ഈയടുത്ത കാലത്ത് ഹിന്ദി, മലയാള സിനിമയിൽ വലിയ ചർച്ച സൃഷ്ടിച്ച രണ്ടു ചിത്രങ്ങളാണ് ധപ്പടും അയ്യപ്പനും കോശിയും. കഥപറച്ചിലിന്റെ കാതലായ നിമിഷങ്ങളിൽ സ്ത്രീയുടെ ചെകിട്ടത്തടിച്ചുകൊണ്ടാണ് ഈ രണ്ടു ചിത്രങ്ങളും മുന്നോട്ടു പോകുന്നത്. സമകാലീന ഹിന്ദി സിനിമയിൽ സാമൂഹിക പ്രതിരോധം തീർത്ത മികച്ച സിനിമകൾ ചെയ്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈയടുത്ത കാലത്ത് ഹിന്ദി, മലയാള സിനിമയിൽ വലിയ ചർച്ച സൃഷ്ടിച്ച രണ്ടു ചിത്രങ്ങളാണ് ധപ്പടും അയ്യപ്പനും കോശിയും. കഥപറച്ചിലിന്റെ കാതലായ നിമിഷങ്ങളിൽ സ്ത്രീയുടെ ചെകിട്ടത്തടിച്ചുകൊണ്ടാണ് ഈ രണ്ടു ചിത്രങ്ങളും മുന്നോട്ടു പോകുന്നത്. 

ADVERTISEMENT

സമകാലീന ഹിന്ദി സിനിമയിൽ സാമൂഹിക പ്രതിരോധം തീർത്ത മികച്ച സിനിമകൾ ചെയ്ത സംവിധായകനാണ് അനുഭവ് സിൻഹ. അദ്ദേഹത്തിന്റെ ചിത്രങ്ങളായ 'മുൽക്കിൽ' മതവും ‘ആർട്ടിക്കിൾ ഫിഫ്റ്റീനിൽ’ ജാതിയും ‘ധപ്പടിൽ’ ലിംഗ അനീതിയും പുരുഷാധിപത്യവും സമഗ്രമായി ചർച്ച ചെയ്യുന്നു.

പരസ്പരപൂരിതങ്ങളായ അഞ്ച് ജീവിതങ്ങളിലൂടെയാണു ധപ്പട് കഥ പറയുന്നത്. കേന്ദ്രകഥാപാത്രം അമൃതയാണ്. വൈവാഹിക ജീവിതത്തിൽ ഭർത്താവ് സൃഷ്‌ടിച്ച പാവക്കൂട്ടിനുള്ളിൽ ഹെറിക് ഇബ്‌സന്റെ നോറയെ പോലെ കഴിയുന്ന അമൃത സ്വന്തം ജീവിതത്തിൽ ‘സന്തോഷം’ കണ്ടെത്തുന്നതു ദൈനംദിന ജീവിതത്തിൽ ഭർത്താവിന്റെ ദിനചര്യകളെ മുടങ്ങാതെ സഹായിക്കുന്നതിലൂടെയാണ്. സമാന്തരമായി പറഞ്ഞു പോകുന്ന അഞ്ചു കഥകളും സംഗമിക്കുന്നത് അമൃതയുടെ വീട്ടിൽ നടക്കുന്ന ഒരു സായാഹ്ന പാർട്ടിയിലാണ്. അമൃതയുടെ ഭർത്താവായ വിക്രം തന്റെ ജോലിക്കയറ്റം ആഘോഷിക്കാൻ നടത്തുന്ന പാർട്ടിക്കിടയിൽ അതു നഷ്ടപ്പെട്ടുവെന്ന് അറിയുമ്പോൾ മേലുദ്യോഗസ്ഥനുമായി വഴക്കിലേക്കു നീങ്ങുന്നു. അതു തടയാൻ ശ്രമിക്കുന്ന അമൃതയെ വിക്രം എല്ലാവരുടെയും മുന്നിൽ വച്ചു ചെകിട്ടത്തടിക്കുന്നു. 

ADVERTISEMENT

വിക്രമിന്റെ പ്രഹരം ഒരു നിമിഷത്തിന്റെ  ഒറ്റപ്പെട്ട വൈകാരിക പ്രകടനത്തിനപ്പുറം, അയാളുടെ ജീവിതത്തിനു ചുറ്റും സൃഷ്ടിച്ചു വച്ചിരുന്ന അമൃതയുടെ മായികലോകത്തിന്റെ തകർച്ചയായിരുന്നു. വൈവാഹിക ജീവിതത്തെക്കുറിച്ച് പുനർചിന്തിക്കുന്ന അമൃത, വിവാഹമോചനത്തിനു ശ്രമിക്കുന്നു. വിക്രം ഒരു മോശപ്പെട്ട വ്യക്തിയോ അതിഭാവുകത്വം നിറഞ്ഞ വില്ലൻ കഥാപാത്രവുമല്ല. മറിച്ചു ഭാര്യയുടെ മേലുള്ള അവകാശബോധവും പുരുഷാധിപത്യ ബോധവും സൂക്ഷ്മതലങ്ങളിൽ നിറഞ്ഞ നമ്മുടെ സമൂഹത്തിലെ സാധാരണ പുരുഷന്റെ പ്രതിരൂപമാണ്. ഏതെങ്കിലും ഒരു വ്യക്തിയിൽ പ്രശ്നമോ ഉത്തരമോ ഒതുക്കാതെ ധപ്പട് ഇരയുടെ പക്ഷ‍ത്തു നിന്ന് അവളുടെ കഥ പറയുകയാണ്. 

സമകാലീന മലയാള സിനിമയിൽ ഒരുപാട് ചർച്ച ചെയ്യപ്പെടുന്ന സച്ചി എഴുതി സംവിധാനം ചെയ്ത അയ്യപ്പനും കോശിയിലും മൂന്നു ചെകിട്ടത്തടിയുണ്ട്. സിനിമയുടെ തുടക്കത്തിൽ അയ്യപ്പൻ നായർ കോശിയെ ചെകിട്ടത്തടിക്കുന്നതാണ് സിനിമയുടെ മുഖ്യ പ്രമേയമായ അയ്യപ്പൻ-കോശി ഈഗോ ക്ലാഷിലേക്കു നയിക്കുന്നത്. അയ്യപ്പന്റെ ഭാര്യയായ കണ്ണമ്മ ഒരു അഴിമതിക്കാരനായ സർക്കാർ ഉദ്യോഗസ്ഥനെ ചെകിട്ടത്തടിക്കുകയും അത് അവസാനം കണ്ണമ്മയുടെ അറസ്റ്റിൽ ചെന്നെത്തുകയും ചെയ്യുന്നു. പക്ഷേ, സിനിമയിൽ ഏറ്റവും അകാരണമായി അനുഭവപ്പെടുന്നത് കോശി തന്റെ ഭാര്യയെ ചെകിട്ടത്തടിക്കുന്ന ദൃശ്യമാണ്.

ADVERTISEMENT

അയ്യപ്പനും കോശിയും എന്ന സിനിമ പറയാൻ ശ്രമിക്കുന്ന എല്ലാ നന്മകളും ആസ്വാദകന് ഇഷ്ടപ്പെടുന്ന രീതിയിൽ അവതരിപ്പിക്കുമ്പോൾ തന്നെ സാമാന്യ ലിംഗനീതി കഥയ്ക്ക് അന്യമാകുന്നതിവിടെയാണ്. ഒറ്റനോട്ടത്തിൽ കോശിയുടെ ചാച്ചനായ കുര്യന്റെ തീവ്ര പൗരുഷത്തെ എതിർക്കു‌ന്ന സിനിമ എന്നാൽ കോശിയുടെ ഉദാര പുരുഷാധിപത്യ സ്വഭാവത്തെ ആട്ടിയുറപ്പിക്കുന്നുമുണ്ട്. ഭർത്താവിന്റെ പൗരുഷത്തെ ചോദ്യം ചെയ്യുന്ന ഭർതൃപിതാവിനെ ആദ്യമായി എതിർക്കുന്നതിലൂടെ റൂബി കോശിയുടെ ഈ അധികാരത്തെ അംഗീകരിക്കുകയുമാണ്. എന്നാൽ അടുത്ത നിമിഷത്തിൽ ഇത് എന്തേ നേരത്തേ ചെയ്യാത്തതെന്നു ചോദിച്ചു കോശി റൂബിയുടെ ചെകിട്ടത്തടികുമ്പോൾ തന്റെ ഭാര്യ ഇനിയൊരിക്കലും ലംഘിക്കരുതാത്ത കൃത്യമായ അതിർവരമ്പ് വരച്ചിടുകയാണയാൾ. ഈ അതിർവരമ്പ് ലംഘിക്കാൻ ആർജവം കാണിക്കുന്ന കണ്ണമ്മയാകട്ടെ മാവോയിസ്റ്റ് എന്നു മുദ്രകുത്തപ്പെട്ട് നിരന്തരം വേട്ടയാടപ്പെടുകയും ചെയ്യുന്നു.

(തിരുവനന്തപുരം എംജി കോളജ് ഇംഗ്ലിഷ് വിഭാഗം അസി. പ്രഫസറാണ് ലേഖകൻ.)