ബോങ് ജൂൻ ഹോ പറയുന്നത് തന്റെ സിനിമകളിൽ പൊതുവായി മൂന്നു ഘടകങ്ങളുണ്ടെന്നാണ് – ഭയം, ആകുലത, പൊട്ടിച്ചിരിയുടെ ‘ഹഹഹ’. ഭയത്തെ കുടഞ്ഞുകളയാൻ ഹാസ്യമുണ്ടാക്കുന്ന പൊട്ടിച്ചിരിക്ക് കഴിയുമെന്നാണ് ബോങ്ങിന്റെ വിശാസം. ഉള്ളവനും ഇല്ലാത്തവും തമ്മിലുള്ള അസമത്വം വർധിച്ച് സമൂഹം തകർച്ചയിലക്ക് വീണുപോകുമെന്ന

ബോങ് ജൂൻ ഹോ പറയുന്നത് തന്റെ സിനിമകളിൽ പൊതുവായി മൂന്നു ഘടകങ്ങളുണ്ടെന്നാണ് – ഭയം, ആകുലത, പൊട്ടിച്ചിരിയുടെ ‘ഹഹഹ’. ഭയത്തെ കുടഞ്ഞുകളയാൻ ഹാസ്യമുണ്ടാക്കുന്ന പൊട്ടിച്ചിരിക്ക് കഴിയുമെന്നാണ് ബോങ്ങിന്റെ വിശാസം. ഉള്ളവനും ഇല്ലാത്തവും തമ്മിലുള്ള അസമത്വം വർധിച്ച് സമൂഹം തകർച്ചയിലക്ക് വീണുപോകുമെന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോങ് ജൂൻ ഹോ പറയുന്നത് തന്റെ സിനിമകളിൽ പൊതുവായി മൂന്നു ഘടകങ്ങളുണ്ടെന്നാണ് – ഭയം, ആകുലത, പൊട്ടിച്ചിരിയുടെ ‘ഹഹഹ’. ഭയത്തെ കുടഞ്ഞുകളയാൻ ഹാസ്യമുണ്ടാക്കുന്ന പൊട്ടിച്ചിരിക്ക് കഴിയുമെന്നാണ് ബോങ്ങിന്റെ വിശാസം. ഉള്ളവനും ഇല്ലാത്തവും തമ്മിലുള്ള അസമത്വം വർധിച്ച് സമൂഹം തകർച്ചയിലക്ക് വീണുപോകുമെന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോങ് ജൂൻ ഹോ പറയുന്നത് തന്റെ സിനിമകളിൽ പൊതുവായി മൂന്നു ഘടകങ്ങളുണ്ടെന്നാണ് – ഭയം, ആകുലത, പൊട്ടിച്ചിരിയുടെ ‘ഹഹഹ’. ഭയത്തെ കുടഞ്ഞുകളയാൻ ഹാസ്യമുണ്ടാക്കുന്ന പൊട്ടിച്ചിരിക്ക് കഴിയുമെന്നാണ് ബോങ്ങിന്റെ വിശാസം. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അസമത്വം വർധിച്ച് സമൂഹം തകർച്ചയിലക്ക് വീണുപോകുമെന്ന മുന്നറിയിപ്പായാണ് ‘പാരസൈറ്റ്’ എന്ന ചിത്രത്തെ അദ്ദേഹം വിശേഷിപ്പിക്കുന്നത്.

പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള സംഘർഷം എന്ന ലളിതവും പരിചിതവുമായ പ്രമേയം മാത്രമായി ‘പാരസൈറ്റി’നെ ചുരുക്കാനാവില്ല. സമ്പന്നത കെട്ടിപ്പടുക്കപ്പെട്ടിരിക്കുന്നത് ദാരിദ്ര്യത്തിനുമേലാണ്. പാവപ്പെട്ടവൻ പണക്കാരനാവാൻ ശ്രമിക്കുന്നു, എന്നാൽ പണക്കാരൻ ഉണ്ടാവണമെങ്കിൽ മറ്റാരെങ്കിലും പാവപ്പെട്ടവനായേ പറ്റു– ഈ വൈപരീത്യത്തെ അഭിമുഖീകരിക്കുന്നുവെന്നതാണ് പാരസൈറ്റിനെ റിയലിസത്തിന്റെ പരിമിതിയിൽനിന്ന് ഉയർത്തുന്നത്. മുതലാളിത്തത്തെക്കുറിച്ചാണ് തന്റെ ‘ഒക്ജ’ ‘സ്നോപിയേഴ്സർ’ ‘പാരസൈറ് എന്നീ മുന്നു ചിത്രങ്ങളുമെന്ന് ബോങ് പറയുന്നു.

ADVERTISEMENT

ക്യാപിറ്റലിസമെന്ന സാമ്പത്തിക സിദ്ധാന്തത്തെക്കുറിച്ചല്ല ഇവിടെ ബോങ് സംസാരിക്കുന്നത്.–നമ്മുടെയൊക്കെ ജീവിതങ്ങളെത്തന്നെയാണ്. ബോങ് പറയുന്നു : ‘എനിക്ക് 50 വയസ് കഴിഞ്ഞു. അടുത്ത 30 വർഷത്തിനുള്ളിൽ ഞാൻ മരിക്കും. ഇപ്പോൾ 24 വയസുള്ള എന്റെ മകൻ വളർന്ന് മധ്യവയസിലേക്ക് എത്തുമ്പോഴെങ്കിലും ലോകത്ത് എന്തെങ്കിലും മാറ്റമുണ്ടാകുമോ ? എനിക്ക് പ്രതീക്ഷയില്ല. എന്നു കരുതി എന്നും കരഞ്ഞുകൊണ്ടിരിക്കാനും നമുക്കാവില്ല . സന്തോഷമായിരിക്കാൻ ശ്രമിച്ചേ പറ്റൂ’

ബോങ് ജൂൻ ഹോ ജനിച്ച 1969ൽ തെക്കൻ കൊറിയ സൈനിക ഭരണത്തിൻ കീഴിലായിരുന്നു. ഒരു അമേരിക്കൻ സൈനിക താവളത്തിനടുത്തായിരുന്നു വീട്. അവിടെ നിന്നു പറന്നുയരുന്ന ഹെലികോപ്ടറുകളിലെ സൈനികരെ നോക്കി ‘ടോം, ജയിംസ് ഞങ്ങൾക്ക് ച്യൂയിംഗം തരൂ’ എന്നു വിളിച്ചുകൂവിയ കുട്ടിക്കാലം. സോഷ്യോളജി പഠിക്കാൻ ബോങ് 1988ൽ കോളജിൽ ചേർന്നു. സൈനിക സേഛാധിപത്യ ഭരണകൂടത്തിനെതിരെ കൊറിയയിൽ സമരം ശക്തമായ കാലമായിരുന്നു അത്. രാഷ്ടീയമായ കുഴമറിച്ചിലുകളുടെ നാളുകൾ. വിദ്യാർഥികൾ സമരത്തിൽ ഏർപ്പെട്ടു. അധ്യാപകരിൽ വിശ്വാസമില്ല, ക്ലാസുകളിൽ കയറാറില്ല. ബോങ്ങും കൂട്ടുകാരും സ്റ്റഡിഗ്രൂപ്പുകൾ ഉണ്ടാക്കി. സമരത്തിനിടയ്ക്ക് മുങ്ങി സിനിമ കാണാൻ പോയിരുന്ന ഉഴപ്പൻ ആക്ടിവിസ്റ്റുമായിരുന്നു ബോങ്ങ്. പ്രക്ഷോഭത്തിൽ തിളച്ച പകലുകളും മദ്യ ലഹരിയിൽ മയങ്ങിയ രാത്രികളുമായാണ് ബോങ് അക്കാലഘട്ടത്തെ ഒാർമിക്കുന്നത്. രണ്ടു വർഷത്തെ നിർബന്ധിത സൈനിക സേവനവും ബോങ് ചെയ്തിട്ടുണ്ട്.

ADVERTISEMENT

‘മെമ്മറീസ് ഓഫ് മർഡർ’ എന്ന ചിത്രമാണ് ബോങ്ങിന് ആദ്യമായി ലോകപ്രശസ്തി നേടിക്കൊടുത്തത്. ചുരുളഴിയാത്തൊരു കൊലപാതക പരമ്പരയുടെ കഥ പറഞ്ഞ ചിത്രം രാഷട്രീയവും ഹാസ്യവും മിസ്റ്ററിയുമെല്ലാം ചേർന്ന് ഇന്നും ലോകമെമ്പാടുമുള്ള ചലച്ചിത്രപ്രേമികളിൽക്കിടയിൽ ഒരു വിസ്മയമായി നിൽക്കുന്നു.

2031–ലാണ് ‘സ്നോപിയേഴ്സറി’ ലെ കഥ നടക്കുന്നത്. ആഗോളതാപനം തടയാന്‍ 2014ൽ നടത്തിയ ഒരു ശാസ്ത്രീയ പരീക്ഷണം പിഴച്ച് ഭൂമി കൊടുംശൈത്യത്തിലാണ്ടു പോയി. ജീവനോടെ ശേഷിച്ച ഒരുപറ്റം ആളുകൾ, നിൽക്കാതെ ഒാടിക്കൊണ്ടിരിക്കുന്ന, പ്രത്യേക സജ്ജീകരണങ്ങളുള്ള ഒരു തീവണ്ടിൽ അഭയം പ്രാപിക്കുന്നു. ഏറെ സൗകര്യങ്ങൾ ലഭ്യമായ മുൻഭാഗത്ത് ധനികരും പരിമിത സാഹചര്യങ്ങൾമാത്രമുള്ള വാലറ്റത്ത് ദരിദ്രരുമായി ഉലകം ചുറ്റുന്ന ആ തീവണ്ടിയിൽ നടക്കുന്ന വർഗകലാപമാണ് സ്നോപിയേഴ്സറിന്റെ ഇതിവൃത്തം.

ADVERTISEMENT

ജനിതകപരീക്ഷണത്തിലൂടെ കോർപറേറ്റ് കമ്പനി ജനിപ്പിച്ച ഒരു ഭീമൻ പന്നിയുടേയും അതിനെ വളർത്തിയ പെൺകുട്ടിയുടേയും കഥപറഞ്ഞ ‘ഒക്ജ’ 2017ൽ പുറത്തിറങ്ങി.കൊലപാതക കുറ്റത്തിന് അറസ്റ്റിലാകുന്ന ഭിന്നശേഷിക്കാരനായ മകന്റെയും അവന്റെ മോചനത്തിന് ഉഴറുന്ന, മരുന്നു വിൽപനക്കാരിയായ അമ്മയുടേയും കഥ പറഞ്ഞ ‘മദർ’ സംവിധാന മികവിനൊപ്പം അഭിനയത്തികവുകൊണ്ടും പ്രശസ്തമാണ്.