മുദ്ദുഗവ് സിനിമയിലൂടെ മലയാളത്തിൽ നായികയായി എത്തിയ അർഥന ബിനു ഇടയ്ക്കൊരു അവസരം കിട്ടിയപ്പോൾ നേരെ തമിഴിലേക്കു വിട്ടു. ഷൈലോക്കിലൂടെ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തി; പൂങ്കുഴലി എന്ന നാടൻ പെൺകുട്ടിയുടെ വേഷത്തിൽ. നല്ല അവസരം തന്നാൽ ഇനിയും ഇവിടെ തന്നെയുണ്ടാകുമെന്ന് മുന്നറിയിപ്പ്!

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുദ്ദുഗവ് സിനിമയിലൂടെ മലയാളത്തിൽ നായികയായി എത്തിയ അർഥന ബിനു ഇടയ്ക്കൊരു അവസരം കിട്ടിയപ്പോൾ നേരെ തമിഴിലേക്കു വിട്ടു. ഷൈലോക്കിലൂടെ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തി; പൂങ്കുഴലി എന്ന നാടൻ പെൺകുട്ടിയുടെ വേഷത്തിൽ. നല്ല അവസരം തന്നാൽ ഇനിയും ഇവിടെ തന്നെയുണ്ടാകുമെന്ന് മുന്നറിയിപ്പ്! (ചിരിയോടെ). 

ADVERTISEMENT

തമിഴിലേക്ക് ഇനിയും പോകുമോ? 

മുദ്ദുഗവിനുശേഷം മലയാളത്തിൽ സിനിമകൾ കുറവായിരുന്നു. വന്നതാകട്ടെ നല്ല റോളൊന്നും ആയിരുന്നില്ല. തമിഴിൽ നിന്ന് ധാരാളം ഓഫറുകൾ വന്നു. സമുദ്രക്കനിയുടെ തൊണ്ടൻ, ജി.വി.പ്രകാശിന്റെ സെമ, വിക്രാന്തിന്റെ കൂടെ വെണ്ണിലാ കബഡി കുഴു 2, കാർത്തിയുടെ ഒപ്പം കടൈക്കുട്ടി സിംഹം എന്നിവ ചെയ്തു. അതോടെ മലയാളത്തിൽ വലിയ ഗ്യാപ് വന്നു. 

ADVERTISEMENT

എങ്ങനെ പറ്റി മലയാളത്തെ മറക്കാൻ? 

മലയാളത്തെ ഞാൻ മറന്നതല്ല. നല്ല കഥാപാത്രങ്ങളുമായി വന്ന് മലയാളം എന്നെ വിളിക്കാതിരുന്നതാണ്. അഭിനയിക്കാനാണ് ആഗ്രഹം. അതിൽ ഭാഷയൊരു പ്രശ്നമല്ല. അതുകൊണ്ടാണ് മലയാളത്തിൽ നല്ല അവസരം കിട്ടാതെ വന്നതോടെ തമിഴിലേക്കു പോയത്. 

ADVERTISEMENT

ഇനി കേരളവും വിടുമോ? 

മറ്റു ഭാഷകളിൽ അഭിനയിക്കുന്നുവെന്നേയുള്ളു. തിരുവനന്തപുരം വിട്ടൊരു പരിപാടിയില്ല. അമ്മയെയും അനുജത്തിയെയും വിട്ടു മാറിനിൽക്കുകയെന്നു വച്ചാൽ എനിക്കു ചങ്കുപറിയും. എവിടെയായാലും പോയി അഭിനയിക്കും, തിരിച്ചുവരും. അത്രതന്നെ. 

തെലുങ്കിലും ഒന്നു പോയി വന്നു? 

മുദ്ദുഗവിനു മുൻപ് തന്നെ ഒരു സിനിമ തെലുങ്കിൽ ചെയ്തിരുന്നു. സീതമ്മ അണ്ടലു രാമയ്യ സിട്രലു എന്ന ചിത്രമായിരുന്നു അത്. 

വീണ്ടും മലയാളത്തിലെത്താൻ കാരണം? 

ഷൈലോക്കിലെ അവസരം വന്നപ്പോൾ തന്നെ പോസിറ്റീവ് വൈബ് തോന്നിയിരുന്നു. പിന്നെ മമ്മുക്കയുടെ കൂടെ അഭിനയിക്കാമല്ലോ എന്ന ആഗ്രഹവും. സിനിമയിൽ ഹാഫ് സാരി എന്റെ യൂണിഫോമാണെന്നു പറഞ്ഞ് കൂട്ടുകാർ കളിയാക്കാൻ തുടങ്ങിയിട്ടുണ്ട്. ഹാഫ് സാരിയും മുല്ലപ്പൂവും ബോറടിയായി. ഇനിയൊന്നു മാറ്റിപ്പിടിക്കണം. 

സമൂഹമാധ്യമത്തിൽനിന്നൊരു ദുരനുഭവം? 

അത്ര ദുരനുഭവമൊന്നും ആയിരുന്നില്ല അത്. ഒരാൾ എനിക്കൊരു മോശം മെസേജ് സമൂഹമാധ്യമത്തിലൂടെ അയച്ചു.  അയാൾക്ക് വേണ്ടിയിരുന്നത് അറ്റൻഷനായിരുന്നു എന്നു തോന്നി. സോ, ആ മെസേജിന്റെ സ്ക്രീൻഷോട്ട് അങ്ങനെ തന്നെയെടുത്ത് ഞാൻ സോഷ്യൽ മീഡിയയിലിട്ടു. അയാൾക്ക് കുറച്ച് അറ്റൻഷൻ കിട്ടിക്കോട്ടേ. നമ്മൾ മിണ്ടാതിരിക്കുന്നതാണ് പ്രശ്നം. 

സിനിമ മാത്രമാണോ ജീവിതം? 

സിനിമ ഒരേയൊരു ലക്ഷ്യമല്ല; ജീവിതത്തിലെ പല ലക്ഷ്യങ്ങളിൽ ഒന്നു മാത്രം. സിനിമ മാത്രം കരിയറാക്കാൻ ഉദ്ദേശിക്കുന്നുമില്ല. എനിക്കു പഠിക്കാൻ വലിയ ഇഷ്ടമാണ്. മാസ് കമ്യൂണിക്കേഷനിലാണ് ഡിഗ്രി ചെയ്തത്. സൈക്കോളജിയിൽ പിജി ഉടൻ ചെയ്യണം.