അതിഥി തൊഴിലാളികളെ കേരളത്തിൽ നിന്നും ഓടിക്കണമെന്ന് പ്രസ്താവന ഇറക്കിയ രാജസേനനെതിരെ സംവിധായകൻ എം.എ. നിഷാദ്. കുത്തിത്തിരുപ്പാണ് ഇക്കൂട്ടരുടെ ലക്ഷ്യമെന്നും പേരിൽ രാജയുണ്ടെങ്കിലും സാമാന്യ ബോധം ഇവർക്കില്ലെന്നും നിഷാദ് സമൂഹമാധ്യമത്തിൽ കുറിച്ചു. എം.എ. നിഷാദിന്റെ കുറിപ്പ് വായിക്കാം: കൊറോണകാലത്തെ മീൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അതിഥി തൊഴിലാളികളെ കേരളത്തിൽ നിന്നും ഓടിക്കണമെന്ന് പ്രസ്താവന ഇറക്കിയ രാജസേനനെതിരെ സംവിധായകൻ എം.എ. നിഷാദ്. കുത്തിത്തിരുപ്പാണ് ഇക്കൂട്ടരുടെ ലക്ഷ്യമെന്നും പേരിൽ രാജയുണ്ടെങ്കിലും സാമാന്യ ബോധം ഇവർക്കില്ലെന്നും നിഷാദ് സമൂഹമാധ്യമത്തിൽ കുറിച്ചു.

ADVERTISEMENT

എം.എ. നിഷാദിന്റെ കുറിപ്പ് വായിക്കാം:

കൊറോണകാലത്തെ മീൻ പിടുത്തം..

ADVERTISEMENT

ലോക്ഡൗൺ തുടങ്ങി ഒരാഴ്ച്ച അടുക്കാറാവുമ്പോൾ, വീട്ട് വളപ്പിലെ കുളത്തിൽ നിന്ന് പിടിച്ചതാണിവനെ..ഇന്ന് ചിലർ കലക്കവെളളത്തിൽ മീൻ പിടിക്കാനിറങ്ങിയത് പോലെയല്ലേ..

പറഞ്ഞ് വരുന്നത്, അതിഥി തൊഴിലാളികളേ ഈ നാട്ടിൽ നിന്നും ഓടിക്കണമെന്നും പറഞ്ഞ് ചില തൽപര കക്ഷികൾ,ഇറങ്ങിയിട്ടുണ്ട്..കുത്തിതിരുപ്പാണ് ലക്ഷ്യം..പിന്നെ ഒരു ഗുണമുണ്ട് ഈ കൂട്ടർ എവിടെ പരിപാടി അവതരിപ്പിച്ചാലും, അവസാനം ഗുദാ ഗവ ..

ADVERTISEMENT

പേരിന് മുമ്പിൽ രാജയുണ്ടായിട്ടൊന്നും കാര്യമില്ല സഹോ..ഒരല്പം,സാമാന്യ ബോധം..(Common sense എന്ന് ആംഗലേയത്തിൽ പറയും) അതുണ്ടാവുന്നത് നല്ലതാ...മറ്റ് സംസ്ഥാനങ്ങളിൽ ഒരുപാട് മലയാളി സഹോദരങ്ങൾ പണിയെടുത്ത് ജീവിക്കുന്നുണ്ട്..അവിടെയുളളവർ താങ്കൾ ചിന്തിക്കുന്നത് പോലെ ചിന്തിച്ചാൽ ? അവരുടെ ഗതി എന്താകും ? ഓ അതൊക്കെ ആര് നോക്കുന്നു അല്ലേ ? 

കർണ്ണാടകം മണ്ണിട്ട് അതിർത്തി അടച്ചാൽ തീരുന്നതേയുളളൂ കേരളത്തിന്റെ നമ്പർ വൺ പദവി എന്ന് പ്രചരിപ്പിക്കുന്ന നല്ല ഒന്നാന്തരം മിത്രങ്ങളുടെ കൂടെയല്ലേ സഹവാസം...അപ്പോൽ ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കണ്ട..സോ സിംപിൾ...അപ്പോൾ എങ്ങനാ നമ്മൾ കൊറോണയേ തുരത്താൻ ഒന്നിച്ച് ഒരു സേനയായിട്ട് നീങ്ങുകയല്ലേ... തൽകാലം പ്രധാനമന്ത്രിയും,മുഖ്യമന്ത്രിയും പറയുന്നത് കേട്ട്,നല്ല കുട്ടികളേ പോലെ നിൽക്കുന്നിടത്ത് നിൽക്കാം അല്ലേ...

NB: ക്രിമിനലുകൾ എവിടെ നിന്ന് വന്നാലും, ശ്രദ്ധിക്കാൻ കുറ്റമറ്റ ഒരു പൊലീസ് സേന നമുക്കുണ്ട്..ശ്രദ്ധയും കരുതലും സാധാരണ പൗരന്മാർക്കും വേണം..നമ്മുടെ നാട് സുരക്ഷിതമാകാൻ ജാഗ്രതയും വേണം..