കുഞ്ഞിക്കൂനൻ സിനിമയിലെ വാസു അണ്ണൻ ട്രോളുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി മന്യ. തനിക്ക് മലയാളം വായിക്കുവാൻ അറിയില്ലെന്നും അതുകൊണ്ട് തന്നെ ആ ട്രോളുകളിൽ എന്താണ് എഴുതിയതെന്ന് മനസിലായിരുന്നില്ലെന്നും മന്യ പറഞ്ഞു. ‘നന്ദി, നിങ്ങളുടെ എല്ലാ പിന്തുണയ്ക്കും പ്രാർഥനയ്ക്കും. എനിക്ക് മലയാളം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുഞ്ഞിക്കൂനൻ സിനിമയിലെ വാസു അണ്ണൻ ട്രോളുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി മന്യ. തനിക്ക് മലയാളം വായിക്കുവാൻ അറിയില്ലെന്നും അതുകൊണ്ട് തന്നെ ആ ട്രോളുകളിൽ എന്താണ് എഴുതിയതെന്ന് മനസിലായിരുന്നില്ലെന്നും മന്യ പറഞ്ഞു.

ADVERTISEMENT

‘നന്ദി, നിങ്ങളുടെ എല്ലാ പിന്തുണയ്ക്കും പ്രാർഥനയ്ക്കും. എനിക്ക് മലയാളം വായിക്കുവാൻ അറിയില്ല. അതുകൊണ്ട് തന്നെ ആ ട്രോളുകൾ എനിക്ക് മനസിലായതുമില്ല. ഈ പ്രശ്നം എത്രയും പെട്ടന്ന് തീരട്ടെ എന്ന് പ്രതീക്ഷിക്കുന്നു. എല്ലാ ട്രോളും ഞാൻ കണ്ടിരുന്നില്ല. ആകെ കണ്ടത് ആ കുടുംബചിത്രമാണ്. എന്നാൽ ഇത് വലിയ സാമൂഹ്യപ്രശ്നമാകുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല.’–മന്യ പറയുന്നു.

ADVERTISEMENT

ജോക്കർ, കുഞ്ഞിക്കൂനൻ ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി വിവാഹശേഷം സിനിമ വിട്ടിരുന്നു. കുടുംബവുമൊത്ത് ന്യൂയോര്‍ക്കിലാണ് താമസം. 2007ൽ ന്യൂയോർക്കിൽ എത്തിയ താരം ഓഡിറ്റർ ആയി ജോലി ചെയ്യുകയാണ്. വികാസ് എന്നാണ് ഭര്‍ത്താവിന്റെ പേര്. മകളുടെ പേര് ഒമിഷ്ക.

ADVERTISEMENT

കുഞ്ഞിക്കൂനന്‍ എന്ന ചിത്രത്തിലെ സായികുമാര്‍ അവതരിപ്പിച്ച വാസു എന്ന കഥാപാത്രം കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങള്‍ ഭരിക്കുകയാണ്.ചിത്രത്തില്‍ നടി മന്യ അവതരിപ്പിച്ച ലക്ഷ്മി എന്ന കഥാപാത്രവും വാസുവും തമ്മിലുള്ള വിവാഹമായിരുന്നു ട്രോളുകളില്‍ നിറഞ്ഞത്. മന്യയുടെ വിവാഹഫോട്ടോ എഡിറ്റ് ചെയ്ത് അതില്‍ സായികുമാറിന്റെ മുഖമാക്കി മാറ്റുകയായിരുന്നു. വ്യാപകമായി ഇത് വൈറലായതോടെ ട്രോളുകളില്‍ പ്രതികരിച്ച് നടി മന്യയും രംഗത്ത് വന്നിരുന്നു. ട്രോളിനെ തമാശരൂപത്തില്‍ പിന്തുണച്ചായിരുന്നു നടിയുടെ പ്രതികരണം. എന്നാൽ സിനിമയിലെ അതിക്രൂരനായ വില്ലൻ കഥാപാത്രത്തെ ട്രോൾരൂപത്തില്‍ ആഘോഷിക്കുന്നതിനെതിരെ പലരും വിമർശനവുമായി എത്തിയിരുന്നു.