കേരളത്തെ ഞെട്ടിച്ച കരിപ്പൂർ വിമാനാപകടം സിനിമയാകുന്നു. ‘കാലിക്കറ്റ് എക്സ്‌പ്രസ്’ എന്ന പേരിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മായ. മജീദ് മാറഞ്ചേരിയാണ് തിരക്കഥയും സംഭാഷണവും എഴുതുന്നത്. അതിനൂതനമായ സാങ്കേതി വിദ്യയുടെ സഹായത്തോടെയാകും ചിത്രം അണിയിച്ചൊരുക്കുന്നതെന്ന് അണിയറ പ്രവർത്തകര്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തെ ഞെട്ടിച്ച കരിപ്പൂർ വിമാനാപകടം സിനിമയാകുന്നു. ‘കാലിക്കറ്റ് എക്സ്‌പ്രസ്’ എന്ന പേരിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മായ. മജീദ് മാറഞ്ചേരിയാണ് തിരക്കഥയും സംഭാഷണവും എഴുതുന്നത്. അതിനൂതനമായ സാങ്കേതി വിദ്യയുടെ സഹായത്തോടെയാകും ചിത്രം അണിയിച്ചൊരുക്കുന്നതെന്ന് അണിയറ പ്രവർത്തകര്‍ പറയുന്നു.

ADVERTISEMENT

നൂറിൽപരം പുതുമുഖ താരങ്ങള്‍ക്കൊപ്പം ഒപ്പം മലയാളത്തിലെ പ്രമുഖ താരവും ചിത്രത്തിലെത്തുമെന്ന് ഇവർ പറയുന്നു. 2021 ജനുവരിയിൽ ഷൂട്ട് തുടങ്ങി ഓഗസ്റ്റ് ആദ്യ വാരത്തിൽ റിലീസ് ചെയ്യാനാണ് തീരുമാനം. ടേക്ക് ഓഫ് സിനിമാസ് ആണ് നിർമാണം.

ADVERTISEMENT

ഓഗസ്റ്റ് ഏഴ് വെള്ളിയാഴ്ച രാത്രി 7.40 ഓടെയാണ് നാടിനെ നടുക്കിയ വിമാനാപകടം നടക്കുന്നത്. ദുബായിൽ നിന്ന് പുറപ്പെട്ട 1344 എയർ ഇന്ത്യ ദുബായ്-കോഴിക്കോട് വിമാനമാണ് കരിപ്പൂർ വിമാനത്താവളത്തിൽ അപകടത്തിൽപെട്ടത്. കനത്ത മഴയെ തുടർന്ന് ലാൻഡിങ്ങിന് ഇടയിൽ തെന്നിമാറിയതാണ് അപകടകാരണം. തെന്നിവീണ വിമാനം രണ്ടാമത് വീണ്ടും ടേക്ക് ഓഫ് ശ്രമിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. വിമാനം രണ്ടായി പിളർന്നിരുന്നു. വിമാനത്തിന്റെ പൈലറ്റും സഹപൈലറ്റും ഉൾപ്പെടെ 18 പേരാണ് മരിച്ചത്.