25 വർഷത്തെ സിനിമാ ജീവിതത്തിനിടയിൽ ഇതാദ്യമായി മഞ്ജു വാരിയർ സംവിധായകൻ പ്രിയദർശനൊപ്പം ഒന്നിക്കുകയാണ്. ചന്ദ്രലേഖ എന്ന സിനിമയിൽ മഞ്ജുവിനെ ഒരുപ്രധാനകഥാപാത്രമായി പ്രിയൻ പരിഗണിച്ചിരുന്നു. എന്നാൽ പല കാരണങ്ങളാൽ അത് നടന്നില്ല. ആ സങ്കടം തനിക്കിപ്പോഴും ഉണ്ടെന്ന് മഞ്ജു പറയുന്നു. കുഞ്ഞാലിമരക്കാറിന്റെ വിശേഷങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

25 വർഷത്തെ സിനിമാ ജീവിതത്തിനിടയിൽ ഇതാദ്യമായി മഞ്ജു വാരിയർ സംവിധായകൻ പ്രിയദർശനൊപ്പം ഒന്നിക്കുകയാണ്. ചന്ദ്രലേഖ എന്ന സിനിമയിൽ മഞ്ജുവിനെ ഒരുപ്രധാനകഥാപാത്രമായി പ്രിയൻ പരിഗണിച്ചിരുന്നു. എന്നാൽ പല കാരണങ്ങളാൽ അത് നടന്നില്ല. ആ സങ്കടം തനിക്കിപ്പോഴും ഉണ്ടെന്ന് മഞ്ജു പറയുന്നു. കുഞ്ഞാലിമരക്കാറിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടെയാണ് മഞ്ജു ഇക്കാര്യം വെളിപ്പെടുത്തിയത്.

ADVERTISEMENT

മഞ്ജുവിന്റെ വാക്കുകൾ:

ADVERTISEMENT

എന്റെ കുട്ടിക്കാലത്തെ ജീവിതത്തിൽ ഒരുപാട് നിറങ്ങൾ നിറച്ച സിനിമകൾ ചെയ്തവരാണ് പ്രിയദർശനും മോഹൻലാലും. ചിത്രം, കിലുക്കം പോലുള്ള സിനിമകൾ, കാലാപാനി അങ്ങനെ അത് ഏത് വിഭാഗത്തിൽപെട്ട സിനിമകളാണെങ്കിലും അതൊക്കെ പ്രിയപ്പെട്ടതാണ്. വർഷങ്ങൾക്കു മുമ്പ് ഞാൻ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്തും പ്രിയദർശൻ സാറിനൊപ്പം പ്രവർത്തിക്കാൻ സാധിച്ചിരുന്നില്ല.

ADVERTISEMENT

ചന്ദ്രലേഖ എന്ന സിനിമയ്ക്കായി എന്നെ വിളിച്ചിരുന്നു. പക്ഷേ പല കാരണങ്ങളാൽ അത് നടന്നില്ല. അതിന്റെ സങ്കടം എനിക്ക് ഇന്നുമുണ്ട്. ഒരുപാട് വർഷങ്ങൾക്കു ശേഷം ആ അവസരം വീണ്ടും വന്നത് കുഞ്ഞാലിമരക്കാറിലാണ്. ഞാൻ മനസ്സിലാക്കിയതുവച്ച് മലയാളസിനിമയിൽ ഇന്നേവരെ ഉണ്ടായിട്ടുള്ളതിൽ ഏറ്റവും വലിയ സിനിമ. ഈ മഹാപ്രതിഭകൾക്കൊപ്പം ഭാഗമാകാൻ സാധിച്ചത് തന്നെ ഭാഗ്യം. ഒട്ടേറെ വലിയ വലിയ താരങ്ങളും സാങ്കേതിക പ്രവർത്തകരും പ്രവർത്തിക്കുന്നു. ‌

കഥയിൽ വളരെ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിക്കുന്നത്.  ഈ സിനിമ നമ്മളെ എല്ലാവരെയും അദ്ഭുതപ്പെടുത്തും. നിങ്ങൾക്കൊപ്പം ഈ സിനിമ തിയറ്ററിൽ പോയി കാണാൻ ഏറെ ആകാംക്ഷയോടെ ‍​ഞാനും കാത്തിരിക്കുന്നു.