കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പ്രചാരണാ‌ര്‍ഥം മലയാള സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക ഒരുക്കിയ രണ്ടാമത്തെ ഹ്രസ്വചിത്രം പുറത്ത്. ഫെഫ്ക ആരംഭിച്ച യൂട്യൂബ് എന്റർടൈൻമെൻറ് ചാനലിലൂടെയാണ് ചിത്രങ്ങൾ റിലീസ് ചെയ്യുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പ്രചാരണാ‌ര്‍ഥം മലയാള സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക ഒരുക്കിയ മൂന്നാമത്തെ ഹ്രസ്വചിത്രം പുറത്ത്. ഫെഫ്ക ആരംഭിച്ച യൂട്യൂബ് എന്റർടൈൻമെൻറ് ചാനലിലൂടെയാണ് ചിത്രങ്ങൾ റിലീസ് ചെയ്യുന്നത്. അന്ന രേഷ്മ അഭിനയിച്ച വണ്ടർവുമൻ വിദ്യ എന്ന ചിത്രമാണ് ഇന്ന് റിലീസ് ചെയ്തത്.

ADVERTISEMENT

സൂപ്പർമാർക്കറ്റുകളില്‍ നിന്നും മറ്റും വേണ്ടതും വേണ്ടാത്തതും മേടിച്ചു കൂട്ടുന്ന യുവതിയാണ് കേന്ദ്രകഥാപാത്രം. കഴിഞ്ഞ ദിവസം ജോണി ആന്റണി പ്രധാനവേഷത്തിലെത്തിയ  സൂപ്പർമാൻ സദാനന്ദൻ എന്ന ചിത്രവും റിലീസ് ചെയ്തിരുന്നു. 

ADVERTISEMENT

ഗൾഫില്‍ നിന്നും നാട്ടിലെത്തിയിട്ടും അനന്തരവളുടെ വിവാഹം കൂടാതെ സ്വയം ക്വാറന്റീനിൽ പ്രവേശിച്ച സദാനന്ദനാണ് ഇതിലെ ഹീറോ.  വണ്ടർ വുമൺ വനജ എന്ന ചിത്രമാണ് ഈ സീരിസിൽ ആദ്യം റിലീസ് ചെയ്തത്.

മുത്തുമണിയാണ്  വണ്ടർ വുമൺ വനജയിലെ നായിക. കോവിഡ് രോഗത്തിനെതിരെ സുരക്ഷ എന്ന സന്ദേശം മുന്നോട്ടുവയ്ക്കുന്ന ചിത്രം ഈ കെട്ടകാലത്ത് നിത്യവേതനം കൈപ്പറ്റുന്നവരെ നമ്മൾ ചേർത്തുപിടിക്കേണ്ടതിന്റെ ആവശ്യകത ഹൃദയസ്പർശിയായി അവതരിപ്പിക്കുന്നു. ഇതുപോലെ ഒരു മിനിറ്റ് മാത്രം ദൈർഘ്യമുള്ള എട്ടുചിത്രങ്ങൾ കൂടി വരും ദിവസങ്ങളിൽ യു ട്യൂബിലെത്തും. 

ADVERTISEMENT

വെറും മൂന്ന് ദിവസംകൊണ്ടാണ് ചിത്രങ്ങൾ പൂർത്തിയാക്കിയത്. മഞ്ജു വാരിയർ , കുഞ്ചാക്കോ ബോബൻ , ടൊവിനോ തോമസ് , വിഷ്ണു ഉണ്ണികൃഷ്ണൻ , രജീഷ വിജയൻ , കുഞ്ചൻ , അന്ന രാജൻ , മുത്തുമണി , ജോണി ആന്റണി , സോഹൻ സീനുലാൽ , സിദ്ധാർത്ഥ് ശിവ തുടങ്ങിയവരും പങ്കാളികളാകുന്നു. ഇന്ത്യൻ ആഡ് ഫിലിം മേക്കേഴ്‌സ് അസോസിയേഷനുമായി ചേർന്ന് ഫെഫ്ക ഈ ചിത്രങ്ങൾ കുറഞ്ഞ സമയത്തിനുള്ളിൽ ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങളും പാലിച്ചാണ് പൂർത്തിയാക്കിയത് . ചലച്ചിത്ര സാങ്കേതിക പ്രവർത്തകരും താരങ്ങളും ഫെഫ്കയുടെ ഈ സംരംഭവുമായി സൗജന്യമായാണ് സഹകരിച്ചത്.