പ്രേമം സിനിമയുടെ അഞ്ചാം വാർഷികത്തില്‍ സിനിമയുടെ ചിത്രീകരണത്തിനിടെ പകർത്തിയ രസകരമായ ചിത്രങ്ങൾ പങ്കുവച്ച് അൽഫോൻസ് പുത്രൻ. സിനിമയുടെ അണിയറയിൽ നടന്ന ചിത്രങ്ങളാണ് അൽഫോൻസ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചത്. മലയാള സിനിമയുടെ മുഖം തന്നെ മാറ്റിയ ചിത്രമാണ് പ്രേമം. ജോര്‍ജിന്റെ മൂന്ന് കാലഘട്ടങ്ങളിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രേമം സിനിമയുടെ അഞ്ചാം വാർഷികത്തില്‍ സിനിമയുടെ ചിത്രീകരണത്തിനിടെ പകർത്തിയ രസകരമായ ചിത്രങ്ങൾ പങ്കുവച്ച് അൽഫോൻസ് പുത്രൻ. സിനിമയുടെ അണിയറയിൽ നടന്ന ചിത്രങ്ങളാണ് അൽഫോൻസ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചത്.  

ADVERTISEMENT

മലയാള സിനിമയുടെ മുഖം തന്നെ മാറ്റിയ ചിത്രമാണ് പ്രേമം. ജോര്‍ജിന്റെ മൂന്ന് കാലഘട്ടങ്ങളിലെ പ്രണയങ്ങളെ കുറിച്ച് പറഞ്ഞ ചിത്രം മേക്കിങ്ങിലെ വിപ്ലവം തന്നെയായിരുന്നു.

ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും മലയാളികള്‍ക്ക് സുപരിചിതരാണ്. മല‍ർ, ജോർജ്, ശംഭു, കോയ, സെലിൻ ഈ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകർ നെഞ്ചോട് ചേർത്തു.

ADVERTISEMENT

നിവിൻ, സായ് പല്ലവി എന്നിവർക്ക് പുരമേ അനുപമ പരമേശ്വരൻ, മഡോണ സെബാസ്റ്റ്യൻ, ഷറഫുദ്ധീൻ, വിനയ് ഫോർട്ട്, സിജു വിൽസൺ, കൃഷ്ണ ശങ്കർ, ശബരീഷ് വർമ തുടങ്ങി നിരവധി പുതുമുഖങ്ങളും ചിത്രത്തിനായി അണിനിരന്നു.

രാജേഷ് മുരു​ഗേശന്റെ സം​ഗീതത്തിലൊരുങ്ങിയ പാട്ടുകൾ തെന്നിന്ത്യൻ സിനിമാ ലോകത്ത് ഓളം തീർത്തു.

ADVERTISEMENT

അവകാശവാദങ്ങളൊന്നുമില്ലാതെയായിരുന്നു പ്രേമം തിയറ്ററുകളിൽ എത്തിയത്. അന്ന് സംവിധായകൻ അൽഫോൺസ് പുത്രൻ കുറിച്ച വാക്കുകൾ ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

‘പ്രേമം എന്ന ചലച്ചിത്രത്തിന്റ ചിത്രസംയോജനം മിനിഞ്ഞാന്നോടെ ഏതാണ്ട് ഒരു നിലയിൽ ആയി. ഈ പടത്തിന്റെ നീളം 2 മണിക്കൂറും 45 മിനിറ്റുമാണ്.’

‘കാണികളുടെ ശ്രദ്ധയ്ക്ക്, ചെറുതും വലുതുമായ 17 പുതുമുഖങ്ങളുണ്ട് ചിത്രത്തിൽ. അല്ലാതെ വയറ് നിറച്ച് പാട്ടുമുണ്ട് പടത്തിൽ. പിന്നെ ചെറിയ തല്ലും. പ്രേമത്തിൽ പ്രേമവും കൊച്ചു തമാശയും മാത്രമേ ഉണ്ടാവൂ.യുദ്ധം പ്രതീക്ഷിച്ച് ആരും ഈ വഴിക്ക് വരരുത്.’–ഇങ്ങനെയായിരുന്നു ചിത്രത്തെക്കുറിച്ച് അൽഫോൻസിന്റെ കമന്റ്.

നാല് കോടി ബഡ്ജറ്റിൽ പൂർത്തിയായ ചിത്രം ഏതാണ്ട് അറുപത് കോടിയാണ് കലക്‌ഷൻ നേടിയത്.

കേരളത്തിലെ തിയറ്ററിൽ 175 ദിവസം പ്രദർശിപ്പിച്ച ചിത്രം തമിഴ്നാട്ടിലെ തിയറ്ററിൽ ഓടിയത് 275 ദിവസം. 

ചിത്രത്തിലെ 7 പാട്ടുകൾ ഇന്നും സോഷ്യൽ മീഡിയിൽ ട്രെന്റിങ്ങാണ്. വിനീത് ശ്രീനിവാസൻ ആലപിച്ച ആലുവ പുഴയുടെ തീരത്ത്" വിജയ് യേശുദാസിന്റെ "മലരേ" എന്ന് തുടങ്ങുന്ന ഗാനവുമാണ് ആദ്യം ഹിറ്റായത്. 

തെന്നിന്ത്യൻ സിനിമാ പ്രേമികൾ ചിത്രത്തെ സ്വീകരിച്ചത് കണ്ട് ഇതേ പേരിൽ ചിത്രം തെലുങ്കിലും ഒരുക്കി.

നാ​ഗ ചൈതന്യ, ശ്രുതി ഹാസൻ, അനുപമ, മഡോണ എന്നിവരാണ് പ്രേമം തെലുങ്കിൽ വേഷമിട്ടത്.