കോവിഡ് 19–നെ തുടർന്ന് സിനിമകളുടെ ചിത്രീകരണം നിലച്ചതോടെ തൊഴിലില്ലാതെ പ്രതിസന്ധിയിലായ ഇൗ മേഖലയിലെ ദിവസവേതനക്കാരെ സഹായിക്കാൻ ചലച്ചിത്ര സംഘടനകൾ ഒരുങ്ങുന്നു. ഇതിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്ന് ഫെഫ്കയോട് അടുത്ത വൃത്തങ്ങൾ മനോരമ ഓൺലൈനിനോടു പറഞ്ഞു. ‘കോവിഡ് ഭീതി ഉയർന്ന സാഹചര്യത്തിൽ ഫെഫ്ക ആദ്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് 19–നെ തുടർന്ന് സിനിമകളുടെ ചിത്രീകരണം നിലച്ചതോടെ തൊഴിലില്ലാതെ പ്രതിസന്ധിയിലായ ഇൗ മേഖലയിലെ ദിവസവേതനക്കാരെ സഹായിക്കാൻ ചലച്ചിത്ര സംഘടനകൾ ഒരുങ്ങുന്നു. ഇതിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്ന് ഫെഫ്കയോട് അടുത്ത വൃത്തങ്ങൾ മനോരമ ഓൺലൈനിനോടു പറഞ്ഞു. 

‘കോവിഡ് ഭീതി ഉയർന്ന സാഹചര്യത്തിൽ ഫെഫ്ക ആദ്യം ചിന്തിച്ചത് ദിവസവേതന തൊഴിലാളികളെക്കുറിച്ചായിരുന്നു.ചിത്രീകരണം മുടങ്ങുന്ന സാഹചര്യം വന്നാൽ എങ്ങനെ ഇവരെ സഹായിക്കണമെന്നും ചർച്ച ചെയ്യുകയുണ്ടായി. ഫെഫ്കയുടെ നേതൃത്വത്തിൽ ഇതിനായി വാട്സാപ് ഗ്രൂപ്പും തുടങ്ങി. എന്നാൽ അതിനു മുമ്പുതന്നെ, അവരെ സഹായിക്കാൻ എന്തുചെയ്യാനാകുമെന്നു നടൻ മോഹൻലാൽ ചോദിച്ചിരുന്നു. ഫെഫ്കയുടെ പദ്ധതിയെപ്പറ്റി അറിയിച്ചപ്പോൾ അദ്ദേഹം ഒരു വലിയ തുക വാഗ്ദാനം ചെയ്തു.

ADVERTISEMENT

തെലുങ്ക് സൂപ്പർതാരം അല്ലു അർജുനും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഓഫിസിൽനിന്ന് ഇതു സംബന്ധിച്ച് വിളിച്ചുചോദിച്ചിരുന്നു. മലയാള സിനിമ ഒരു വലി‌യ കുടുംബം പോലെയാണ്, വലിയ കൂട്ടായ്മ. ഇനിയും കൂടുതൽ പേർ തൊഴിലാളികളെ സഹായിക്കാൻ മുന്നോട്ടു വരുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.’ – ഫെഫ്ക വൃത്തങ്ങൾ പറഞ്ഞു.

കോവിഡ് ഭീതിയില്‍ ചിത്രീകരണവും മറ്റു പ്രവർത്തനങ്ങളും നിലച്ചതോടെ സിനിമാ മേഖലയിൽ പതിനായിരക്കണക്കിന് ആളുകൾക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്. ദിവസവേതനത്തിൽ ജോലി ചെയ്യുന്ന ഇവരിൽ പലരും കുടുംബം പുലർത്താനാവാത്ത വിധം പ്രതിസന്ധിയിലുമാണ്. തമിഴ് സിനിമാ വ്യവസായത്തിൽ പ്രതിസന്ധിയിലായ തൊഴിലാളികൾക്കുള്ള സഹായം നടന്മാരായ സൂര്യ, കാർത്തി, പ്രകാശ് രാജ് തുടങ്ങിയവർ കഴിഞ്ഞ ദിവസം കൈമാറിയിരുന്നു.