ലോകത്തെ എല്ലാ അച്ഛൻമാരെക്കാളും സന്തോഷവും അഭിമാനവുമുള്ള നിമിഷത്തിലാണ് താനെന്ന് പ്രിയദർശൻ. മകളും ചലച്ചിത്രതാരവുമായ കല്യാണിയുടെ വിഡിയോ പങ്കുവച്ചാണ് പ്രിയദർശൻ ഇങ്ങനെ കുറിച്ചത്. ടെഡ് ടോക്സിൽ സിനിമയുടെ പിന്നിലെ പരിശ്രമങ്ങളെ കുറിച്ച് കല്യാണി സംസാരിക്കുന്നതാണ് പ്രിയൻ പങ്കുവച്ചത്. സിനിമ എന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തെ എല്ലാ അച്ഛൻമാരെക്കാളും സന്തോഷവും അഭിമാനവുമുള്ള നിമിഷത്തിലാണ് താനെന്ന് പ്രിയദർശൻ. മകളും ചലച്ചിത്രതാരവുമായ കല്യാണിയുടെ വിഡിയോ പങ്കുവച്ചാണ് പ്രിയദർശൻ ഇങ്ങനെ കുറിച്ചത്. ടെഡ് ടോക്സിൽ സിനിമയുടെ പിന്നിലെ പരിശ്രമങ്ങളെ കുറിച്ച് കല്യാണി സംസാരിക്കുന്നതാണ് പ്രിയൻ പങ്കുവച്ചത്.

ADVERTISEMENT

സിനിമ എന്ന് ഉച്ചരിക്കാന്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ അതിന്റെ ശീലങ്ങൾ തനിക്ക് പരിചിതമായിരുന്നുവെന്ന് കല്യാണി തന്റെ പ്രസംഗത്തില്‍ പറയുന്നു. അച്ഛൻ കാമറയുടെ പിന്നിലും അമ്മ മുന്നിലും അഭിനയിച്ചിരുന്ന കുട്ടിക്കാലത്തെക്കുറിച്ചും താരം സംസാരിക്കുന്നു. കൂട്ടായ പ്രവർത്തനങ്ങളുടെ ആകെത്തുകയാണ് പ്രേക്ഷകന് മുന്നിലേക്കെത്തുന്ന സിനിമയെന്നും കല്യാണി പത്ത് മിനിറ്റ് നീളുന്ന വിഡിയോയിൽ വിശദമാക്കുന്നുണ്ട്.

ADVERTISEMENT

കുഞ്ഞ് കുഞ്ഞ് പരിശ്രമങ്ങളാണ് മികച്ച സിനിമയായി മാറുന്നത്.  വിപണിയിലേക്ക് എത്തിക്കുന്ന ഏതൊരു ഉത്പന്നത്തെയും പോലെ തന്നെയാണ് സിനിമ. അതിനെ ഏറ്റവും നല്ല രീതിയിൽ പ്രേക്ഷകരിലേക്ക് എത്തിക്കാൻ മാർക്കറ്റിങ് ടീം ഉൾപ്പടെയുള്ളവരുടെ പരിശ്രമം ഉണ്ട്. തിയറ്ററിലെത്തി പ്രതികരണങ്ങൾ ലഭിക്കുമ്പോഴാണ് അണിയറ പ്രവർത്തകർക്ക് സംതൃപ്തിയുണ്ടാകുന്നതെന്നും കല്യാണി വ്യക്തമാക്കുന്നു.

ADVERTISEMENT

തിയറ്ററുകളിൽ വിജയകരമായി ഓടുന്ന ' വരനെ ആവശ്യമുണ്ട്'  എന്ന ചിത്രത്തിൽ മികച്ച പ്രകടനമാണ് കല്യാണി നടത്തിയത്. പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ ഒരുക്കുന്ന ഹൃദയം ആണ് കല്യാണിയുടെ പുതിയ ചിത്രം.