മോഹൻലാലിന്റെ മെലിഞ്ഞ െഗറ്റപ്പിലുള്ള ചിത്രങ്ങൾ ആരാധകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. പുതിയ സിനിമയ്ക്കു വേണ്ടിയുള്ള ഗെറ്റപ്പിനുവേണ്ടിയാണോ ഈ വണ്ണം കുറയ്ക്കൽ എന്നായിരുന്നു സംശയം. ആയുർവേദചികിത്സയുടെ ഭാഗമായാണ് ഈ ശരീരമാറ്റം. പെരിങ്ങോടുളള ഗുരുകൃപ‌ ഹെറിറ്റേജ് ആയുർവേദ ശാലയിൽ നിന്നുള്ള അദ്ദേഹത്തിന്റെ ചികിത്സ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മോഹൻലാലിന്റെ മെലിഞ്ഞ െഗറ്റപ്പിലുള്ള ചിത്രങ്ങൾ ആരാധകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. പുതിയ സിനിമയ്ക്കു വേണ്ടിയുള്ള ഗെറ്റപ്പിനുവേണ്ടിയാണോ ഈ വണ്ണം കുറയ്ക്കൽ എന്നായിരുന്നു സംശയം. ആയുർവേദചികിത്സയുടെ ഭാഗമായാണ് ഈ ശരീരമാറ്റം. പെരിങ്ങോടുളള ഗുരുകൃപ‌ ഹെറിറ്റേജ് ആയുർവേദ ശാലയിൽ നിന്നുള്ള അദ്ദേഹത്തിന്റെ ചികിത്സ പൂർത്തിയായി കഴിഞ്ഞു. പതിവിലും നിറഞ്ഞ സംതൃപ്തിയോടെയാണ് പെരിങ്ങോട് നിന്നും മോഹൻലാൽ‌ പടിയിറങ്ങിയതെന്നും അദ്ദേഹത്തിന്റെ മനസ്സിലുള്ള‌ സന്തോഷത്തേക്കാൾ നിറഞ്ഞ് ചിരിക്കുന്നത് തങ്ങളാണെന്നും ഗുരുകൃപ‌ അധികൃതർ പറയുന്നു.

ADVERTISEMENT

‘ഏതാനും ആഴ്ച്ചകൾക്ക്‌ മുന്നേ ലാൽ സാർ ഗുരുകൃപയിൽ  വന്നിരുന്നത് ‌വലിയ വാർത്തയായിരുന്നു.  ആ സമയത്തെ ഷൂട്ടിങ് കഴിഞ്ഞ് ഒന്നുകൂടി വരുന്നുണ്ട് എന്ന് പറഞ്ഞാണ്‌ അന്ന്‌ പോയത്. ആ വരവിനുള്ള‌ കാത്തിരിപ്പിലായിരുന്നു ഞങ്ങൾ ഗുരുകൃപ അംഗങ്ങളും. ഈ പ്രാവശ്യം കുറച്ച് ദിവസങ്ങളെ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിനുള്ള  ചില പ്രത്യേക മരുന്നുകളുടെ പണിപ്പുരയിലായിരുന്നു ഗുരുകൃപ.’

ADVERTISEMENT

‘ഒരാഴ്ച്ചയോളം‌ നീണ്ട് നിന്ന‌  രണ്ടാംഘട്ട ചികിത്സാക്രമങ്ങൾ. ഇത്തിരി കഠിനമാണ്. ലാൽസാറിനെ പോലെ സ്വയം സമർപ്പിതനായ ഒരാൾക്ക് മാത്രം‌ കഴിയുന്ന അർപ്പണബോധം.  കഴിഞ്ഞതവണ വന്നപ്പോൾ‌ ചികിത്സയെ കുറിച്ച് എല്ലാവർക്കും അറിവുണ്ടായിരുന്നു. എന്നാൽ ഇപ്രാവശ്യം ആരും ഈ കാര്യം പ്രതീക്ഷിച്ചിരുന്നില്ല. അതിനാൽതന്നെ ചികിത്സയേക്കാൾ  ഉപരി സ്വസ്ഥമായ  ഒരന്തരീക്ഷവും കുറച്ച് സമാധാനം‌ നിറഞ്ഞ ദിവസങ്ങളും ആയിരുന്നു അദ്ദേഹത്തിനും താല്പര്യം.’

ADVERTISEMENT

‘ഇന്ന് ലാൽ സാർ‌ പതിവിലും നിറഞ്ഞ സംതൃപ്തിയോടെ‌ പടിയിറങ്ങുമ്പോൾ അദ്ദേഹത്തിന്റെ മനസ്സിലുള്ള‌ സന്തോഷത്തേക്കാൾ നിറഞ്ഞ് ചിരിക്കുന്നത് ഞങ്ങളാണ്. ഞങ്ങളുടെ ലാൽ സാറിനെ മലയാളത്തിന്റെ‌ പഴയ മോഹൻലാലായി,അതേ ഊർജ്ജത്തോടെ....ഗാംഭീര്യത്തോടെ...പ്രൗഢിയോടെ....നമുക്ക് കാണാൻ സാധിക്കുന്നതിൽ....ഒരു ചെറിയ പങ്ക്, ഗുരുകൃപക്ക് സാധിച്ചു എങ്കിൽ...അതാണ്...ഗുരുകൃപ...ഞങ്ങളുടെ ഗുരു ഞങ്ങൾക്ക് പകർന്നു നൽകിയ പാഥേയം....അഭിമാനത്തോടെ....ആ ഗുരുസമക്ഷം നമസ്കരിക്കുന്നു..’–ഗുരുകൃപ‌ അധികൃതർ പറഞ്ഞു.

സെപ്റ്റംബർ രണ്ടിനാണ് മോഹൻലാൽ ഭാര്യ സുചിത്രയ്ക്കൊപ്പം സുഖചികിത്സയ്ക്കായി പെരിങ്ങോട്ടെ ഗുരുകൃപ ആയുർവേദ ഹെറിറ്റേജിലെത്തിയത്. പ്രശസ്ത വൈദ്യൻ ഉണ്ണിക്കൃഷ്ണനാണ് ചികിത്സ നിശ്ചയിച്ചത്. കോവിഡ് കാലത്തെ രോഗപ്രതിരോധശേഷി കൈവരിക്കുന്നതിനായുള്ള ചികിത്സയ്ക്കൊപ്പം മറ്റ് ചികിത്സകളും അദ്ദേഹത്തിനുണ്ടായിരുന്നു. ഗുരുകൃപയുടെ മാനേജിങ് ഡയറക്ടർ കൃഷ്ണദാസാണ് മേൽനോട്ടം വഹിച്ചത്.