മുൻഭർത്താവ് എ.എൽ. വിജയ്‌യെ നശിപ്പിച്ചതാരെന്ന ചോദ്യമുയർത്തിയ ആൾക്ക് വായടപ്പിക്കുന്ന മറുപടി നൽകി നടി അമല പോൾ. അമേരിക്കയിൽ ഭർത്താവ് ക്രൂരമായി കൊലപ്പെടുത്തിയ മെറിനുമായി ബന്ധപ്പെട്ട് അമല പങ്കുവച്ച കുറിപ്പിനു താഴെയാണ് മുൻഭർത്താവിനെ ബന്ധപ്പെടുത്തി ചോദ്യം ഉയര്‍ന്നത്. ഗാർഹിക പീഡനത്തെക്കുറിച്ചും വൈവാഹിക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുൻഭർത്താവ് എ.എൽ. വിജയ്‌യെ നശിപ്പിച്ചതാരെന്ന ചോദ്യമുയർത്തിയ ആൾക്ക് വായടപ്പിക്കുന്ന മറുപടി  നൽകി നടി അമല പോൾ.  അമേരിക്കയിൽ ഭർത്താവ് ക്രൂരമായി കൊലപ്പെടുത്തിയ മെറിനുമായി ബന്ധപ്പെട്ട് അമല പങ്കുവച്ച കുറിപ്പിനു താഴെയാണ് മുൻഭർത്താവിനെ ബന്ധപ്പെടുത്തി ചോദ്യം ഉയര്‍ന്നത്. ഗാർഹിക പീഡനത്തെക്കുറിച്ചും വൈവാഹിക ജീവിതത്തിൽ സ്ത്രീകൾ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചുമായിരുന്നു പോസ്റ്റ്. 

ADVERTISEMENT

‘സ്നേഹം കൊണ്ടല്ലേ’ എന്ന പേരിൽ ആളുകളുടെ വേദനിപ്പിക്കുന്നതിനെതിരെയായിരുന്നു കുറിപ്പ്. മെറിനെ മോശമായി ചിത്രീകരിക്കുന്ന രീതിയിലുള്ള കമന്റുകളുടെ സ്ക്രീൻഷോട്ടും നടി പങ്കുവച്ചിരുന്നു.

ADVERTISEMENT

ഈ പോസ്റ്റിനു ചുവടെയാണ് എ.എൽ വിജയ്‌യെ നശിപ്പിച്ചത് ആരാണെന്നും അതിന് എന്താണ് വിളിക്കുകയെന്നുമുള്ള ചോദ്യം പ്രത്യക്ഷപ്പെട്ടത്. അതിനെ തന്നോടു തന്നെയുള്ള ഇഷ്ടമെന്നും ആത്മാഭിമാനമെന്നുമാണ് വിളിക്കുക എന്നാണ് അമല നല്‍കിയിരിക്കുന്ന മറുപടി.

ADVERTISEMENT

2011ല്‍ പുറത്തിറങ്ങിയ ദൈവ തിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് സംവിധായകന്‍ എ.എല്‍. വിജയ്‌യുമായി അമല പോള്‍ പ്രണയത്തിലാകുന്നത്. പിന്നീട് വിജയ്‌യെ നായകനാക്കി എ.എൽ. വിജയ് നായകനായ തലൈവ എന്ന ചിത്രത്തിലും അമല ആയിരുന്നു നായിക. 2014 ജൂണ്‍ 12നായിരുന്നു ഇവരുടെയും വിവാഹം. ഒരു വര്‍ഷത്തെ കുടുംബ ജീവിതത്തിന് ശേഷം ഇവര്‍ വേര്‍പിരിയുകയായിരുന്നു.

2019ൽ വിജയ് വീണ്ടും വിവാഹിതനായി.  ചെന്നൈ സ്വദേശിയും ഡോക്ടറുമായ ഐശ്വര്യയാണ് ഭാര്യ. ഇരുവർക്കും ഒരു കുട്ടിയുണ്ട്.