കുഞ്ചാക്കോ ബോബനും ശാമിലിയും ഒന്നിച്ചെത്തിയ വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന ചിത്രത്തിന് ശേഷം റിഷി ശിവകുമാര്‍ അടുത്ത ചിത്രവുമായി എത്തുന്നു. സിനിമയുടെ കാസ്റ്റിങ് കോളും സംവിധായകൻ പുറത്തുവിട്ടു. നല്ല എട്ടിന്റെ പണി കിട്ടി പാഠം പഠിച്ചുവെന്നും ഒരു വലിയ മാരത്തോൺ കഴിഞ്ഞ് ഒരു കട്ട വരവിനുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുഞ്ചാക്കോ ബോബനും ശാമിലിയും ഒന്നിച്ചെത്തിയ വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന ചിത്രത്തിന് ശേഷം റിഷി ശിവകുമാര്‍ അടുത്ത ചിത്രവുമായി എത്തുന്നു. സിനിമയുടെ കാസ്റ്റിങ് കോളും സംവിധായകൻ പുറത്തുവിട്ടു. നല്ല എട്ടിന്റെ പണി കിട്ടി പാഠം പഠിച്ചുവെന്നും ഒരു വലിയ മാരത്തോൺ കഴിഞ്ഞ് ഒരു കട്ട വരവിനുള്ള തയ്യാറെടുപ്പിലാണ് താനെന്നും സംവിധായകൻ പറയുന്നു.

ADVERTISEMENT

കഴിഞ്ഞ നാല് വര്‍ഷവും മനസിൽ സിനിമ മാത്രമായിരുന്നുവെന്നും അനുഭവത്തിൽ നിന്നാണ് തന്റെ അടുത്ത സിനിമ പിറക്കുന്നതെന്നും കാസ്റ്റിങ് കോൾ പങ്കുവച്ചുകൊണ്ട് റിഷി കുറിച്ചു.

ADVERTISEMENT

നടനും സംവിധായകനും ഛായാഗ്രഹകനുമായ സിദ്ധാര്‍ത്ഥ് ശിവയാണ് നിർമാണം. പിന്നണിയിലുള്ളത് പഴയ ചങ്കുകൾ തന്നെയാണെന്നും വിശദമായ വിവരങ്ങൾ പിന്നാലെ അറിയിക്കാമെന്നും റിഷി പറയുന്നു.

ADVERTISEMENT

കാസ്റ്റിങ് കോളിൽ കോട്ടയംകാര്‍ക്കാണ് അൽപം മുൻഗണന. കണ്ടംപററി ഡാൻസ് കൊണ്ട് ഞെട്ടിക്കാൻ പറ്റുന്നതും ബുള്ളറ്റ് കൊണ്ട് പറക്കാൻ അറിയാവുന്നതുമായ 20നും 28നും ഇടയ്ക്ക് പ്രായമുള്ള പെൺകുട്ടികളെയാണ് സിനിമയ്ക്ക് ആവശ്യം. ഇതേ പ്രായമുള്ള നന്നായി കോട്ടയം ഭാഷ കൈകാര്യം ചെയ്യാനറിയാവുന്ന പെൺകുട്ടികളെയും ‘എന്താടീന്ന് ചോദിച്ചാൽ തിരിച്ച് ‘എന്താടാ’ എന്ന് ചോദിക്കുന്ന തനി അച്ചായത്തിമാരെയും സിനിമയ്ക്ക് ആവശ്യമുണ്ട്.

18 വയസിനും 28 വയസിനും ഇടയ്ക്ക് പ്രായമുള്ള കോട്ടയത്തെ ചുണക്കുട്ടികളായ ആൺകുട്ടികള്‍. 30നും 40നും ഇടയ്ക്ക് പ്രായമുള്ള ചങ്കുറപ്പുള്ള തനി തല്ലുകൊള്ളി ചേട്ടന്മാരെയും സിനിമയ്ക്കായി ആവശ്യമുണ്ട്. 45നും 55നും ഇടയ്ക്ക് പ്രായമുള്ള തനി കോട്ടയം അമ്മമാരെയും അച്ഛന്മാരെയും കൊച്ചച്ഛൻമാരെയും ഇവർ ക്ഷണിക്കുന്നു.

താത്പര്യമുള്ളവര്‍ക്ക് എഡിറ്റ് ചെയ്യാത്ത ചിത്രങ്ങളും ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള പെര്‍ഫോമൻസ് വിഡിയോയും സഹിതം sidharthasivaproductions@gmail.com എന്ന ഇമെയിൽ ഐഡിയിലേയ്ക്കോ 9677095639 എന്ന വാട്ട്സാപ്പ് നമ്പരിലേയ്ക്കോ അയയ്ക്കാം.