പത്തനംതിട്ട∙ ആടു ജീവിതം സിനിമയുടെ ചിത്രീകരണത്തിന് ജോർദാനിലെത്തിയ ബ്ലെസിയും സംഘവും കോവിഡ് പ്രതിസന്ധിയിൽ കുടുങ്ങിയതിനെത്തുടർന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടൽ. ചിത്രീകരണം തുടരാൻ അനുമതി ലഭിക്കുകയും ചെയ്തു. ഇതു സംബന്ധിച്ച് ആന്റോ ആന്റണി എംപിയെ ബ്ലെസി വിളിച്ചിരുന്നു. തുടർന്ന് ആന്റോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട∙ ആടു ജീവിതം സിനിമയുടെ ചിത്രീകരണത്തിന് ജോർദാനിലെത്തിയ ബ്ലെസിയും സംഘവും കോവിഡ് പ്രതിസന്ധിയിൽ കുടുങ്ങിയതിനെത്തുടർന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടൽ. ചിത്രീകരണം തുടരാൻ അനുമതി ലഭിക്കുകയും ചെയ്തു. ഇതു സംബന്ധിച്ച് ആന്റോ ആന്റണി എംപിയെ ബ്ലെസി വിളിച്ചിരുന്നു. തുടർന്ന് ആന്റോ വിദേശകാര്യമന്ത്രി എസ് ജയശങ്കറിനെ ബന്ധപ്പെടുകയും അദ്ദേഹം വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുകയുമായിരുന്നു. 

ADVERTISEMENT

നടൻ പൃഥ്വിരാജ് ഉൾപ്പെടെ 58 പേരടങ്ങുന്ന സംഘമാണ് ജോർദാൻ ഗവൺമെന്റിന്റെ അനുമതിയോടെ വാദിറം  മരുഭൂമിയിൽ ചിത്രീകരണം നടത്തിയിരുന്നത്. ആദ്യഘട്ടം പദ്ധതിയനുസരിച്ചു തന്നെ നീങ്ങി. എന്നാൽ ജോർദാനിലും കോവിഡ് സ്ഥിരീകരിച്ചതോടെ കർഫ്യൂ പ്രഖ്യാപിച്ചു. ഇതോടെ സംഘം വാദിറം മരുഭൂമിയിലെ അൽസുത്താൻ ക്യാംപ് വിട്ടു പുറത്തുപോകാൻ കഴിയാത്ത സ്ഥിതിയിലായി. 

ADVERTISEMENT

ക്യാംപിൽ ഏതാനും ദിവസത്തേക്കുള്ള ഭക്ഷണ സാധനങ്ങൾ കൂടിയേ അവശേഷിച്ചിരുന്നുള്ളൂ. തുടർന്നാണ്  ബ്ലെസി സഹായം തേടി ആന്റോ ആന്റണിയെ ബന്ധപ്പെട്ടത്. അദ്ദേഹം മന്ത്രിയെ ബന്ധപ്പെടുകയും തുടർന്ന് വിദേശകാര്യ മന്ത്രാലയം ജോർദാനിലെ ഇന്ത്യൻ കോൺസുലേറ്റിലെ ഉദ്യോഗസ്ഥൻ ജോൺ സെബാസ്റ്റ്യനെ ചുമതലപ്പെടുത്തുകയും ചെയ്തു.

ADVERTISEMENT

അദ്ദേഹം ഇടപെട്ടതിനെത്തുടർന്ന് ഏപ്രിൽ 10 വരെ ചിത്രീകരണം തുടരാൻ അനുമതി ലഭിച്ചു. ജോർദാനിലുള്ള പ്രാദേശിക സിനിമാ നിർമാണ കമ്പനിയും ഇടപെട്ട് ക്യാംപിലേക്കുള്ള ആവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്.