മിന്നൽ മുരളി എന്ന സിനിമയുടെ സെറ്റ് തകർത്തതുമായി ബന്ധപ്പെട്ട വിവാദം കൊടുമ്പിരി കൊണ്ടിരിക്കെ സംഭവത്തെ രാഷ്ട്രീയവൽക്കരിക്കുന്നു എന്ന ആരോപണവുമായി നടി മായാ മേനോൻ രംഗത്ത്. സംഭവത്തിനെതിരെ പ്രതികരിച്ച സിനിമക്കാരുടേത് രാഷ്ട്രീയ അജണ്ടയാണെന്ന് നടി പറയുന്നു. സെറ്റിനെ വെറും സെറ്റായി കാണണമെന്നും അതിൽ ജാതിയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മിന്നൽ മുരളി എന്ന സിനിമയുടെ സെറ്റ് തകർത്തതുമായി ബന്ധപ്പെട്ട വിവാദം കൊടുമ്പിരി കൊണ്ടിരിക്കെ സംഭവത്തെ രാഷ്ട്രീയവൽക്കരിക്കുന്നു എന്ന ആരോപണവുമായി നടി മായാ മേനോൻ രംഗത്ത്. സംഭവത്തിനെതിരെ പ്രതികരിച്ച സിനിമക്കാരുടേത് രാഷ്ട്രീയ അജണ്ടയാണെന്ന് നടി പറയുന്നു. സെറ്റിനെ വെറും സെറ്റായി കാണണമെന്നും അതിൽ ജാതിയും മതവും കൂട്ടിക്കലർത്തരുതെന്നും സമൂഹമാധ്യമത്തിലെ പോസ്റ്റുകൾ വഴി നടി ചൂണ്ടിക്കാട്ടുന്നു. 

ADVERTISEMENT

‘കുറ്റം ചെയ്തവരെ, അവർ  ഏത് പാർട്ടിയിൽ ഉള്ളവരാണെങ്കിലും,കേസ് ഫയൽ ചെയ്തു ശിക്ഷ വാങ്ങിക്കൊടുക്കുകയല്ലേ വേണ്ടൂ. അതിന് വേണ്ടി എല്ലാ സോ കോൾഡ് സിനിമക്കാരും കൂടി ഫോട്ടോ സഹിതം പോസ്റ്റിട്ട് കരഞ്ഞു നിലവിളിച്ച്  കളിക്കുന്നത് വെറും രാഷ്ട്രീയ അജണ്ട കൊണ്ട് മാത്രം അല്ലേ?!! എന്നാണെന്റെ ചോദ്യം’ നടിയുടെ ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് ഇപ്രകാരമാണ്. 

ADVERTISEMENT

‘സാമൂഹ്യദ്രോഹികൾ, റേപ്പിസ്റ്റുകൾ, കൈക്കൂലിക്കാർ, വിവരദോഷികളായ രാഷ്ട്രീയക്കാർ എന്നിവർ ഒക്കെ ഒരു പാർട്ടിയിൽ മാത്രമോ, ഒരു ജാതിയിൽ മാത്രമോ, ഒരു മതത്തിൽ മാത്രമോ ആണെന്ന് ഞാൻ വിചാരിക്കുന്നില്ല. കാരണം,അനേകം അനുഭവങ്ങൾ നമ്മുടെ മുന്നിൽ ഉണ്ട് എന്നത് തന്നെ. ഇത് പക്കാ സാമൂഹ്യദ്രോഹം തന്നെ ആയി കരുതിയാൽ മതി, ഒപ്പം ഈ സാമൂഹ്യദ്രോഹം ചെയ്തവർക്ക് എതിരെ തീർച്ചയായും വേണ്ട നിയമ നടപടികൾ എടുക്കുക തന്നെ വേണം. കാരണം,നിയമാനുസൃതം ആനുവാദം വാങ്ങി ഒരു കഥയ്ക്ക് അനുസരിച്ചു നിർമ്മിച്ച ആ സെറ്റിന് ചിലവിട്ട പണത്തേക്കാൾ കൂടുതൽ അതിന് പിന്നിൽ പ്രവർത്തിച്ച ആർട്ട് ഡിപ്പാർട്ട്മെന്റിലെ പാവപ്പെട്ട ഒരുപാട് മനുഷ്യരുടെ ഒക്കെ രാപ്പകൽ കഠിനാധ്വാനം ഒക്കെ കൊണ്ടായിരിക്കും ആ സെറ്റ് തയ്യാറാക്കിയിട്ടുണ്ടാവുക എന്ന ഉത്തമബോദ്ധ്യം ഉള്ളത് കൊണ്ടും, ഈ ചെയ്ത പ്രവർത്തിയിൽ സമൂഹത്തിന് ദ്രോഹം അല്ലാതെ, യാതൊരു ഗുണവും പ്രഥമ ദൃഷ്ട്യാ കാണാത്തത് കൊണ്ടും ഇത്തരം അനാവശ്യം ചെയ്ത ആളുകൾക്ക് മാതൃകാപരമായ തക്ക ശിക്ഷ തന്നെ നൽകണം എന്ന് തന്നെയാണ് എന്റെ സ്വന്തം അഭിപ്രായം. ഇനി നഷ്ടപരിഹാരം കൊടുത്താലും, ഞാൻ ആലോചിക്കുന്നത് അത് വീണ്ടും പണിതു ഉണ്ടാക്കുവാൻ ആ പാവങ്ങൾ ഇനിയും കഷ്ടപ്പെടേണ്ടി വരുമല്ലോ എന്നാണ്. പിന്നെ അമ്പലത്തിന്റെ സെറ്റ് പൊളിച്ചാലും, പള്ളികളുടെ സെറ്റ് പൊളിച്ചാ ലും, അതിന് പിന്നിൽ ജോലി ചെയ്ത ചെയ്ത പാവം മനുഷ്യരെ ഓർത്താണ് എന്റെ വിഷമം.. അല്ലാതെ കെട്ടിടത്തെക്കുറിച്ചല്ല. ഇനി അഥവാ ഇത് ജാതി, മതം, രാഷ്ട്രീയം എന്നിവയുടെ പേരിൽ തന്നെ ചെയ്തതതാണെങ്കിൽ ആ ചെയ്ത വ്യക്തികളോട്, അവരോട് മാത്രം, ഒന്നേ പറയാനുള്ളൂ.. Shame on you narrow minded fools....!’ മറ്റൊരു ഫെയ്സ്ബുക്ക് പോസ്റ്റിൽ നടി പറയുന്നു. 

ADVERTISEMENT

എന്നാൽ അക്രമത്തെ നേരിട്ടല്ലെങ്കിലും ന്യായീകരിക്കുന്ന രീതിയിൽ ചില പോസ്റ്റുകൾ താരം ഫെയ്സ്ബുക്കിൽ ഷെയർ ചെയ്തിട്ടുണ്ട്. മിന്നൽ മുരളി സംഭവത്തിൽ സിനിമക്കാർ ഒന്നടങ്കം ഒരുമിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചപ്പോൾ ആദ്യമായാണ് അവർക്കിടയിൽ നിന്ന് ഇത്തരത്തിൽ ഒരു വേറിട്ട സ്വരം ഉയരുന്നത്.