മോഹൻലാലിന് ഹൃദയത്തിൽതൊട്ട പിറന്നാൾ ആശംസകൾ നേർന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടിയും. എന്റെ ലാലിന് എന്ന കുറിപ്പോടെയാണ് മമ്മൂട്ടി തന്റെ ജന്മദിനാശംസ വിഡിയോ പങ്കുവച്ചിരിക്കുന്നത്. ലാലുമൊത്തുള്ള ഓര്‍മ്മകളും സൗഹൃദവുമെല്ലാം മമ്മൂട്ടി വിഡിയോയിലൂടെ പങ്കുവയ്ക്കുന്നു. മമ്മൂട്ടിയുടെ വാക്കുകൾ: ‘ലാലിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മോഹൻലാലിന് ഹൃദയത്തിൽതൊട്ട പിറന്നാൾ ആശംസകൾ നേർന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടിയും. എന്റെ ലാലിന് എന്ന കുറിപ്പോടെയാണ് മമ്മൂട്ടി തന്റെ ജന്മദിനാശംസാ വിഡിയോ പങ്കുവച്ചിരിക്കുന്നത്. ലാലുമൊത്തുള്ള ഓര്‍മകളും സൗഹൃദവുമെല്ലാം മമ്മൂട്ടി വിഡിയോയിലൂടെ പങ്കുവയ്ക്കുന്നു.

മമ്മൂട്ടിയുടെ വാക്കുകൾ:

ADVERTISEMENT

‘ലാലിന്റെ ജന്മദിനമാണിന്ന്. ഞങ്ങൾ തമ്മിൽ പരിചയമായിട്ട് 39 വർഷങ്ങൾ കഴിഞ്ഞു. പടയോട്ടത്തിന്റെ സെറ്റിലാണ് ആദ്യം കാണുന്നത്. ആ പരിചയം, ദാ ഇന്നു വരെ. എന്റെ സഹോദരങ്ങള്‍ വിളിക്കുന്നതുപോലെയാണ് ലാൽ എന്നെ സംബോധന ചെയ്യുന്നത്– ‘ഇച്ചാക്കാ’. പലരും അങ്ങനെ വിളിക്കുമ്പോളും എനിക്ക് അത്ര സന്തോഷം തോന്നാറില്ല. ലാൽ വിളിക്കുമ്പോൾ ഒരു പ്രത്യേക സുഖം. എന്റെ സഹോദരങ്ങളിൽ ഒരാളെന്ന തോന്നൽ. സിനിമയിൽ വരുമ്പോൾ ഞങ്ങൾക്കു രണ്ടുപേർക്കും ഒരു പേരായിരുന്നു, രണ്ടുപേരുടെയും കൂടെ ചേർത്തുവച്ച് ഒരുപേര്.

അന്ന് സിനിമയോട് ഗൗരവമായ സമീപനമുണ്ടായിരുന്നെങ്കിലും ജീവിതത്തോട് അങ്ങനെയൊരു സമീപനമായിരുന്നില്ല. പരീക്ഷ വരുമ്പോള്‍ മാത്രം പഠിക്കുന്ന വിദ്യാർഥികളെപ്പോലെ തൊഴിലിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. അങ്ങനെയുള്ള പരീക്ഷകളില്‍ സാമാന്യം നല്ല മാർക്കും കിട്ടി. അതുകൊണ്ടാണ് ഇപ്പോഴും ആളുകൾ സ്നേഹിക്കുന്ന നടന്മാരായി മാറിയത്. അതിനു ശേഷമുള്ള യാത്ര വളരെ നീണ്ടതായിരുന്നു. ചില്ലറ പരിഭവങ്ങളും പിണക്കങ്ങളും നേരിട്ട് കാണുമ്പോൾ ഐസ് പോലെ അലിഞ്ഞുപോകുന്നത് നേരിട്ട് അനുഭവിച്ചിട്ടുണ്ട്. എന്റെ മകളും മകന്റെയും വിവാഹം ലാൽ, സ്വന്തം വീട്ടിലെ വിവാഹം പോലെ നടത്തി. അപ്പുവിനെ ആദ്യമായി സിനിമയിലേക്ക് അവതരിപ്പിക്കും മുമ്പ് എന്റെ വീട്ടിൽ വന്ന് അനുഗ്രഹം വാങ്ങി, എന്റെ സ്നേഹം വാങ്ങി, പ്രാർഥനകൾ കൊണ്ടുപോയി. അതിനപ്പുറത്തേക്ക് നമ്മൾ തമ്മിൽ വലിയ സൗഹൃദം വളർന്നിരുന്നു.

ADVERTISEMENT

ഈ യാത്ര നമുക്ക് തുടരാം. പുഴയൊഴുകുന്നതു പോലെ, കാറ്റ് വീശുന്നതു പോലെ. നമ്മുടെ ജീവിതപാഠങ്ങള്‍ നമുക്കു ശേഷം വരുന്നവര്‍ക്ക് അറിഞ്ഞ് മനസ്സിലാക്കാനുള്ള പാഠങ്ങളാകട്ടെ, മലയാളത്തിന്റെ അദ്ഭുത കലാകാരന്, ലാലിന്, മലയാളികളുടെ ലാലേട്ടന്, മലയാള സിനിമ കണ്ട മഹാനായ നടന്, പ്രിയപ്പെട്ട മോഹന്‍ലാലിന് ജന്മദിനാശംസകള്‍.’