അച്ഛനെ നഷ്ടപ്പെട്ട വേദനയിൽ നിന്നും താനും കുടുംബവും കരകയറുകയാണെന്നും ജീവിതത്തിന്റെ പുതിയ അധ്യായത്തിന് തങ്ങൾ തുടക്കമിടുകയാണെന്നും നടി അമല പോൾ. അമ്മയെ ചേര്‍ത്തു പിടിച്ചുള്ള ചിത്രത്തോടൊപ്പമായിരുന്നു താരത്തിന്റെ വികാരനിർഭരമായ കുറിപ്പ്. ‘അച്ഛനമ്മമാരിൽ ഒരാളെ നഷ്ടമാവുമ്പോഴുള്ള അനുഭവം വാക്കുകള്‍ കൊണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അച്ഛനെ നഷ്ടപ്പെട്ട വേദനയിൽ നിന്നും താനും കുടുംബവും കരകയറുകയാണെന്നും ജീവിതത്തിന്റെ പുതിയ അധ്യായത്തിന് തങ്ങൾ തുടക്കമിടുകയാണെന്നും നടി അമല പോൾ. അമ്മയെ ചേര്‍ത്തു പിടിച്ചുള്ള ചിത്രത്തോടൊപ്പമായിരുന്നു താരത്തിന്റെ വികാരനിർഭരമായ കുറിപ്പ്.

ADVERTISEMENT

‘അച്ഛനമ്മമാരിൽ  ഒരാളെ നഷ്ടമാവുമ്പോഴുള്ള അനുഭവം വാക്കുകള്‍ കൊണ്ട് വിശേഷിപ്പിക്കാനാകില്ല. അതൊരു വലിയ വീഴ്ച്ചയാണ്. അന്ധത നിറഞ്ഞ ഇരുട്ടിലേക്കുള്ള വീഴ്ച്ച. വേറിട്ട വികാരങ്ങളും നമ്മളെ അപ്പോള്‍ വേട്ടയാടും. കാൻസർ ബാധിതനായി എന്റെ പപ്പ മരിച്ചതിനു ശേഷം പുതിയൊരു ദിശയില്‍ക്കൂടി സഞ്ചരിച്ചു. ആ അനുഭവം എന്നെ പുതിയ കുറേ കാര്യങ്ങള്‍ പഠിപ്പിച്ചു.

‘വലുതും മനോഹരവുമായ ഒരു ലോകത്താണ് ജീവിക്കുന്നത്. ചെറു പ്രായത്തില്‍ തന്നെ നമ്മള്‍ പല വ്യവസ്ഥിതികളാലും ഉപാധികളാലും ഒരു പെട്ടിക്കുള്ളിലെന്ന പോലെ തുറങ്കലിലാക്കപ്പെടുന്നു. ജയിക്കാനുള്ള ഓട്ടത്തിനിടയില്‍ സ്വയം സ്‌നേഹിക്കാന്‍ നമ്മെ ആരും പഠിപ്പിക്കുന്നില്ല. പെട്ടിക്കുള്ളില്‍ നിന്നും പുറത്തു കടന്ന് നമ്മുടെ ഉള്ളിലെ ഇളംമനസ്സിനെ സാന്ത്വനിപ്പിക്കാനും നമ്മെ ആരും ശീലിപ്പിക്കുന്നില്ല. അതിനിടയില്‍ സ്‌നേഹബന്ധങ്ങൾ, ഒരു ബന്ധത്തില്‍ നിന്ന് അടുത്തതിലേക്ക് നമ്മള്‍ ചെല്ലുന്നു’. 

ADVERTISEMENT

‘മുന്‍പത്തേതില്‍ നഷ്ടപ്പെട്ട ആ പകുതി തിരഞ്ഞ് നമ്മള്‍ അടുത്ത ബന്ധത്തിലേക്ക് പോകുന്നു. ആളുകള്‍, വസ്തുക്കള്‍, ജോലി, നൈമിഷകമായ സുഖങ്ങള്‍, അനുഭവങ്ങള്‍ എല്ലാം മാറിമറിഞ്ഞ് ഒടുവില്‍ ഒന്നുമില്ലാതായിത്തീരുന്നു. ഇതിനിടയില്‍ എപ്പോഴാണ് നമ്മള്‍ നമ്മളെ സ്‌നേഹിക്കുന്നത്. നമ്മുടെ നെഗറ്റീവുകളെയും പോസിറ്റീവുകളെയും സ്‌നേഹിക്കുന്നത്.. അതെ ഞാന്‍ മുന്നോട്ടു നീങ്ങാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. ധൈര്യത്തോടെ അധികമാരും ചലിക്കാത്ത പാതയിലൂടെ തന്നെ..ഒരു ഒളിച്ചോട്ടമില്ലാതെ.’

‘നമ്മുടെ അമ്മമാരെ സ്നേഹിക്കണം അവരെ മറക്കാൻ പാടില്ല. സ്വന്തം ഭര്‍ത്താവ്, മക്കള്‍ എന്നീ വിചാരങ്ങളോടെ മാത്രം കഴിഞ്ഞുകൂടിയവരാണ് അവർ. ജീവിതത്തിൽ എവിടെയും അവർക്ക് സ്റ്റോപ് ഇല്ല. അവർക്കു വേണ്ടി മാത്രം എന്തുകാര്യമാണ് ചെയ്തത്. ’

ADVERTISEMENT

‘വിഷാദത്തിലേക്ക് വഴുതി വീഴുമായിരുന്ന ഞാനും എന്റെ അമ്മയും ഇനി ഫീനിക്‌സ് പക്ഷികളെപ്പോലെ പറന്നുയരാന്‍ ഒരുങ്ങുകയാണ്. സ്നേഹവും ഹീലിങുമാണ് ഇതിനു കാരണമായത്. എന്നെ എപ്പോഴും പിന്തുണയ്ക്കുന്ന എന്റെ സഹോദരനും നന്ദിയുണ്ട്. സങ്കടങ്ങള്‍ അനുഭവിക്കുന്നവര്‍ക്കെല്ലാം സ്‌നേഹം മാത്രം.’–അമല പോൾ കുറിച്ചു.

ജനുവരിയിലാണ് അമലയുടെ പിതാവ് പോള്‍ വര്‍ഗീസ് മരിക്കുന്നത്. ആനീസ് പോള്‍ ആണ് അമലയുടെ അമ്മ. സഹോദരന്‍ അഭിജിത്ത് പോള്‍ നടനാണ്.

മുംബൈയില്‍ നിന്നുള്ള ഗായകനായ ഭവ്‌നിന്ദര്‍ സിങുമായുള്ള അമലയുടെ വിവാഹം ഈ അടുത്തായിരുന്നു.