മേളകളും ഉത്സവങ്ങളും മടങ്ങിവരുമ്പോൾ വീണ്ടും ആഹ്ലാദവും മടങ്ങിയെത്തും. കോവിഡ് കാരണം നിലച്ചുപോയ പലതും പഴയ പാതയിലേക്ക് മടങ്ങിയെത്തി വീണ്ടും മുന്നോട്ടുള്ള പ്രയാണത്തിലുമായി. മടങ്ങിയെത്തുന്ന മേളകളിൽ ചലച്ചിത്ര മേളയുമുണ്ട്. 2020 ഡിസംബറിൽ നടക്കേണ്ടിയിരുന്ന കേരള രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്എഫ്കെ) അടുത്ത മാസം

മേളകളും ഉത്സവങ്ങളും മടങ്ങിവരുമ്പോൾ വീണ്ടും ആഹ്ലാദവും മടങ്ങിയെത്തും. കോവിഡ് കാരണം നിലച്ചുപോയ പലതും പഴയ പാതയിലേക്ക് മടങ്ങിയെത്തി വീണ്ടും മുന്നോട്ടുള്ള പ്രയാണത്തിലുമായി. മടങ്ങിയെത്തുന്ന മേളകളിൽ ചലച്ചിത്ര മേളയുമുണ്ട്. 2020 ഡിസംബറിൽ നടക്കേണ്ടിയിരുന്ന കേരള രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്എഫ്കെ) അടുത്ത മാസം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേളകളും ഉത്സവങ്ങളും മടങ്ങിവരുമ്പോൾ വീണ്ടും ആഹ്ലാദവും മടങ്ങിയെത്തും. കോവിഡ് കാരണം നിലച്ചുപോയ പലതും പഴയ പാതയിലേക്ക് മടങ്ങിയെത്തി വീണ്ടും മുന്നോട്ടുള്ള പ്രയാണത്തിലുമായി. മടങ്ങിയെത്തുന്ന മേളകളിൽ ചലച്ചിത്ര മേളയുമുണ്ട്. 2020 ഡിസംബറിൽ നടക്കേണ്ടിയിരുന്ന കേരള രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്എഫ്കെ) അടുത്ത മാസം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേളകളും ഉത്സവങ്ങളും മടങ്ങിവരുമ്പോൾ വീണ്ടും ആഹ്ലാദവും മടങ്ങിയെത്തും. കോവിഡ് കാരണം നിലച്ചുപോയ പലതും പഴയ പാതയിലേക്ക് മടങ്ങിയെത്തി വീണ്ടും മുന്നോട്ടുള്ള പ്രയാണത്തിലുമായി. മടങ്ങിയെത്തുന്ന മേളകളിൽ ചലച്ചിത്ര മേളയുമുണ്ട്. 2020 ഡിസംബറിൽ നടക്കേണ്ടിയിരുന്ന കേരള രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്എഫ്കെ) അടുത്ത മാസം നടക്കാനിരിക്കുകയാണ്. ഫെബ്രുവരി 10 മുതൽ മാർച്ച് 5 വരെ 4 ഘട്ടങ്ങളിലായി നാലിടത്ത് നടക്കാൻ പോകുന്ന മേള. ഫെബ്രുവരി 10 മുതൽ 14 വരെ തിരുവനന്തപുരത്തും 17 മുതൽ 21 വരെ എറണാകുളത്തും 23 മുതൽ 27 വരെ തലശേരിയിലും മാർച്ച് 1 മുതൽ 5 വരെ പാലക്കാട്ടും ചലച്ചിത്ര ആസ്വാദകരുടെ പൂരങ്ങൾ അരങ്ങേറും.

 

ADVERTISEMENT

2020–ൽ നടക്കേണ്ടിയിരുന്ന ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്ര മേളയും പതിവു സമയം കടന്നുപോയ ശേഷം 2021ലെ ആദ്യമാസത്തിൽ നടന്നുകൊണ്ടിരിക്കുന്നു. സ്ഥിരം വേദിയിൽ തന്നെയാണ് മേള അരങ്ങേറുന്നത്. ഇത്തരത്തിൽ കോവിഡ് കാരണം വൈകിവരുന്ന മേളകൾക്കിടയിലും സമയം തെറ്റാതെ ഒരു ചലച്ചിത്ര മേള കഴിഞ്ഞ വർഷം നടക്കുകയുണ്ടായി – വെനീസ് ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ. പൊതുപരിപാടികൾ പലതും ഓൺലൈനിലേക്കു മാറി വെർച്വൽ എന്ന വിശേഷണം ഏറ്റെടുത്തപ്പോഴും വെനീസ് മേള പതിവു രീതിയിൽ തന്നെ നടക്കുകയുണ്ടായി. പതിവുള്ള മോടിയും ഉത്സവാഘോഷവും അൽപം കുറവായിരുന്നു എന്നു മാത്രം.

 

ADVERTISEMENT

ഇറ്റലിയിലെ വെനീസിൽ എല്ലാ വർഷവും ഓഗസ്റ്റ് മാസം അവസാനമോ സെപ്റ്റംബർ ആദ്യമോ ആണ് വെനീസ് ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ നടക്കാറുള്ളത്. 2020 സെപ്റ്റംബർ 2 മുതൽ 12 വരെ നടന്ന മേള 77–ാമത്തേതായിരുന്നു. മേളയുടെ ആഘോഷങ്ങൾക്കപ്പുറം കോവിഡിന്റെ കാർമേഘവും തൂങ്ങിനിൽക്കുന്നുണ്ടായിരുന്നു. ഇറ്റലിയിൽ ഫെബ്രുവരി മാസത്തിൽ ആദ്യത്തെ കോവിഡ് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്ത ശേഷം രോഗം പടർന്നുപിടിച്ച് അതിന് അൽപം ശമനം വന്ന ശേഷമാണ് അവർ മേള നടത്താനുള്ള തീരുമാനത്തിലേക്ക് എത്തുന്നത്. മേള തുടങ്ങിയ സെപ്റ്റംബർ 2ാം തീയതി ഇറ്റലിയിലെ കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണം 975 ആയിരുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരമാണിത്. അന്ന് മരണം 8. മേള അവസാനിക്കുന്ന ദിവസം രോഗബാധിതരുടെ എണ്ണം 1616 എന്നും മരണം 10 എന്നും രേഖപ്പെടുത്തപ്പെട്ടു.

 

ADVERTISEMENT

ആശങ്കകളുടെയും പിരിമുറുക്കങ്ങളുടെയും ദിനങ്ങൾക്കിടയിലും വെനീസിലെ വെള്ളിത്തിരയിൽ ജീവിതത്തിന്റെ നേർപ്പകർപ്പുകളുടെ വർണങ്ങൾ സിനിമാസ്വാദകരെ ആഹ്ലാദിപ്പിക്കുകയും അലോസരപ്പെടുത്തുകയും ചെയ്തിട്ടുണ്ടാവണം. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു മേള. മാസ്ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും ശരീരോഷ്മാവ് പരിശോധനയും എല്ലാം അതിന്റെ ഭാഗമായി. പാസ് ഉള്ളവർക്കും പൊതുജനങ്ങളും മേളയിൽ പ്രവേശനമുണ്ടായിരുന്നു. എങ്കിലും സീറ്റ് മുൻകൂട്ടി റിസർവ് ചെയ്യുന്നവർക്ക് മാത്രമായിരുന്നു തിയറ്ററിൽ എത്തി സിനിമ കാണാൻ അവസരം. ഇരിക്കാൻ അനുവാദം ഒന്നിടവിട്ട സീറ്റുകളിൽ മാത്രം. 

 

മേളയുടെ വർണപ്പൊലിമ പതിവു പോലെ ഉണ്ടായില്ല. താരങ്ങൾക്കും പ്രമുഖർക്കും വേണ്ടി നടത്താറുള്ള റെഡ് കാർപറ്റ് സ്വീകരണത്തിന്റെ ആർഭാടം ഒഴിവാക്കി. എങ്കിലും ഫാഷനും ഗ്ലാമറിനും ഒട്ടും കുറവുണ്ടായില്ല. പലരും ഏറ്റവും ഗംഭീര വസ്ത്രങ്ങളോടെ തന്നെ മേളയ്ക്കെത്തി. ജൂറി പ്രസിഡന്റായിരുന്ന ഓസ്ട്രേലിയൻ താരം കെയ്റ്റ് ബ്ലാൻഷെറ്റ് തന്റെ വേഷങ്ങളിൽ തിളങ്ങി. ഇന്ത്യക്ക് അഭിമാനിക്കാനുള്ള അവസരവും മേള ഒരുക്കി. മഹാരാഷ്ട്രക്കാരനായ ചലച്ചിത്രകാരൻ ചൈതന്യ തമാനേ, ദ് ഡിസൈപ്പിൾ എന്ന തന്റെ സിനിമയുടെ ആദ്യ പ്രദർശനമാണ് മേളയിൽ നടത്തിയത്. ഈ ചിത്രം മേളയിലെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം നേടി. 66 സിനിമകൾ പ്രദർശിപ്പിച്ച മേളയിൽ മികച്ച ചിത്രത്തിനുള്ള ഗോൾഡൻ ലയൺ പുരസ്കാരം നേടിയത് നൊമാഡ് ലാൻഡ് എന്ന ചിത്രമാണ്. സംവിധായകൻ – ക്ലോ ഷാവോ. 

 

മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത് കിയോഷി കുറൊസാവ. ചിത്രം – വൈഫ് ഓഫ് സ്പൈ. മേളയിൽ നിന്നുള്ള വിഡിയോ ദൃശ്യങ്ങൾ ഇന്റർനെറ്റ് മാധ്യമങ്ങളിൽ കാണാനാകും. കോവിഡ് കാലമാണ് ഇതെന്ന് പ്രത്യേകം ഓർമിപ്പിക്കുന്ന ഒരു ദൃശ്യം ആ കൂട്ടത്തിൽ കണ്ടു. മികച്ച നടിക്കുള്ള പുരസ്കാരം നേടിയ വനെസ കിർബി പുരസ്കാരം സ്വീകരിക്കാൻ വേദിയിലെത്തുന്നു. അവർ മാസ്ക് അണിഞ്ഞിട്ടുണ്ടായിരുന്നു. സദസ്സിനോട് ഏതാനും വാക്കുകൾ സംസാരിക്കാൻ തുടങ്ങും മുൻപ് അവർ മാസ്ക് മെല്ലെ അഴിച്ചെടുത്തു. അത് തനിക്ക് സമ്മാനമായി കിട്ടിയ ശിൽപത്തിന്റെ തുറന്ന മുകൾഭാഗത്ത് വച്ചു. തുടർന്ന് അവർ സദസ്സിനോടായി നന്ദി വാക്കുകളോടെ തുടങ്ങി.