സെയ്ഫ് ഹാൻഡ്സ് ചാലഞ്ച് നടത്തിയ നടിയും എംപിയുമായ നുസ്രത് ജഹാനു നേരെ ട്രോൾ ആക്രമണം. ചാലഞ്ചിന്റെ പേരിൽ നടി വെള്ളം പാഴാക്കുന്നുവെന്നാണ് ട്രോളന്മാരുടെ ആരോപണം. കോവിഡ് വൈറസ് വ്യാപനം തടയാനുള്ള ഫലപ്രദമായ മാർഗങ്ങളിലൊന്ന് കൈകള്‍ വൃത്തിയായി സൂക്ഷിക്കുക എന്നതാണ്. ഇതുമായി ബന്ധപ്പെട്ട് ജനങ്ങളിൽ അവബോധം വളർത്താൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സെയ്ഫ് ഹാൻഡ്സ് ചാലഞ്ച് നടത്തിയ നടിയും എംപിയുമായ നുസ്രത് ജഹാനു നേരെ ട്രോൾ ആക്രമണം. ചാലഞ്ചിന്റെ പേരിൽ നടി വെള്ളം പാഴാക്കുന്നുവെന്നാണ് ട്രോളന്മാരുടെ ആരോപണം.

ADVERTISEMENT

കോവിഡ് വൈറസ് വ്യാപനം തടയാനുള്ള ഫലപ്രദമായ മാർഗങ്ങളിലൊന്ന് കൈകള്‍ വൃത്തിയായി സൂക്ഷിക്കുക എന്നതാണ്. ഇതുമായി ബന്ധപ്പെട്ട് ജനങ്ങളിൽ അവബോധം വളർത്താൻ സമൂഹമാധ്യമങ്ങളിൽ പല ക്യാംപെയ്നുകളും പ്രത്യക്ഷപ്പെടുന്നുമുണ്ട്.

ADVERTISEMENT

#SafeHandsChallenge എന്ന പേരില്‍ ക്യാംപെയ്നിൽ തുടങ്ങിയിരുന്നു. ഈ  ക്യാംപെയ്നിന്റെ ഭാ​ഗമാകാൻ ത്രിണമൂൽ കോൺഗ്രസ് എംപി നുസ്രത് ജഹാനും എത്തിയിരുന്നു. ഈ അവസരത്തിൽ വ്യക്തി ശുചിത്വം പ്രധാനമാണെന്ന് കുറിച്ചുകൊണ്ട് കൈകൾ കഴുകുന്ന വിഡിയോയും തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഇവർ പങ്കുവയ്ക്കുകയും ചെയ്തു.

ADVERTISEMENT

ഇതിന് പിന്നാലെ നുസ്രത് ജഹാന് പിന്തുണയുമായി നിരവധി പേർ രം​ഗത്തെത്തിയെങ്കിലും ശക്തമായ ട്രോളുകളും നേരിടേണ്ടി വന്നു. കൈ കഴുകുന്നതിന്റെ പ്രധാന്യത്തെ പറ്റി പറയുന്നതോടൊപ്പം എംപി വെള്ളം പാഴാക്കിയെന്നാണ് വിമർശനം. വെള്ളം കരുതലോടെ ഉപയോഗിക്കണമെന്ന് അറിയില്ലേയെന്ന് ചോദിച്ചവരുമുണ്ട്.

കൈ കഴുകുന്നത് പ്രധാനം തന്നെയാണെങ്കിലും വെള്ളം കരുതലോടെ ഉപയോഗിക്കണമെന്നായിരുന്നു മറ്റ് ചിലരുടെ ഉപദേശം. അതേസമയം, സച്ചിൻ അടക്കമുള്ളവർ സമാന വിഡിയോ പങ്കുവച്ചപ്പോൾ ഉയരാത്ത വിമർശനം ഇപ്പോൾ എന്തുകൊണ്ട് ഉയരുന്നു എന്നാണ് നുസ്രത്തിനെ പിന്തുണയ്ക്കുന്നവരുടെ ചോദ്യം.