ഏതു വസ്ത്രം വേണമെന്നുള്ളത് അത് ധരിക്കുന്നയാളുടെ സ്വാതന്ത്ര്യമാണെന്നും അതിലിടപെടാൻ മറ്റാർക്കും അധികാരമില്ലെന്നും നടി അപർണ ബാലമുരളി.ഷോർട്സ് ഇട്ടാൽ കാലു കാണുമെ‌ങ്കിൽ പരമ്പരാഗത വസ്ത്രമായ സാരിയുടുത്താൽ വയർ കാണുമല്ലോയെന്നും അപർണ ചോദിക്കുന്നു. മനോരമ ഒാൺലൈനിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് താരത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏതു വസ്ത്രം വേണമെന്നുള്ളത് അത് ധരിക്കുന്നയാളുടെ സ്വാതന്ത്ര്യമാണെന്നും അതിലിടപെടാൻ മറ്റാർക്കും അധികാരമില്ലെന്നും നടി അപർണ ബാലമുരളി. ഷോർട്സ് ഇട്ടാൽ കാലു കാണുമെ‌ങ്കിൽ പരമ്പരാഗത വസ്ത്രമായ സാരിയുടുത്താൽ വയർ കാണുമല്ലോയെന്നും അപർണ ചോദിക്കുന്നു. മനോരമ  ഒാൺലൈനിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് താരത്തിന്റെ ഇൗ തുറ‌ന്നു പറച്ചിൽ. 

ADVERTISEMENT

‘ഒരു ഫോട്ടോ പോസ്റ്റ് ചെയ്തതിന്റെ പേരിൽ എന്തൊക്കെ കമന്റുകൾ വന്നു. ഒരാൾ എന്തു ധരിക്കുന്നു എന്നുള്ളത് അവരുടെ സ്വാതന്ത്ര്യമാണ്. അവനവന് കംഫർട്ടബിൾ ആയ വേഷമാണ് ഒാരോരുത്തരും ധരിക്കുക. ബാക്കിയുള്ളവർ അത് അംഗീകരിക്കാൻ ശ്രമിക്കുക. ഷോർട്സ് ഇട്ടാൽ കാലു കാണുമെന്നുള്ളത് ശരി തന്നെ, പക്ഷേ സാരിയുടുത്താൽ വയർ കാണില്ലേ ? സാരി ഒരു പരമ്പരാഗത വസ്ത്രമാണ്. പക്ഷേ അതുടുക്കുമ്പോൾ എന്തൊക്കെ കാണുന്നുണ്ട്. ഇതിനൊക്കെ എങ്ങനെ സമയം കിട്ടുന്നുവെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. ഇഷ്ടമുള്ള യോജിക്കുന്ന വേഷം ഏതാണോ അതു ധരിക്കുക. ഇതു പോലുള്ള ക്യാംപെയ്നുകൾ എപ്പോഴും നല്ലതാണ്. നാം ചിന്തിക്കുന്നതിന് സമാനമായി ചിന്തിക്കുന്ന വ്യക്തികൾ ഉണ്ട് എന്ന് അറിയുന്നത് എപ്പോഴും അശ്വാസകരമാണ്.’ അപർണ പറയുന്നു. 

ADVERTISEMENT

‘നമ്മളൊക്ക മനുഷ്യരാണ്. ആരും പെർഫെക്ടറ്റല്ല. ഒരു പബ്ലിക്ക് ഫിഗറാണെന്നുള്ളതു കൊണ്ട് അവരെക്കുറിച്ച് മോശം പറയാൻ ആ‌ർക്കും അവകാശമില്ല. എന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ കമന്റുകൾ ഞാൻ ലിമിറ്റ് ചെയ്തു വച്ചിരിക്കുകയാണ്. കാരണം നമ്മൾ എത്ര നല്ല പോസ്റ്റ് ഇട്ടാലും അതിനൊരു മോശം കമന്റിടാൻ എപ്പോഴും ആരെങ്കിലും ഉണ്ടാകും. മോശം കമന്റുകൾ വ്യക്തിപരമായി ഒരു നെഗറ്റിവിറ്റി നൽകുന്നതാണ്. അതൊഴിവാക്കാനാണ് കമന്റുകൾ ലിമിറ്റ് ചെയ്തു വച്ചിരിക്കുന്നത്. ചിലപ്പോ അതെന്റെ വീക്ക് പോയിന്റ് ആയിരിക്കും, പക്ഷേ എന്നാലും അത്രയും നെഗറ്റിവിറ്റി കുറയ്ക്കുക എന്നതു മാത്രമേ ഞാൻ ഉദ്ദേശിക്കുന്നുള്ളു’ അപർണ കൂട്ടിച്ചേർത്തു.