിക്കുമ്പോൾ ഞാൻ പോരാട്ടം ചെയ്തു കഴിഞ്ഞിരിക്കുകയാണ് പ്രശോഭിന്റെ ലില്ലി ഷൂട്ട് തുടങ്ങാൻ പോണു. 

 

മന്ദാകിനി ഓൺ ആയിട്ടില്ല !! അങ്ങനെ സജാസ് മന്ദാരം എഴുതി , പോരാട്ടം കംപ്ലീറ്റ് ആയി , ലില്ലി ഷൂട്ട് ഒക്കെ കഴിഞ്ഞപ്പോഴേക്കും മന്ദാകിനി സ്റ്റാർട്ടിങ് ആയി . 2017 ൽ ജെനിത് പ്രീ പ്രൊഡക്‌ഷൻ തുടങ്ങി , സ്റ്റോറി ബോർഡ് വരയ്ക്കുന്നു , വീടിനകത്തെ വാൾപേപ്പറിനു ഡിസൈൻ നോക്കുന്നു , അഭിനേതാക്കളെ ഫിക്സ് ചെയ്യാൻ തുടങ്ങുന്നു അതിനിടയിൽ ഞാനും സുഹൃത്തുക്കളും പ്ലാൻ ചെയ്ത ഒരു വലിയ സിനിമ മാറി പോകുന്നു. ഞാൻ പതുക്കെ അള്ളു രാമേന്ദ്രനിലേക്ക് കേറുന്നു , ലില്ലി റിലീസാകുന്നു. അപ്പോഴും ജെനിത് കുറച്ചു കഴിവുള്ള സിനിമാ സുഹൃത്തുക്കളുമായി മന്ദാകിനിയുടെ തകൃതിയായ പ്രീ പ്രൊഡക്‌ഷൻ പദ്ധതികളിലാണ്. 

 

ആ സമയം മന്ദാകിനിയിൽ പ്രധാന കഥാപാത്രം ചെയ്യാമെന്ന് പറഞ്ഞിരുന്ന താരം അപ്രതീക്ഷിതമായി പിൻവാങ്ങി. പ്ലാനുകൾ കുറച്ചു നാളേക്ക് സ്ലോ ആയെങ്കിലും ദൃഢ നിശ്ചയത്തോടെ ജെനിത് പുതിയ കരുക്കൾ മുന്നോട്ട് വച്ച് സിനിമ മുന്നോട്ടു കൊണ്ട് പോയി, പെർഫെക്റ്റ് പേപ്പർ വർക്കുകൾ ആയിരുന്നു അവരുടെ. ഫ്ലാറ്റ് വിസിറ്റ് ചെയ്യുമ്പോൾ ഇവരുടെ മുന്നൊരുക്കം കണ്ടു കിളി പോയിട്ടുണ്ട്. ഹോളിവുഡ് സിനിമകളുടെ അനിമേഷൻ വിഭാഗവുമായി അഡ്വാൻസ് കൊടുത്തു എഗ്രിമെന്റും വച്ചു .ഒടുവിൽ ഷൂട്ട് തുടങ്ങി. 

ഏകദേശം പത്തിനടുത്ത ദിവസങ്ങൾ !! ജെനിത്തിന് ചിക്കൻപോക്സ് വന്നു ഷൂട്ട് ബ്രേക് ആവുന്നു , പിന്നീട് ഫണ്ടിന്റെ ചില തടസങ്ങളും , മറ്റു ആശയക്കുഴപ്പങ്ങളും നടക്കുന്നതിനിടയ്ക്ക് കാമറാമാൻ , അസി. ഡയറക്ടേർസ് , അസോസിയേറ്റ് അങ്ങനെപല കാരണങ്ങളാൽ പലരും മാറിപ്പോകുന്നു . ഷൂട്ട് അനന്തമായി നീളുന്നു !! 

 

ഇതിനിടയിൽ ലില്ലി റിലീസാകുന്നു , പല അട്ടിമറികളും ടെൻഷനുകളും , കാലതാമസവും മറി കടന്ന് വീണ്ടും ഷൂട്ട് തുടങ്ങുന്നു , അതിനിടയിൽ അനിമേഷൻ ടീമും മറ്റു പല ടെക്നിക്കൽ ടീമും പല കാരണങ്ങളാൽ ബാക്ക് ചെയ്യുന്നു . ജെനിത്തിനു ടീം മൊത്തമായും ചില്ലറയായും നഷ്ടപ്പെടുന്നു. എങ്ങനെയൊക്കെയോ പുതിയ ക്രൂവുമായി ഷൂട്ട് തീർക്കുന്നു. 

 

ഫുൾ ഗ്രീൻ സ്‌ക്രീൻ കളി ആയയുകൊണ്ട് ജനിതിന്റെ തലയിലാണ് മുഴുവൻ പദ്ധതികളും ഉണ്ടായിരുന്നത് , ഷൂട്ടിനിടയിൽ അത് കൺഫ്യൂഷൻ സൃഷ്ടിച്ചിരുന്നെങ്കിലും അവൻ കോൺഫിഡന്റ് ആയിരുന്നു അതിനിടയിലെ ആയിരം കോംപ്രമൈസുകൾക്കിടയിലും. ഷൂട്ട് തീർന്നല്ലോ ഇനി പടം റിലീസ് ആയിക്കോളും എന്ന് എല്ലാവരും കരുതി. 

 

അള്ളു രാമേന്ദ്രൻ ഷൂട്ട് തുടങ്ങി, അടുത്ത ഷെഡ്യൂൾ തുടങ്ങി പൂർത്തിയായി . 2018 കാലം. ആ സമയത്തൊക്കെ ജനിതിനെ കാണാൻ പോലും കിട്ടില്ല. കലക്ടറുടെ പോലത്തെ ഓട്ടമായിരുന്നു. പൈസയുടെ ഇഷ്യുവിൽ ഹാർഡ് ഡിസ്ക് ഹോട്ടലുകാർ പൂട്ടി വച്ചതടക്കം സങ്കടങ്ങൾ ഒരുപാടായിരുന്നു. അവന് ഫസ്റ്റ് കട്ട് പുതിയ നിർമാതാക്കളെ കാണിക്കാൻ പോകൽ , അഗ്നി പരീക്ഷ ചെയ്തു ഒരു സിനിമ ഓൺ ആക്കിയ ശേഷം ഷൂട്ട് ചെയ്ത സിനിമയുടെ കഥ ദിവസവും പുതിയ ഇൻവസ്റ്റേർസിനോട് , വിതരണക്കാരോടൊക്കെ പറയുക, അവരുടെ ക്ലാസ്സെടുക്കൽ കേട്ട് ഒന്നുമൊന്നും എത്താതെ നിരാശ മാറ്റി വീണ്ടും പണിയെടുക്കുക അതായിരിന്നു ഡ്യൂട്ടി. 

 

അള്ളു റിലീസായി , ഗിരീഷ് തണ്ണീർമത്തൻ ചെയ്‌തു , പല തിരക്കഥകളിൽ നിന്ന് പ്രശോഭ് ഒരു സ്ക്രിപ്റ്റിലെത്തി അത് ഷൂട്ട് തുടങ്ങി , വർഷം എത്ര മാറി എന്നോർക്കണം . പരാതികളും പരിഭവവുമില്ലാതെ ജെനിത് അതിനിടയിൽ കല്യാണവും കഴിച്ചു, സിനിമയ്ക്ക് വേണ്ടി ഓടുകയാണ്. പുതിയൊരു സിനിമ ഗ്യാപ്പിൽ തുടങ്ങാനല്ല മന്ദാകിനിക്ക് വെളിച്ചം പകരനായിരുന്നു അവന്റെ ഓട്ടം. ആയിരം റിജക്ഷൻ ഈ കാലയളവിൽ ഏറ്റുവാങ്ങിയിട്ടുണ്ട് പാവം , ഒപ്പം മന്ദാകിനി മറിയം വന്നു വിളക്കൂതിയായി പുനർനാമകരണപ്പെട്ടു. 

 

അന്വേഷണം ഷൂട്ട് കഴിഞ്ഞു. ജനിതിന്റെ മറിയം വന്നു വിളക്കൂതിയിലെ സഹസംവിധായകന്റെ സിനിമയുടെയും ഷൂട്ട് കഴിഞ്ഞു. എല്ലാവരും മൂന്നാമത്തെ സിനിമകളുടെ ചർച്ചയിലായി, മ്യൂസിക് - പ്ലാൻ ചെയ്ത സാറ്റലൈറ്റ് മാർക്കറ്റ് എല്ലാം പാളി !! എ ടീം പോയ് ബി ടീം വന്ന് , അവര് പോയി സി ടീം വന്നു. 

 

പടം കുടിൽ വ്യവയാസം പോലെ ചെറു സംഘങ്ങളെ വച്ച് ജെനിത് പൂർത്തിയാക്കുമ്പോഴും "ആ സിനിമ ഒരിക്കലും റിലീസാവില്ലെന്നു " വരെ പറഞ്ഞ പലരുമുണ്ട്. പല പ്രിവ്യൂകളും റിലീസിന് വഴിയൊരുക്കിയില്ല , കൊലപാതക കേസിൽ ഡമ്മി ഇട്ടു നോക്കുന്ന പോലെ പല തവണ സിനിമയുടെ ഉപ്പുനോക്കിയിട്ടുണ്ട് പലരും. ജെനിത് കരയുന്നത് കണ്ടിട്ടുണ്ട്. 

അപ്പോഴും അവന്റെ കൈച്ചൂടിൽ മറിയം മാത്രമായിരുന്നു . ചരിത്രത്തിലാദ്യമായി പ്രൊമോഷന് സൗജന്യമായി ഫിലിം വർക്‌ഷോപ്പ് വരെ ജെനിത് സംഘടിപ്പിച്ചു . ഒടുവിൽ മൂന്നുവർഷങ്ങൾക്കിപ്പുറം ഇത്രേം കടമ്പകളിൽ ചതഞ്ഞു ഒരു വികലമായ കലാസൃഷ്ടി ആയി മാറേണ്ടിയിരുന്ന ചിത്രം കൂട്ടുകാരന്റെ അന്വേഷണത്തോടൊപ്പം നല്ല പ്രതികരണങ്ങളോടെ തലയെടുപ്പോടെ ആണ് റിലീസായത്. 

 

അവന്റെ ഈ ചോരയും വിയർപ്പും ഈ തിയറ്റർ പ്രതികരണങ്ങൾ അല്ല ഡിസർവ് ചെയ്യുന്നത്. സിനിമയെ സ്നേഹിക്കുന്ന എല്ലാരോടും , ഇനീം വൈകീക്കിട്ടില്ല !! പോവുക . പോയ് തിയറ്റർ നിറയ്ക്കുക , ഒരു മിറാക്കിൾ മറിയത്തിനിപ്പോൾ ആവശ്യമാണ് !! അവനോടൊപ്പം അവന്റെ കൂടെ കട്ടയ്ക്കു നിന്ന പങ്കാളി ആണ് രാജേഷ് അഗസ്റ്റിൻ എന്ന നിർമാതാവ് , പിന്നെ കുടുംബം , സുഹൃത്തുക്കൾ !! അവർക്കെല്ലാം വേണ്ടി നിങ്ങൾ ഈ ചിത്രത്തെ വിജയിപ്പിക്കാൻ ഒരുമിക്കണം !! ആത്മാർഥമായി സിനിമയെ സ്നേഹിക്കുന്നവർ എല്ലാരും വിജയിക്കട്ടെ , ഒപ്പം അന്വേഷണവും കണ്ട് വിജയിപ്പിക്കുക . നന്ദി

 

Nb : ഞാൻ ചുരുക്കി പറഞ്ഞതിനേക്കാൾ എത്രയോ ഭീകരവും , നീണ്ടതുമാണ് ജെനിതും സംഘവും അനുഭവിച്ചിട്ടുണ്ടാവുക എന്നതാണ് വാസ്തവം !!!