പ്രിയദർശൻ–മോഹൻലാൽ കൂട്ടുകെട്ടിൽ റിലീസിനൊരുങ്ങുന്ന ‘മരക്കാർ അറബിക്കടലിൻറെ സിംഹം’ എന്ന സിനിമയുടെ റിലീസിങ് തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി. അനാവശ്യമായി കത്രിക വയ്ക്കില്ലെന്ന് സെൻസർ ബോർഡും നിലപാടെടുത്തു. ഹർജി പരിഗണിക്കുന്നത് അടുത്ത ബുധനാഴ്ചത്തേക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രിയദർശൻ–മോഹൻലാൽ കൂട്ടുകെട്ടിൽ റിലീസിനൊരുങ്ങുന്ന ‘മരക്കാർ അറബിക്കടലിൻറെ സിംഹം’ എന്ന സിനിമയുടെ റിലീസിങ് തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി. അനാവശ്യമായി കത്രിക വയ്ക്കില്ലെന്ന് സെൻസർ ബോർഡും നിലപാടെടുത്തു. ഹർജി പരിഗണിക്കുന്നത് അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റിവച്ചു.

ADVERTISEMENT

ചിത്രം കുടുംബത്തെയും മരക്കാറിനെയും അപകീർത്തിപ്പെടുത്തുന്നു എന്നാരോപിച്ച് മരക്കാരുടെ പിൻമുറക്കാരിയായ കൊയിലാണ്ടി നടുവത്തുർ സ്വദേശിനി മുഫീദ അറാഫത്ത് മരക്കാർ ആണ് കോടതിയെ സമീപിച്ചത് ചിത്രത്തിൽ മരക്കാരുടെ ജീവിതം വളച്ചൊടിച്ചാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് ഹർജിയിൽ ആരോപിക്കുന്നു. സിനിമക്ക് പ്രദർശനാനുമതി നൽകിയാൽ മതവിദ്വേഷം ഉണ്ടാകും. സമുദായ സൗഹാർദം ഇതുവഴി തകരുമെന്നും ഇത് ക്രമസമാധാന പ്രശ്‌നത്തിന് വഴിവെക്കുകയും ചെയ്യും. ചിത്രത്തിന്റെ പ്രദർശനം തടയണം. കലക്ടർക്ക് പരാതി നൽകിയിരുന്നു എങ്കിലും നടപടി ഉണ്ടായില്ലെന്നും ഹർജിയിൽ പറയുന്നു.

ADVERTISEMENT

മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രവുമായാണ് മരക്കാർ എത്തുന്നത്. പ്രണവ് മോഹൻലാലാണ് ചിത്രത്തിൽ കുഞ്ഞാലി മരക്കാറിന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത്. കുഞ്ഞാലി മരക്കാർ ഒന്നാമനായി മധുവാണ് വേഷമിടുന്നത്. ഇവർക്കൊപ്പം അർജുൻ സർജ, സുനിൽ ഷെട്ടി, കല്യാണി പ്രിയദർശൻ, കീർത്തി സുരേഷ്, സുഹാസിനി മണിരത്‌നം, മഞ്ജു വാര്യർ, സംവിധായകൻ ഫാസിൽ, സിദ്ദീഖ്, നെടുമുടി വേണു, മുകേഷ്, ഇന്നസെന്റ്, മാമുക്കോയ, നന്ദു, ഹരീഷ് പേരടി തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ വേഷമിടുന്നു. മാർച്ച് 26നാണ് ചിത്രം തിയറ്ററുകളിൽ എത്തുക