'നൻട്രി വണക്കം' എന്ന് ട്വിറ്ററിൽ കുറിച്ച് 'മക്കൾ സെൽവൻ' വിജയ് സേതുപതി 800- ന്റെ ക്രീസൊഴിഞ്ഞു. മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യാ മുരളീധരന്റെ കുറിപ്പ് പങ്ക് വച്ചുകൊണ്ടാണ് 800 എന്ന ചിത്രത്തിൽ നിന്നുള്ള പിന്മാറ്റം വിജയ് സേതുപതി തമിഴ് ജനതയ്ക്ക് മുന്നിൽ അവതരിപ്പിച്ചത്. തമിഴക രാഷ്ട്രീയത്തെയും

'നൻട്രി വണക്കം' എന്ന് ട്വിറ്ററിൽ കുറിച്ച് 'മക്കൾ സെൽവൻ' വിജയ് സേതുപതി 800- ന്റെ ക്രീസൊഴിഞ്ഞു. മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യാ മുരളീധരന്റെ കുറിപ്പ് പങ്ക് വച്ചുകൊണ്ടാണ് 800 എന്ന ചിത്രത്തിൽ നിന്നുള്ള പിന്മാറ്റം വിജയ് സേതുപതി തമിഴ് ജനതയ്ക്ക് മുന്നിൽ അവതരിപ്പിച്ചത്. തമിഴക രാഷ്ട്രീയത്തെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

'നൻട്രി വണക്കം' എന്ന് ട്വിറ്ററിൽ കുറിച്ച് 'മക്കൾ സെൽവൻ' വിജയ് സേതുപതി 800- ന്റെ ക്രീസൊഴിഞ്ഞു. മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യാ മുരളീധരന്റെ കുറിപ്പ് പങ്ക് വച്ചുകൊണ്ടാണ് 800 എന്ന ചിത്രത്തിൽ നിന്നുള്ള പിന്മാറ്റം വിജയ് സേതുപതി തമിഴ് ജനതയ്ക്ക് മുന്നിൽ അവതരിപ്പിച്ചത്. തമിഴക രാഷ്ട്രീയത്തെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

'നൻട്രി വണക്കം' എന്ന് ട്വിറ്ററിൽ കുറിച്ച് 'മക്കൾ സെൽവൻ' വിജയ് സേതുപതി 800- ന്റെ ക്രീസൊഴിഞ്ഞു. മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യാ മുരളീധരന്റെ കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് 800 എന്ന ചിത്രത്തിൽ നിന്നുള്ള പിന്മാറ്റം വിജയ് സേതുപതി  തമിഴ് ജനതയ്ക്ക് മുന്നിൽ അവതരിപ്പിച്ചത്. തമിഴക രാഷ്ട്രീയത്തെയും സിനിമാ മേഖലയെയും പിടിച്ചുലച്ചിരുന്ന വിവാദങ്ങൾ ഇതോടെ കെട്ടടങ്ങുമെന്ന് കരുതാം. മൂന്ന് ദശാബ്ദത്തോളം നീണ്ട ശ്രീലങ്കൻ വംശീയകലാപത്തിൽ മഹേന്ദ്ര രാജപക്സെയെ അനുകൂലിച്ച്  നിലപാടുകൾ സ്വീകരിച്ചതിനാലാണ്  മുരളീധരൻ തമിഴ്നാട്ടിലെ പ്രാദേശിക ഭാഷാ- സ്വത്വവാദികൾക്കിടയിൽ അപ്രിയനായത്. ശ്രീലങ്കൻ പോരാട്ടത്തിലെ തന്റെ നിലപാടുകൾ വികലമായാണ് വ്യാഖ്യാനിക്കപ്പെട്ടതെന്ന് മുരളീധരൻ ആവർത്തിച്ചുവെങ്കിലും, 800 നെതിരെയുള്ള ബഹിഷ്കരണാഹ്വാനം  കൂടുതൽ ശക്തിപ്പെടുകയാണുണ്ടാത്. 

 

ADVERTISEMENT

ചരിത്രം

 

ഇതുമായി ബന്ധപ്പെട്ട ചരിത്രം പരിശോധിക്കുമ്പോൾ മുഖ്യമായും ശ്രദ്ധിക്കേണ്ട ചില വസ്തുതകളുണ്ട്. ശ്രീലങ്കയിൽ കഴിയുന്ന തമിഴ്ജനത പ്രധാനമായും രണ്ട് വിഭാഗങ്ങളിൽ ഉൾപെടുന്നവരാണെന്നതാണ് അതിൽ പ്രധാനം. തദ്ദേശീയരായ ഈലം തമിഴരും ഇന്ത്യയിൽനിന്ന് തോട്ടം തൊഴിലാളികളായെത്തിയ മലയഗ തമിഴരുമാണ് രണ്ടു വിഭാഗങ്ങളായി നിലനിൽക്കുന്നത്. ഇതിൽ മലയഗ തമിഴ് വംശജനാണ് മുത്തയ്യ മുരളീധരൻ. യുദ്ധത്തിനെതിരെ അദ്ദേഹം സ്വീകരിച്ച നിലപാടുകൾ പലപ്പോഴും തമിഴ് ജനതക്കെതിരെയാണെന്ന് വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്.  ഇത്തരമൊരവസ്ഥയിൽ ഉയർന്നുവന്ന പ്രതിഷേധങ്ങൾ ശമിപ്പിക്കുന്നതിനായി ചിത്രത്തിൽ നിന്നു പിൻമാറണമെന്ന് വിജയ് സേതുപതിയോട് മുരളീധരൻ അഭ്യർത്ഥിക്കുകയായിരുന്നു.

 

ADVERTISEMENT

തമിഴക രാഷ്ട്രീയത്തിൽ ശ്രീലങ്കൻ വംശീയകലാപം എന്നും വിവാദ വിഷയമായിരുന്നു. കരുണാനിധി, വൈക്കോ, സ്റ്റാലിൻ തുടങ്ങിയവരുടെ രാഷ്ട്രീയ നയരൂപീകരണ ങ്ങളിൽ ഇത് വലിയ രീതിയിൽ ഇടപെട്ടിട്ടുണ്ടെന്നതിൽ തർക്കമില്ല. എന്നാൽ, ദ്രാവിഡവാദത്തിൽ നിന്നും വേർതിരിഞ്ഞ് സീമാൻ ഉയർത്തിക്കൊണ്ടുവന്ന തമിഴ് വംശീയവാദവും അദ്ദേഹത്തിന്റെ രാഷ്ട്രീയ കക്ഷിയായ 'നാം തമിഴർ കട്ച്ചി'യും തമിഴകത്ത് ആഴത്തിൽ വേരൂന്നുന്നതോടെയാണ് തമിഴ് രാഷ്ട്രീയത്തിന്റെ മുഖം മാറുന്നത്. ദ്രാവിഡവാദത്തെയും പെരിയാറെയും എതിർത്തുകൊണ്ട് നിലകൊള്ളുന്ന 'നാം തമിഴർ കട്ച്ചി' ചുരുങ്ങിയ കാലം കൊണ്ടു തന്നെ ശക്തമായ വോട്ട് ബാങ്ക് ആയി മാറിയിട്ടുണ്ട്. തമിഴ്നാട് ഭരിക്കേണ്ടത് തമിഴരാണെന്നും ഇതര പാരമ്പര്യത്തിൽ നിന്നും നാട്ടിൽ നിന്നുമുള്ളവരല്ലെന്നുമുള്ള വാദം കരുണാനിധി, എം.ജി.ആർ., ജയലളിത എന്നിവരെ ഉദാഹരിച്ചു കൊണ്ട് സീമാൻ നിരന്തരം ഉയർത്തി രാഷ്ട്രീയത്തിൽ തന്റെ സ്ഥാനം ഉറപ്പിച്ചു. തമിഴ്നാട്ടിലെ രാഷ്ട്രീയ ചരടുവലികളിൽ സീമാൻ ഉയർത്തുന്ന തമിഴ് പ്രാദേശികവാദത്തിന് അപകടകരമാം വിധം സ്വീകാര്യത ഏറുകയാണെന്ന് വിജയ് സേതുപതിയുടെ പിന്മാറ്റം അടിവരയിടുന്നു.

 

രാഷ്ട്രീയം

 

മുത്തയ്യ മുരളീധരൻ, 800 സിനിമയുടെ പോസ്റ്റർ
ADVERTISEMENT

ഇത്തരമൊരു പശ്ചാത്തലത്തിലാണ് 800 നെതിരെ 'നാം തമിഴർ കട്ച്ചി' ഉയർത്തിവിട്ട കലാപാഹ്വാനത്തെ കാണേണ്ടത്. കൂടാതെ,  തമിഴകത്തെ പ്രമുഖ ജാതി- രാഷ്ട്രീയ സംഘടനയായ 'പാട്ടാളി മക്കൾ കട്ച്ചി' നേതാവ് എസ്. രാമദാസും  സിനിമയ്ക്കെതിരെ നിലപാട് കടുപ്പിച്ചതോടെ സ്ഥിതി കൂടുതൽ സങ്കീർണമായി. പുരോഗമന അംബേദ്കറിസ്റ്റ് ആശയത്തെ പിൻപറ്റുന്ന 'വിടുതലൈ ചിരുത്തെയ്കൾ കട്ച്ചി'യുടെ നിലപാടും ചിത്രത്തിനെതിരായിരുന്നുവെന്നത് ഒരു വൈരുദ്ധ്യമാണ്. തമിഴ് സ്വത്വവാദത്തിന്റെ രാഷ്ട്രീയ സാധ്യതകളെ ഉപയോഗപ്പെടുത്തേണ്ടതിനായി അണ്ണാ ഡി.എം.കെ. അടക്കമുള്ള കക്ഷികളെല്ലാം ശ്രമിച്ചപ്പോൾ, ഡി.എം.കെ. തങ്ങളുടെ നിലപാട് പരസ്യമായി പ്രഖ്യാപിക്കാതെ വിവാദങ്ങളിൽ നിന്നകന്നു നിന്നുവെന്നതും ശ്രദ്ധിക്കേണ്ട വിഷയമാണ്. 

 

വിപണിമൂല്യമുള്ള ബയോപിക്കുകൾ

 

ഇന്ത്യയിലെ വാണിജ്യ സിനിമകളിൽ വിപണിമൂല്യമുള്ള വസ്തുവായി ബയോപിക്കുകൾ മാറിയിട്ട് ഏറെക്കാലമായില്ല. ഇതിൽതന്നെ ദേശീയതയുടെ ചലച്ചിത്ര മുഖമാകുന്ന ചിത്രങ്ങൾ ബോക്സ് ഓഫിസിൽ വൻ വിജയങ്ങളുമായി. എം.എസ്. ധോണി: ദ് അൺടോൾഡ് സ്റ്റോറി, ദംഗൽ, പാൻ സിംഗ് തോമർ, ഭാഗ് മിൽക്കാ ഭാഗ്, മേരി കോം, സച്ചിൻ: എ ബില്യൺ ഡ്രീംസ്, അസർ തുടങ്ങിയവ ഏതാനും ചില ഉദാഹരണങ്ങൾ മാത്രം. ഇവയിൽ ഇന്ത്യൻ സമ്പദ്ഘടനയിലെ നിർണായക സ്വാധീനശക്തിയായ ക്രിക്കറ്റിലെ മൂന്ന് പ്രധാന താരങ്ങളുടെ ജീവിതത്തെ അഭ്രപാളിയിൽ എത്തിച്ചവയാണ് എം.എസ്. ധോണി: ദ് അൺ ടോൾഡ് സ്റ്റോറി,  സച്ചിൻ: എ ബില്യൺ ഡ്രീംസ്, അസർ എന്നിവ. സച്ചിന്റെ  ജീവിതത്തെ ഒരു ഡോക്യുഫിക്ഷൻ സ്വഭാവത്തോടെ പകർത്താൻ ശ്രമിച്ചതിനാലാവാം സച്ചിൻ: എ ബില്യൺ ഡ്രീംസ് വലിയ വിജയം നേടാതെ പോയത്. എന്നാൽ നാടകീയാംശങ്ങൾ കൂടുതലുള്ള എം.എസ്. ധോണി: ദ് അൺടോൾഡ് സ്റ്റോറി വിജയമാവുകയും സുശാന്ത് സിങ് രജ്പുത് എന്ന താരത്തിന്റെ പിറവിയിൽ അത് കലാശിക്കുകയും ചെയ്തു.  മറ്റൊരർത്ഥത്തിൽ,  ജനപ്രിയ കായികയിനമായ ക്രിക്കറ്റിലെ താരങ്ങളെ ജനപ്രിയസിനിമ കൃത്യമായ സമവാക്യങ്ങളുപയോഗിച്ച് വിപണി വിജയത്തിനായി പരുവപ്പെടുത്തുന്നു. 

 

800- ന്റെ വിൽപ്പന മൂല്യം

 

ക്രിക്കറ്റ് പിച്ചുകളിൽ തന്റെ ബൗളിങ് മികവ് കൊണ്ട് ബാറ്റ്സ്മാന്മാരെ അമ്പരപ്പിച്ച മുത്തയ്യ മുരളീധരന്റെ ജീവിതവും ആവശ്യമായ ജനപ്രിയ ചേരുവകളോടെ അഭ്രപാളിയിൽ എത്തിക്കുവാൻ ആയിരിക്കാം 800- ന്റെ അണിയറപ്രവർത്തകർ പദ്ധതിയിട്ടത്. അതിൽ നിർണായകമായ ആദ്യ ചേരുവ താരപ്പകിട്ടിന്റെ അലംകൃതഭാരങ്ങളില്ലാത്ത 'മക്കൾ സെൽവൻ' വിജയ് സേതുപതി തന്നെയാവണം. സേതുപതി, വിക്രം വേദ, കറുപ്പൻ തുടങ്ങിയ ഏതാനും ചില ചിത്രങ്ങളിലെ വേഷങ്ങൾ ഒഴിച്ചു നിർത്തിയാൽ, വിജയ് സേതുപതിയുടെ കരിയറിലെ ഭൂരിപക്ഷം നായക കഥാപാത്രങ്ങളും  തമിഴ് ജനതയ്ക്ക് തങ്ങളിൽ നിന്ന് അന്യമല്ലാത്തതും വളരെ സുപരിചിതവുമായായിരുന്നു. ഇത്തരമൊരു പരിചിത മുഖവും താരപ്പകിട്ടുമില്ലാത്ത അഭിനേതാവിന്റെ സാധ്യതകളാണ് 800- ന്റെ വിൽപ്പന മൂല്യം വർധിപ്പിക്കേണ്ടിയിരുന്നത്. എന്നാൽ, കണക്കുകൂട്ടലുകൾക്കപ്പുറത്തേക്ക് നീണ്ട രാഷ്ട്രീയ അടിയൊഴുക്കുകൾ ചിത്രത്തിന്റെ ഗതിയെ ദോഷകരമായി ബാധിച്ചു.

 

സിനിമയും തമിഴ് രാഷ്ട്രീയവും തമ്മിലുള്ള ബാന്ധവം സി.എൻ. അണ്ണാദുരൈയിലും കരുണാനിധിയിലും ആരംഭിച്ച് എം.ജി.ആർ.,  ജയലളിത, വിജയകാന്ത് എന്നിവരിലൂടെ ശക്തി പ്രാപിച്ച് രജനീകാന്തിലും കമലഹാസനിലും എത്തിനിൽക്കുന്നു. സമീപഭാവിയിൽ ഇവയ്ക്കിടയിൽ നിലനിൽക്കുന്ന ക്രയവിക്രയങ്ങൾ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുവാൻ തരമില്ല. എങ്കിലും, രാഷ്ട്രീയാതിപ്രസരം സിനിമ എന്ന കലാവിഷ്കാരത്തിന്റെ സ്വതന്ത്രമായ അസ്തിത്വത്തെയും വിനിമയത്തെയും ബാധിക്കുന്ന തരത്തിലേക്ക് നീങ്ങുന്നുവെന്നത് ആശാസ്യമല്ല. വ്യക്തമായ രാഷ്ട്രീയ നേട്ടങ്ങൾ  മുന്നിൽ കണ്ട് ഉയർത്തിക്കൊണ്ടുവരുന്ന ഇത്തരം ബഹിഷ്കരണ ശ്രമങ്ങൾ തീർച്ചയായും ചലച്ചിത്രാവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുള്ള ഫാസിസ്റ്റ് കടന്നുകയറ്റങ്ങളായി തന്നെ പരിഗണിക്കേണ്ടിയിരിക്കുന്നു.

 

(ചലച്ചിത്ര നിരൂപകനും തമിഴ്നാട്ടിലെ ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകനുമാണ് ലേഖകൻ)