യുവതാരം ദുൽഖറുമായുള്ള ആത്മബന്ധം വെളിപ്പെടുത്തുന്ന ഹൃദയഹാരിയായ കുറിപ്പുമായി സംവിധായകൻ അനൂപ് സത്യൻ. ദുൽഖറും അനൂപും ഒന്നിച്ച 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലെ ഷൂട്ടിങ് ക്ലിപുകൾക്കൊപ്പമാണ് അനൂപ് സത്യന്റെ കുറിപ്പ്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ സമയത്ത് ഇരുവരും തമ്മിലുണ്ടായ വഴക്കുകളെക്കുറിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുവതാരം ദുൽഖറുമായുള്ള ആത്മബന്ധം വെളിപ്പെടുത്തുന്ന ഹൃദയഹാരിയായ കുറിപ്പുമായി സംവിധായകൻ അനൂപ് സത്യൻ. ദുൽഖറും അനൂപും ഒന്നിച്ച 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലെ ഷൂട്ടിങ് ക്ലിപുകൾക്കൊപ്പമാണ് അനൂപ് സത്യന്റെ കുറിപ്പ്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ സമയത്ത് ഇരുവരും തമ്മിലുണ്ടായ വഴക്കുകളെക്കുറിച്ച് രസകരമായി വിവരിച്ച അനൂപ് സത്യൻ അവരുടെ സൗഹൃദത്തെ ഒറ്റ വരിയിൽ അടയാളപ്പെടുത്തുന്നത് ഇങ്ങനെയാണ്, 'ഞാനെന്നും നിങ്ങളോട് കടപ്പെട്ടിരിക്കും... എന്റെ ആദ്യ ചിത്രം നിർമിച്ചതിന്... ഷൂട്ടിന്റെ ഓരോ കാര്യങ്ങളും നിയന്ത്രിക്കുന്നതിന് എനിക്കൊപ്പം നിന്നതിന്... നടനേക്കാളും നിർമാതാവിനെക്കാളും ഒരു വ്യക്തി എന്ന നിലയിൽ എനിക്ക് നിങ്ങളോടെന്നും ആരാധനയാണ്.'

ADVERTISEMENT

നഴ്സറി മുതൽ എം.എസ്.സി വരെ ഒരേ ക്ലാസിൽ ഒരുമിച്ചു പഠിച്ച തന്റെ ഇരട്ടസഹോദരൻ അഖിലിനെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ചാണ് അനൂപ് സത്യൻ തന്റെ ലഘുകുറിപ്പ് ആരംഭിക്കുന്നത്. അഖിലുമായി ഉണ്ടാകാറുള്ള വഴക്കുകൾ പോലെ പിന്നീട് സംഭവിച്ചിട്ടുള്ളത് ദുൽഖറിനൊപ്പമായിരുന്നെന്നും അനൂപ് പറയുന്നു. അനൂപിന്റെ വാക്കുകൾ ഇങ്ങനെ– "എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴക്കിനെക്കുറിച്ചാണ് ഈ കുറിപ്പ്. 2007ലായിരുന്നു അത്. നഴ്സറി മുതൽ എം.എസ്.സി വരെ ഒരേ ക്ലാസിൽ പഠിച്ച്, വർഷങ്ങളായി ഒരുമിച്ചു നടന്ന് ഞാനും എന്റെ ഇരട്ട സഹോദരനും ശരിക്കും പരസ്പരം മടുത്തിരുന്നു. ഇനി ഒരു നിമിഷം പോലും ഞങ്ങൾക്ക് പരസ്പരം സഹിക്കാൻ പറ്റില്ല എന്നു തോന്നിയ ദിവസം ഞങ്ങൾ അക്ഷരാർത്ഥത്തിൽ അടിപിടി കൂടാൻ തുടങ്ങി. കയ്യിൽകിട്ടിയ കസേര വച്ച് എറിഞ്ഞൊക്കെയായിരുന്നു ആ അടിപിടി. ഞങ്ങൾ തമ്മിലുള്ള ഈ വഴക്ക് കാണാൻ നല്ല രസമായതുകൊണ്ടാണോ എന്നറിയില്ല, ഞങ്ങളുടെ ഹൗസ് ഓണർ അദ്ദേഹത്തിന്റെ അതിഥികളുമായെത്തി അവർക്കു ഞങ്ങളെ  പരിചയപ്പെടുത്തി. 'ഞാൻ പറഞ്ഞില്ലേ ആ പ്രശസ്തനായ സംവിധായകന്റെ ഇരട്ടക്കുട്ടികളെ പറ്റി. ഇവരാണ് അവർ'. അതോടെ പരസ്പരം ദേഹത്തു കൈവച്ചുള്ള വഴക്ക് ഞാൻ അവസാനിപ്പിച്ചു. പിന്നെ എല്ലാം ഇമോഷണൽ വഴക്കുകളായിരുന്നു. ഒരു രക്ഷയുമില്ലാത്ത അവസ്ഥയിലൊഴിച്ച്, അത്തരം വഴക്കുകളും ഞാൻ പരമാവധി ഒഴിവാക്കാൻ ശ്രമിക്കുമായിരുന്നു "

ADVERTISEMENT

"ഈ വർഷം അത്തരത്തിൽ ഇമോഷണൽ വഴക്ക് നടന്നത് ദുൽഖറിന്റെ അടുത്താണ്. ആദ്യമായി ഞാൻ സംവിധായകനായും ദുൽഖർ നിർമാതാവായും എത്തിയ ഞങ്ങളുടെ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ നടക്കുന്ന സമയത്ത്. ഞങ്ങൾ തമ്മിൽ കടുത്ത അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. വലിയ വാദപ്രതിവാദങ്ങൾ നടന്നിട്ടുണ്ട്. പരസ്പരം എന്തൊക്കെയോ വിളിച്ചു പറഞ്ഞിട്ടുണ്ട്. എന്നാലും, ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനം ആയതിനാൽ സിനിമയിലെ ഏറ്റവും നല്ല വ്യക്തികളിൽ ഒരാളായി ഞാൻ ആൾക്കു വോട്ടു ചെയ്യും. സത്യം പറഞ്ഞാൽ, ദുൽഖർ ശരിക്കും അങ്ങനെ തന്നെയാണ്," കുസൃതിയോടെ അനൂപ് സത്യൻ കുറിച്ചു. എന്നും ഇതുപോലെ സുന്ദരമായി ജീവിക്കണമെന്നും സിനിമ പോലെ ജീവിതവും സൂപ്പർഹിറ്റാകട്ടെ എന്നും ആശംസിച്ചാണ് അനൂപ് സത്യന്റെ ജന്മദിന കുറിപ്പ് അവസാനിക്കുന്നത്.