സമൂഹമാധ്യമങ്ങളിൽ വെെറലായി കാവ്യ മാധവന്‍റെ പഴയ വിഡിയോ. 2013 ലെ സൈമ അവാര്‍ഡ് വേദിയില്‍ കാവ്യ നടത്തിയ പ്രസംഗത്തിന്റെ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. സൈമ തന്നെയാണ് കഴിഞ്ഞ ദിവസം വിഡിയോ വീണ്ടും പങ്കുവച്ചത്. സൈമയുടെ പ്രത്യേക പുരസ്കാരം ഏറ്റുവാങ്ങാനെത്തിയതായിരുന്നു കാവ്യ. പുരസ്കാരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമൂഹമാധ്യമങ്ങളിൽ വെെറലായി കാവ്യ മാധവന്‍റെ പഴയ വിഡിയോ. 2013 ലെ സൈമ അവാര്‍ഡ് വേദിയില്‍ കാവ്യ നടത്തിയ പ്രസംഗത്തിന്റെ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. സൈമ തന്നെയാണ് കഴിഞ്ഞ ദിവസം വിഡിയോ വീണ്ടും പങ്കുവച്ചത്. 

ADVERTISEMENT

സൈമയുടെ പ്രത്യേക പുരസ്കാരം ഏറ്റുവാങ്ങാനെത്തിയതായിരുന്നു കാവ്യ. പുരസ്കാരം നല്‍കിയത് നടന്‍ മാധവനും. ഇതോടെ രണ്ടു പേരുടേയും പേരുമായി ബന്ധപ്പെട്ട പഴയൊരു സംഭവം കാവ്യ വിവരിക്കുകയായിരുന്നു. ഈ പുള്ളിക്ക് മനസിലാകുന്ന ഭാഷയില്‍ ആരെങ്കിലും പറഞ്ഞു കൊടുത്തോളൂ എന്നു പറഞ്ഞായിരുന്നു കാവ്യ തുടങ്ങിയത്.

ADVERTISEMENT

''അഭിനയിച്ചു തുടങ്ങിയ കാലം. അന്ന് താങ്കള്‍ വലിയ സ്റ്റാറാണ്. ഇന്നും. ഞാന്‍ തമിഴ്നാട്ടില്‍ ഷൂട്ടിങ്ങിന് പോയപ്പോള്‍ എന്നെക്കാണാന്‍ കുറെ ആളുകള്‍ വന്നു. ഞാന്‍ അദ്ഭുതപ്പെട്ടു. എന്നെ കാണാന്‍ ഇവര്‍ വരേണ്ട കാര്യമെന്താ എന്നോര്‍ത്തു. പിന്നീടാണ് മനസിലായത് എനിക്കൊപ്പം ഷൂട്ടിങ്ങിനുണ്ടായിരുന്ന ജയസൂര്യ അവിടെയുള്ളവരോടൊക്കെ ഞാന്‍, നടന്‍ മാധവന്‍റെ ഭാര്യയാണെന്ന് പറഞ്ഞിരുന്നുെവന്ന്.’ കാവ്യ പറയുന്നു.

ADVERTISEMENT

അപ്പോഴാണ് കാര്യം പിടികിട്ടിയത്. ആളുകൂടിയത് എന്നെ കാണാനല്ല, മാധവന്‍റെ ഭാര്യയെ കാണാനാണെന്നും കാവ്യ കൂട്ടിച്ചേര്‍ത്തു. പിന്നാലെ മെെക്കു വാങ്ങിയ മാധവന്‍ തന്‍റെ ആദ്യ സിനിമയില്‍ പറയുന്ന ഡയലോഗിലൂടെ കാവ്യയ്ക്ക് മറുപടി നല്‍കി. ''നോ പ്രോബ്ലം, എന്‍റെ ആദ്യ സിനിമയില്‍ ഞാന്‍ പറയുന്ന ഒരു ഡയലോഗുണ്ട്, അഡ്ജസ്റ്റ് ചെയ്യാം'' എന്നായിരുന്നു താരത്തിന്റെ മറുപടി.

ദിലീപുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് കാവ്യ. ഇരുവര്‍ക്കും മഹാലക്ഷ്മി എന്നൊരു മകളുണ്ട്.