കോവിഡ് 19 ഭീതിയെ തുടർന്ന് രാജ്യവും സംസ്ഥാനവും പൂർണമായി അടച്ചിട്ടിരിക്കുമ്പോൾ പഴയ സിനിമകൾ വീണ്ടും കണ്ട് വീണ്ടും സായൂജ്യമടയുകയാണ് പല സിനിമാപ്രേമികളും. ഇവരിൽ പലരും തങ്ങൾ നേരത്തെ കണ്ടിട്ടുള്ള സിനിമകൾ വീണ്ടും കണ്ടപ്പോൾ‌ ലഭിച്ച പുതിയ അനുഭവങ്ങളും അറിവുകളും സമൂഹമാധ്യമങ്ങളിൽ പങ്കു വയ്ക്കുന്നുമുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് 19 ഭീതിയെ തുടർന്ന് രാജ്യവും സംസ്ഥാനവും പൂർണമായി അടച്ചിട്ടിരിക്കുമ്പോൾ പഴയ സിനിമകൾ വീണ്ടും കണ്ട് സായൂജ്യമടയുകയാണ് പല സിനിമാപ്രേമികളും. ഇവരിൽ പലരും തങ്ങൾ നേരത്തെ കണ്ടിട്ടുള്ള സിനിമകൾ വീണ്ടും കണ്ടപ്പോൾ‌ ലഭിച്ച പുതിയ അനുഭവങ്ങളും അറിവുകളും സമൂഹമാധ്യമങ്ങളിൽ പങ്കു വയ്ക്കുന്നുമുണ്ട്. അത്തരത്തിലുള്ള ഒരു കണ്ടെത്തൽ സിനിമാഗ്രൂപ്പുകളിലൊക്കെ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. 

ADVERTISEMENT

സമ്മർ ഇൻ ബെത്‌ലഹേം എന്ന ചിത്രത്തിലെ പൂച്ചയെ അയച്ചത് ആരാണെന്നുള്ള ചോദ്യം ആ സിനിമ ഇറങ്ങിയ കാലം മുതൽ ഇന്നു വരെ പലരും പലപ്പോഴും ഉന്നയിച്ചിട്ടുള്ളതാണ്. എന്നാൽ ചിത്രത്തിന്റെ അണിയറപ്രവർത്തകർ  പോലും ആ സത്യം ഇതു വരെ വെളിപ്പെടുത്തിയിട്ടുമില്ല. ആ ചോദ്യത്തിനുള്ള ഉത്തരമാണ് ദേവദാസ് എന്ന ചെറുപ്പക്കാരൻ ഇപ്പോൾ പങ്കു വച്ചിരിക്കുന്നത്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇൗ യുവസിനിമാപ്രേമി കാലാകാലങ്ങളായുള്ള ചോദ്യത്തിന്റെ ഉത്തരം പങ്കു വയ്ക്കുന്നത്. 

അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കു വച്ച കുറിപ്പ് ഇപ്രകാരമാണ്. 

ADVERTISEMENT

സമ്മർ ഇൻ ബെത്‌ലഹേമിലെ ആ പൂച്ചയെ അയക്കുന്ന കുട്ടിയെ ഓർക്കുന്നുണ്ടോ ? ആരാണെന്ന് പറയാതെ ആ സിനിമ അങ്ങ് തീർന്നപ്പോ വല്ലാത്ത സങ്കടായി. ഇപ്പൊ വീട്ടിൽ ഒരു പണിയും ഇല്ലാതെ വെറുതെ ഇരുന്നപ്പോ ഞാൻ ആ കുട്ടിയെ ഒന്ന് തപ്പി പിടിക്കാം എന്ന് വച്ച്. എന്റെ ഒരു അനുമാന പ്രകാരം അപർണ്ണ എന്ന കഥാപാത്രം ആണ് ആ പൂച്ചയെ അയച്ചത്.

ഇനി എങ്ങനെ ആണെന്ന് നോക്കാം. റൂമിലേക്ക് പൂവ് എറിയുന്ന ചിത്രത്തിലെ കൈ ശ്രദ്ധിച്ചോ? അതിൽ ചുവപ്പ് നൈൽ പോളിഷ് ആണ് ഉള്ളത്. എന്നാൽ എറിഞ്ഞ ആളെ തപ്പി ഇറങ്ങുന്ന സുരേഷ് ഗോപി മഞ്ജുവിനെ ആണ് കാണുന്നത്. എന്നാൽ മഞ്ജു നൈൽ പോളിഷ് ഇട്ടിരുന്നില്ല. അപ്പൊ എറിഞ്ഞത് മഞ്ജു അല്ല. അന്നേ ദിവസം ഉച്ചയ്ക്ക് ആണ് ആ ക്ലാപ് ചെയ്യുന്ന സീൻ ഉള്ളത്. അതിൽ മൂന്ന് പേരാണ് ചുവപ്പ് നൈൽ പോളിഷ് ഇട്ടത്. അപർണ്ണ, ദേവിക, ഗായത്രി. ദേവിക എല്ലായ്പ്പോഴും ഫുൾ സ്ലീവ് വസ്ത്രം ആണ് ധരിക്കുന്നത്, അതുകൊണ്ട് ദേവിക അല്ല എന്തായാലും കക്ഷി. പിന്നെ ഉള്ളത് അപർണ്ണയും,ഗായത്രിയും ആണ്. ഇനി നമുക്ക് ക്ലൈമാക്സ് സീനിലേക്ക്‌ പോകാം..അതിൽ ട്രെയിനിൽ നിന്നും പൂച്ചയെ പുറത്തേക്ക് കാണിക്കുന്ന കുട്ടിയുടെ കൈകളിൽ ആഭരണങ്ങൾ ഒന്നും കാണുന്നില്ല. എന്നാല് ട്രെയിനിൽ കേറുന്ന സീനിൽ ഗായത്രിയുടെ കയ്യിൽ ഒരു ബ്രേസ്ലെട് കാണാം. അപ്പൊൾ ഗായത്രിയും ലിസ്റ്റിൽ നിന്നും പുറത്തായി. അതുകൊണ്ട് പൂച്ചയെ അയച്ചത് അപർണ്ണ ആവാൻ ആണ് സാധ്യത..

ADVERTISEMENT

വെറുതെ ഇരിക്കുന്ന സമയങ്ങൾ ആനന്ദകരം ആക്കൂ.

നമ്മൾ അതിജീവിക്കും.

ദേവാനന്ദിന്റെ ഇൗ ‘ലോക്ഡൗൺ കണ്ടെത്തൽ’ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി കഴിഞ്ഞു. ഇതിനെ എതിർത്തും അനുകൂലിച്ചും ഒരുപാട് ആളുകളാണ് രംഗത്തെത്തുന്നത്.