സംസ്ഥാന ചലച്ചിത്ര അവാർഡിനു മത്സരിക്കാൻ സൂപ്പർതാരങ്ങളുടെ ബിഗ്ബജറ്റ് സിനിമകൾ. മോഹൻലാലിന്റെ രണ്ടു വമ്പൻ സിനിമകൾ ഇത്തവണയുണ്ട്. മരയ്ക്കാർ അറബിക്കടലിന്റെ സിംഹം (പ്രിയദർശൻ) ലൂസിഫർ(പൃഥ്വിരാജ്) എന്നിവ. മമ്മൂട്ടിയുടെ മാമാങ്കം(എം.പത്മകുമാർ) ആണ് മത്സര രംഗത്തുള്ള മറ്റൊരു ബിഗ് ബജറ്റ് ചിത്രം. പുറമേ മോഹൻലാലിന്റെ

സംസ്ഥാന ചലച്ചിത്ര അവാർഡിനു മത്സരിക്കാൻ സൂപ്പർതാരങ്ങളുടെ ബിഗ്ബജറ്റ് സിനിമകൾ. മോഹൻലാലിന്റെ രണ്ടു വമ്പൻ സിനിമകൾ ഇത്തവണയുണ്ട്. മരയ്ക്കാർ അറബിക്കടലിന്റെ സിംഹം (പ്രിയദർശൻ) ലൂസിഫർ(പൃഥ്വിരാജ്) എന്നിവ. മമ്മൂട്ടിയുടെ മാമാങ്കം(എം.പത്മകുമാർ) ആണ് മത്സര രംഗത്തുള്ള മറ്റൊരു ബിഗ് ബജറ്റ് ചിത്രം. പുറമേ മോഹൻലാലിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാന ചലച്ചിത്ര അവാർഡിനു മത്സരിക്കാൻ സൂപ്പർതാരങ്ങളുടെ ബിഗ്ബജറ്റ് സിനിമകൾ. മോഹൻലാലിന്റെ രണ്ടു വമ്പൻ സിനിമകൾ ഇത്തവണയുണ്ട്. മരയ്ക്കാർ അറബിക്കടലിന്റെ സിംഹം (പ്രിയദർശൻ) ലൂസിഫർ(പൃഥ്വിരാജ്) എന്നിവ. മമ്മൂട്ടിയുടെ മാമാങ്കം(എം.പത്മകുമാർ) ആണ് മത്സര രംഗത്തുള്ള മറ്റൊരു ബിഗ് ബജറ്റ് ചിത്രം. പുറമേ മോഹൻലാലിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാന ചലച്ചിത്ര അവാർഡിനു മത്സരിക്കാൻ സൂപ്പർതാരങ്ങളുടെ ബിഗ്ബജറ്റ് സിനിമകൾ. മോഹൻലാലിന്റെ രണ്ടു വമ്പൻ സിനിമകൾ ഇത്തവണയുണ്ട്. മരയ്ക്കാർ അറബിക്കടലിന്റെ സിംഹം (പ്രിയദർശൻ) ലൂസിഫർ(പൃഥ്വിരാജ്) എന്നിവ. മമ്മൂട്ടിയുടെ മാമാങ്കം(എം.പത്മകുമാർ) ആണ് മത്സര രംഗത്തുള്ള മറ്റൊരു ബിഗ് ബജറ്റ് ചിത്രം. പുറമേ മോഹൻലാലിന്റെ ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയും (ജിബി കൊച്ചാപ്പു,ജോജു റാഫേൽ). മമ്മൂട്ടിയുടെ ഉണ്ടയും(ഖാലിദ് റഹ്മാൻ) പതിനെട്ടാം പടിയും(ശങ്കർ രാമകൃഷ്ണൻ) രംഗത്തുണ്ട്.

 

ADVERTISEMENT

പലപ്പോഴും വമ്പൻ സിനിമകളെ മറികടന്നു ചെറിയ ചിത്രങ്ങൾ പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ചരിത്രമാണു സംസ്ഥാന ചലച്ചിത്ര അവാർഡിന് ഉള്ളത്. ഇക്കൊല്ലം 120 സിനിമകൾ ലഭിച്ചെങ്കിലും യോഗ്യതയുള്ളവ 119 മാത്രമാണ്. പ്രവേശന ഫീസ് അടയ്ക്കുകയും അനുബന്ധ രേഖകൾ സമർപ്പിക്കുകയും ചെയ്യാത്തതിന്റെ പേരിൽ ഒരു സിനിമ അയോഗ്യമാക്കി.

 

ഒട്ടേറെ സിനിമകൾ മത്സരിക്കുന്നതിനാൽ അവാർഡ് നിർണയം ഇത്തവണ ‍ബുദ്ധിമുട്ടാകും. കെ.പി. കുമാരനെ പോലെ തലമുതിർന്ന സംവിധായകൻ മുതൽ ഇളമുറക്കാരായ ചെറുപ്പക്കാർ വരെ സ്വന്തം സിനിമകളുമായി  അണിനിരക്കുന്നു.പക്ഷെ പല ചിത്രങ്ങളുടെയും നിലവാരത്തെക്കുറിച്ചു സംശയമുണ്ട്.

 

ADVERTISEMENT

ചലച്ചിത്ര അക്കാദമി ചെയർമാൻ കമലിന്റെ മകൻ ജനുസ് മുഹമ്മദിന്റെ നയൻ എന്ന ചിത്രം മത്സര രംഗത്തുണ്ട്. എന്നാൽ കമൽ സംവിധാനം ചെയ്ത സിനിമ ഇത്തവണ അവാർഡിനു സമർപ്പിച്ചിട്ടില്ല. സംവിധായകൻ എന്ന നിലയിൽ കമലിനു മത്സരിക്കാനാവില്ലെങ്കിലും അദ്ദേഹത്തിന്റെ ചിത്രത്തിലെ മറ്റു മേഖലകളിലുള്ളവർക്കു മത്സരിക്കുന്നതിനു നിയമപരമായി തടസ്സമില്ല. എങ്കിലും ചിത്രം പൂർണമായി ഒഴിവാക്കിയതോടെ ആ സിനിമയിലെ നായകൻ ഉൾപ്പെടെയുള്ളവരുടെ അവസരം നഷ്ടമായി.

 

തണ്ണീർമത്തൻ ദിനങ്ങൾ (എ.ഡി.ഗിരീഷ്) കുമ്പളങ്ങി നൈറ്റ്സ് (മധു സി.നാരായണൻ) ജല്ലിക്കട്ട് (ലിജോ ജോസ്പെല്ലിശേരി) വൈറസ് (ആഷിക്ക്അബു) വെയിൽമരങ്ങൾ (‍ഡോ.ബിജു) കോളാമ്പി (ടി.കെ.രാജീവ്കുമാർ) പ്രതി പൂവൻകോഴി (റോഷൻ ആൻഡ്രൂസ്) ഉയരെ (മനു അശോകൻ) ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ (രതീഷ് പൊതുവാൾ) അമ്പിളി (ജോൺ പോൾ ജോർജ്) ഡ്രൈവിങ് ലൈസൻസ് (ജീൻ പോൾ ലാൽ) തെളിവ് (എം.എ.നിഷാദ്) ജലസമാധി (വേണു നായർ) ഗ്രാമവൃക്ഷത്തിലെ കുയിൽ (കെ.പി.കുമാരൻ) ഫൈനൽസ് (പി.ആർ.അരുൺ) അതിരൻ (വിവേക് തോമസ് വർഗീസ്) പൊറിഞ്ചു മറിയം ജോസ് (ജോഷി) വികൃതി (എം.സി.ജോസഫ്) ഹാസ്യം (ജയരാജ്) മൂത്തോൻ (ഗീതു മോഹൻദാസ്) സ്റ്റാൻഡ് അപ്പ് (വിധു വിൻസന്റ്) താക്കോൽ (കിരൺ പ്രഭാകരൻ) സത്യം പറഞ്ഞാൽ വിശ്വസിക്കുമോ (ജി.പ്രജിത്) കെഞ്ചീര (മനോജ് കാന) അഭിമാനിനി (എം.ജി.ശശി) കള്ളനോട്ടം (രാഹുൽ റിജി നായർ) തുടങ്ങിയവയാണ് മത്സര രംഗത്തുള്ള ശ്രദ്ധേയ ചിത്രങ്ങൾ. 

ഇവയ്ക്കു പുറമേ ചില സിനിമകൾ അപ്രതീക്ഷിതമായി അവസാന റൗണ്ടിലേക്ക് എത്തുകയും അവാർഡ് നേടുകയും ചെയ്താൽ അദ്ഭുത്ഭുതപ്പെടാനില്ല. വിചിത്രമായ പേരുകളുള്ള ഏതാനും സിനിമകൾ ഇത്തവണയുണ്ട്.പി.ആർ.അരുണിന്റെ ‘രംപുന്തനവരുതി’ ഉദാഹരണം. ഷെറിയുടെ സിനിമയുടെ പേര് ‘കഖഗഘങ ചഛജഝഞ ടഠഡഢണ തഥദധന പഫബഭമ യരലവശഷസഴറ’ എന്നാണ്. പേരിൽ കോട്ടയവുമായി ബന്ധമുള്ള രണ്ടു സിനിമകളുണ്ട്.ഒരു നല്ല കോട്ടയംകാരൻ (സൈമൺ കുരുവിള) കോട്ടയം (ബിനു ഭാസ്ക്കർ) എന്നിവ.

ADVERTISEMENT

 

മൂന്നു ഗ്രൂപ്പുകളായി തിരിഞ്ഞ് അവാർഡ് കമ്മിറ്റി 119 സിനിമകൾ കാണുകയും അതിൽ നിന്നു മികച്ച ചിത്രങ്ങൾ രണ്ടാം റൗണ്ടിലേക്ക് പരിഗണിക്കുകയുമാണു പതിവ്.രണ്ടാം റൗണ്ടിലെത്തുന്ന സിനിമകളിൽ നിന്നാണ് അവാർഡു തീരുമാനിക്കുക.സിനിമയുടെ പൊതു നിലവാരം മോശമായതു കൊണ്ട് ആദ്യ റൗണ്ടിൽ തഴയപ്പെട്ടാൽ അതിൽ മികച്ച പ്രവർത്തനം കാഴ്ച വച്ച സാങ്കേതിക പ്രവർത്തകർക്കും അഭിനേതാക്കൾക്കും അവാർഡ് ലഭിക്കാനുള്ള സാധ്യത മങ്ങും.

 

അവാർഡിനു മത്സരിക്കുന്ന മറ്റു ചിത്രങ്ങളും സംവിധായകരും.

 

ചാച്ചാജി (എം.ഹാജാ മൊയ്നു)തുരീയം(ജിതിൻ കുമ്പുക്കാട്ട്)തി.മി.രം(ശിവറാം മണി)സ്വനാശം(പ്രിജുകുമാർ ഹൃദയ് ആയൂഷ്)ഇടം(ജയ ജോസ് രാജ്)രക്ത സാക്ഷ്യം(ബിജുലാൽ)കാറ്റ് കടൽ അതിരുകൾ(സമദ് മങ്കട)മൊഹബത്തിൻ കുഞ്ഞബ്ദുള്ള(ഷാനു സമദ്)ഇഷ്ക്(അനുരാജ് മനോഹർ)സ്ത്രീ സ്ത്രീ(ആർ.ശ്രീനിവാസൻ)വിശുദ്ധ പുസ്തകം(ഷാബു ഉസ്മാൻ കോന്നി)ഹൃദ്യം(കെ.സി.ബിനു)എന്റെ സത്യാന്വേഷണ പരീക്ഷകൾ(കുക്കു സുരേന്ദ്രൻ)വിശുദ്ധ രാത്രികൾ(ഡോ.എസ്.സുനിൽ)സ്വർണ മത്സ്യങ്ങൾ(ജി.എസ്.പ്രദീപ്)ജൂൺ(അഹമ്മദ് കബീർ)കാടോരം(മുഹമ്മദ് സജിൽ)പ്രേമിക(സജീവ് കിളികുലം)ബിലാത്തിക്കുഴൽ(എ.കെ.വിനു)വാസന്തി(റഹ്മാൻ ബ്രദേഴ്സ്)നീയും ഞാനും(എ.കെ.സാജൻ)സമയ യാത്ര(വിതുര സുധാകരൻ)നാൻ പെറ്റ മകൻ(സജി എസ്.പാലമേൽ)വേലത്താൻ(കരിമാടി രാജേന്ദ്രൻ)ട്രിപ്പ്(അൻവർ അബ്ദുള്ള,എം.ആർ.ഉണ്ണി)എടക്കാട് ബറ്റാലിയൻ(സ്വപ്നേഷ് കെ.നായർ)കുട്ടിയപ്പനും ദൈവദൂതരും (ഗോകുൽ ഹരിഹരൻ)

 

തൊട്ടപ്പൻ(ഷാനവാസ് കെ.ബാവക്കുട്ടി)എ.ഫോർ ആപ്പിൾ(മധു എസ്.കുമാർ,ശ്രീകുമാർ)എവിടെ(കെ.കെ.രാജീവ്)സമന്വയം (പി.പി.ഗോവിന്ദൻ)ഫോർട്ടി വൺ(ലാൽ ജോസ്)മാർജാര ഒരു കല്ലുവച്ച നുണ(രാകേഷ് ബാല)വരി ദ സെന്റൻസ്(ശ്രീജിത്ത് പൊയിൽക്കാവ്)തമാശ (അഷ്റഫ് ഹംസ)രമേശൻ ഒരു പേരല്ല(സുജിത് വിഘ്നേശ്വർ)മരണം ദുർബലം(വിജയൻ ബാലകൃഷ്ണൻ)ലോനപ്പന്റെ മാമ്മോദീസ(ലിയോ തദേവൂസ്)ആത്മവിദ്യാലയം(ഡോ.ചുങ്കത്ത്)ഒരു പക്കാ നാടൻ പ്രേമം(വിനോദ് നെട്ടതാന്നി)പി.കെ.റോസി(ശശി നടുക്കാട്)കമല(രഞ്ജിത് ശങ്കർ)കോടതി സമക്ഷം ബാലൻ വക്കീൽ(ബി ഉണ്ണികൃഷ്ണൻ)മൂന്നാം പ്രളയം(രതീഷ് രാജു)വകതിരിവ്(കെ.കെ.മുഹമ്മദ് അലി)മൈ ലക്കി നമ്പർ ഈസ് ബ്ലാക്ക്(ആത്മബോധ്) ഇരുട്ട് (സതീഷ് ബാബുസേനൻ സന്തോഷ് ബാബു സേനൻ)

 

ശ്യാമരാഗം (സേതു എയ്യാൽ)വൃത്താകൃതിയിലുള്ള ചതുരം(ആർ.കെ.കൃഷാന്ദ്,ഗീതാഞ്ജലി) ഓടുന്നോൻ(കെ.വി.നൗഷാദ്)റൺ കല്യാണി(ജെ.ഗീത)കക്ഷി അമ്മിണിപ്പിള്ള(ദിൻജിത് അയ്യാതൻ)കാക്കപ്പൊന്ന്(ദിനേശ് ഗോപാൽ)മാർച്ച് രണ്ടാം വ്യാഴം(ജഹാംഗീർ ഉമ്മർ)മുന്തിരി മൊഞ്ചൻ(കെ.പി.വിജിത്)കാറ്റിനരികെ(റോയ് ജോസഫ് കാരക്കാട്ട്)കോഴിപ്പോര്(ജിനോയ് ജനാർദനൻ)മൗനാക്ഷരങ്ങൾ(ദേവദാസ് കല്ലുരുട്ടി)ലെസൺസ്(നാലു സംവിധായകർ)കെട്ട്യോളാണ് എന്റെ മാലാഖ(നിസാം ബഷീർ)ചെറിയ ചെറിയ വലിയ കാര്യങ്ങൾ(രവീന്ദ്രനാഥ്)ചങ്ങായി(സുദേഷ് കുമാർ)സൈറയും ഞാനും(കെ.എസ്.ധർമരാജൻ)പുള്ള്(റിയാസ്,പ്രവീൺ)ലൂക്ക(അരുൺ ബോസ്)ഒരു വടക്കൻ പെണ്ണ്(ഇർഷാദ് ഹമീദ്)സമീർ(റഷീദ് പാറയ്ക്കൽ)സെയ്ഫ്(പ്രദീപ് കളിപ്പുറയത്ത്)കൺഫഷൻസ് ഓഫ് എ കുക്കു(ജയ് ജിതിൻ പ്രകാശ്)മുത്തശിക്കൊരു മുത്ത്(അനിൽ കരകുളം)ബിഗ് സല്യൂട്ട്(എകെബി കുമാർ)ലോന(ബിജു ബർണാർഡ്)ഹെലൻ(മാത്തുക്കുട്ടി സേവ്യർ)പട്ടാഭിരാമൻ(കണ്ണൻ താമരക്കുളം)കലാമണ്ഡലം ഹൈദരാലി(കിരൺ ജി.നാഥ്)ഒരു ദേശ വിശേഷം(എം.ആർ.നാരായണൻ) ബിരിയാണി (സജിൻ ബാബു) സാക്ഷി(സൂര്യ സുന്ദർ)കറുപ്പ്(ടി.ദീപേഷ്) സുല്ല് (വിഷ്ണു ഭരദ്വാജ്) നാനി (സംവിദ് ആനന്ദ്) ഒറ്റച്ചോദ്യം (അനീഷ് ഉറുമ്പിൽ).