തന്റെ പുതിയ വളർത്തു നായ്ക്കൊപ്പമുള്ള ചിത്രം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത ടൊവീനോ തോമസിന് ആരാധകരുടെ വക ട്രോൾ മഴ. ചിത്രത്തിനു താഴെ വന്ന രസകരമായ കമന്റുകൾക്ക് അതേ നാണയത്തിൽ രസകരമായ മറുപടികളും താരം നൽകി. പാബ്ലോ എന്ന തന്റെ കുഞ്ഞൻ പട്ടിക്കുട്ടിക്കൊപ്പമുള്ള ചിത്രങ്ങളാണ് ടൊവീനോ പോസ്റ്റ് ചെയ്തത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തന്റെ പുതിയ വളർത്തു നായ്ക്കൊപ്പമുള്ള ചിത്രം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത ടൊവീനോ തോമസിന് ആരാധകരുടെ വക ട്രോൾ മഴ. ചിത്രത്തിനു താഴെ വന്ന രസകരമായ കമന്റുകൾക്ക് അതേ നാണയത്തിൽ രസകരമായ മറുപടികളും താരം നൽകി. 

ADVERTISEMENT

പാബ്ലോ എന്ന തന്റെ കുഞ്ഞൻ പട്ടിക്കുട്ടിക്കൊപ്പമുള്ള ചിത്രങ്ങളാണ് ടൊവീനോ പോസ്റ്റ് ചെയ്തത്. പിന്നാലെ വന്ന ആരാധകരുടെ കമന്റുകൾ പലതും ‘ദ്വയാർഥം’ വച്ചുള്ളതായിരുന്നു. ടൊവീനോ സിനിമകൾ റിലീസിനെത്തുമ്പോൾ കേരളത്തിൽ എന്തെങ്കിലുമൊക്കെ പ്രകൃതി ദുരന്തങ്ങൾ ഉണ്ടാവാറുണ്ടെന്ന് അടുത്തിടെ ചില വിരുതന്മാർ സമൂഹമാധ്യമങ്ങളിൽ എഴുതിയിരുന്നു. അത്തരക്കാരുടെ പ്രചാരണം മുഖവിലയ്ക്കെടുക്കേണ്ടതല്ലെങ്കിലും ആരാധകരിൽ ചിലർ അതു മനസ്സിൽ വച്ചാണ് ‘ദ്വയാർഥ കമന്റുകൾ’ പോസ്റ്റ് ചെയ്തത്. 

ADVERTISEMENT

പട്ടിപ്പനി ഉടനെ വരും എന്ന് കമന്റ് ചെയ്തയാൾക്ക് പനി വരാതെ നോക്കണേ എന്നാണ് ടൊവീനോ മറുപടി നൽകിയത്. ‘കണ്ടറിയണം പട്ടിക്കുഞ്ഞേ നിനക്ക് എന്താണ് സംഭവിക്കുക’ എന്ന് കമന്റിട്ടയാൾക്ക് ‘നിനക്കും’ എന്നാണ് താരം മറുപടി നൽകിയത്. ഇത്തരത്തിൽ വന്ന കമന്റുകൾക്കെല്ലാം താരം മറുപടി നൽകിയെന്നതാണ് രസം.