മലയാളത്തിന്റെ യുവ ആക്‌ഷൻ ഹീറോ ഉണ്ണി മുകുന്ദൻ ‘ബ്രൂസ്‌ ലി’ ആകുന്നു. വൈശാഖ് സംവിധാനം ചെയ്യുന്ന മാസ് ആക്‌ഷൻ എന്റർടെയ്നറിന്റെ തിരക്കഥ എഴുതുന്നത് ഉദയ് കൃഷ്ണയാണ്. ഉണ്ണി മുകുന്ദന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ഈ ബിഗ് ബജറ്റ് ചിത്രം അനൗൺസ് ചെയ്തത്. ഒരു കൈയ്യിൽ തോക്കുമായി നിൽക്കുന്ന ഉണ്ണി മുകുന്ദന്റെ മാസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളത്തിന്റെ യുവ ആക്‌ഷൻ ഹീറോ ഉണ്ണി മുകുന്ദൻ ‘ബ്രൂസ്‌ ലി’ ആകുന്നു.  വൈശാഖ് സംവിധാനം ചെയ്യുന്ന മാസ് ആക്‌ഷൻ എന്റർടെയ്നറിന്റെ തിരക്കഥ എഴുതുന്നത് ഉദയ് കൃഷ്ണയാണ്. ഉണ്ണി മുകുന്ദന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ഈ ബിഗ് ബജറ്റ് ചിത്രം അനൗൺസ് ചെയ്തത്. ഒരു കൈയ്യിൽ തോക്കുമായി നിൽക്കുന്ന ഉണ്ണി മുകുന്ദന്റെ മാസ് ഗെറ്റപ്പാണ് സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ കാണാനാകുക.

ADVERTISEMENT

ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ നിർമിക്കുന്ന ചിത്രത്തിന് ഷാജി കുമാർ ഛായാഗ്രഹണം നിർവഹിക്കുന്നു.  25 കോടിയോളം മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രം മലയാളത്തിലെ തന്നെ മികച്ച ആക്‌ഷൻ ത്രില്ലറായി ഒരുക്കാനുള്ള പദ്ധതിയിലാണ് അണിയറ പ്രവർത്തകർ. മാൻ ഓഫ് ആക്‌ഷൻ എന്ന ടാഗ്‌ലൈനിൽ ഒരുങ്ങുന്ന ചിത്രം മുഴുനീള ആക്‌ഷൻ എന്റർടെയ്നറാകും.

ADVERTISEMENT

താരത്തിന്റെ കരിയറിലെ വലിയ ഹിറ്റായിരുന്ന മല്ലു സിങിനു ശേഷം വൈശാഖുമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. എട്ടു വർഷത്തിനു ശേഷമാണ് ഉണ്ണി മുകുന്ദനും വൈശാഖും കൈകോർക്കുന്നത്. സിനിമയിൽ ഗംഭീരമേക്കോവറിലാകും ഉണ്ണി എത്തുക.

ADVERTISEMENT

കോവിഡ്‌ പ്രതിസന്ധികൾക്ക്‌ ശേഷം 2021ൽ മാത്രമെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയുള്ളൂ. വളരെയധികം പ്രത്യേകതകൾ നിറഞ്ഞ ഈ സിനിമ യുവാക്കൾക്കും കുടുംബങ്ങൾക്കും ഒരുപോലെ തിയറ്ററിൽ ആഘോഷമാക്കാൻ പറ്റുന്ന ഒന്നായിരിക്കും‌മെന്ന് അണിയറ പ്രവർത്തകർ പറയുന്നു. 

ഉടൻ ചിത്രീകരണം ആരംഭിക്കുന്ന വിഷ്ണു മോഹൻ സംവിധാനം ചെയുന്ന 'മേപ്പടിയാൻ' എന്ന ചിത്രത്തിലാണ് ഉണ്ണി ഇപ്പോൾ അഭിനയിക്കുവാൻ തയാറെടുക്കുന്നത്.