അമ്മയ്ക്ക് സ്വന്തമായി കെട്ടിടമുണ്ടായിരിക്കുന്നു. 25 വർഷം പഴക്കമുള്ളൊരു സംഘടന 10 കോടി രൂപയ്ക്കു സ്ഥലവും കെട്ടിടവുമുണ്ടാക്കുന്നതൊരു വലിയ കാര്യമല്ല. നമ്മുടെ രാഷ്ട്രീയ പാർട്ടികളുടെ പ്രാദേശിക ഓഫിസുകളും ജില്ലാ ഓഫിസുകളും പരിശോധിച്ചാൽ ഇതു മനസിലാകും. ശീതീകരിച്ച കോൺഫറൻസ് ഹാളുകളും താമസിക്കാനുള്ള മുറികളുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമ്മയ്ക്ക് സ്വന്തമായി കെട്ടിടമുണ്ടായിരിക്കുന്നു. 25 വർഷം പഴക്കമുള്ളൊരു സംഘടന 10 കോടി രൂപയ്ക്കു സ്ഥലവും കെട്ടിടവുമുണ്ടാക്കുന്നതൊരു വലിയ കാര്യമല്ല. നമ്മുടെ രാഷ്ട്രീയ പാർട്ടികളുടെ പ്രാദേശിക ഓഫിസുകളും ജില്ലാ ഓഫിസുകളും പരിശോധിച്ചാൽ ഇതു മനസിലാകും. ശീതീകരിച്ച കോൺഫറൻസ് ഹാളുകളും താമസിക്കാനുള്ള മുറികളുള്ള ഒന്നാന്തരം ഓഫിസുകൾ. ഇത്തരമൊരു ഓഫിസ് ഉണ്ടാക്കാൻ അമ്മയ്ക്കും വലിയ പ്രയാസമുണ്ടാകില്ലായിരുന്നു. പലരേയും കണ്ടും കാണാതേയും വിളിച്ചും പണം പിരിച്ചാൽ പുഷ്പം പോലെ കിട്ടാവുന്ന തുകയാണ് 10 കോടി. പക്ഷെ അമ്മ 25 വർഷം ഇതിനായി കാത്തിരുന്നു. അമ്മ പിരിച്ചു വിടണമെന്നു പ്രഖ്യാപിച്ചവരുണ്ട്. പിരിച്ചു വിട്ടതുകൊണ്ടു പറഞ്ഞ ആർക്കും ഒരു ചുക്കും വരാനില്ല. കാരണം, അവരുടെ ജീവിതം സുരക്ഷിതമാണ്. എന്നാൽ കിട്ടിയ കാശുമുഴുവൻ കൂടെയുണ്ടായിരുന്ന കഷ്ടപ്പെടുന്നവർക്കായി പങ്കിട്ടു കൊടുത്ത അമ്മയെ കൂടെ നിന്നവർക്കു പോലും അറിയില്ല.

ADVERTISEMENT

മലയാളത്തിലെ പ്രതിഭാധനരായ പലരും ജീവിതത്തിന്റെ അവസാന കാലത്തു ഗുളിക വാങ്ങാൻ പണമില്ലാതെ കരയുന്നതു കണ്ടിട്ടുണ്ട്. പ്രശസ്തയായ ഒരു നടി ഇടവേള ബാബുവിന്റെ കൈ പിടിച്ചു മടിയിൽ തലവച്ചു കരയുന്ന സമയത്തു പറഞ്ഞൊരു വാക്ക് ഇന്നും നെഞ്ചിലുണ്ട്. ‘വില കൂടിയതുകൊണ്ടു രണ്ടു നേരം കഴിക്കേണ്ട ഗുളിക ഒരു നേരമേ കഴിക്കാറുള്ളുവെന്ന്. ’ ആശുപത്രിയിൽ ബില്ലടയ്ക്കാനില്ലാതെ വിതുമ്പുന്ന മക്കളെ കണ്ടിട്ടുണ്ട്. എത്രയോ കുടുംബങ്ങൾ ജീവിച്ചുപോകുന്നതു മാസാമാസം അമ്മ നൽകുന്ന സമ്മാനംകൊണ്ടു മാത്രമാണ്. അവരുടെ മക്കൾപോലും തിരിഞ്ഞു നോക്കാത്ത സമയത്തു മരുന്നും ഭക്ഷണവുമായി എത്തിയും അമ്മയാണ്. 

ADVERTISEMENT

10 കോടി രൂപയുടെ ഓഫിസ് നേരത്തെ വയ്ക്കാമായിരുന്നു. എന്നാൽ കാരുണ്യത്തിന്റെ വഴിയിൽനിന്നപ്പോൾ അതിനു പണമില്ലായിരുന്നു എന്നതാണു സത്യം. പഴയ താരത്തെ ആരും തിരിഞ്ഞു നോക്കിയില്ലെന്നും അനാഥാലയത്തിൽ കഷ്ടപ്പെടുന്നുവെന്നു പലരും സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിടാറുണ്ട്. അമ്മയിൽനിന്നു നൽകിയ കാരുണ്യത്തിന്റെ കണക്ക് അന്നും അമ്മ മാധ്യമങ്ങളോടു പങ്കുവച്ചിട്ടില്ല. പേരക്കുട്ടികളെ ജയിലിൽ നിന്ന് ഇറക്കാൻപോലും പലരും തേടിയെത്തുന്നത് അമ്മയെയാണ്. പട്ടിണി കിടക്കുകയും ദാരിദ്യം അനുഭവിക്കുകയും ചെയ്ത ഇന്നസന്റ് എന്ന മനുഷ്യനെയും എല്ലാം പഴിയും ചീത്ത വിളികളും കേട്ടു കൂടെ നടന്ന ഇടവേള ബാബുവിനേയും ഓർക്കേണ്ടത് ഇവിടെയാണ്. ‘എന്റെ ചെറിയ ഡ്രൈ ക്ളീനിങ് കടയുടെ ലാഭത്തിൽനിന്നും ഇവന്റ് മാനേജുമെന്റിൽ നിന്നുമല്ലാതെ ഞാനൊരു ചില്ലാക്കാശും എടുത്തിട്ടില്ല’ ചീത്ത വിളിച്ച കാലത്തും ബാബു പറഞ്ഞത് ഇതാണ്. അമ്മയുടെ ഫണ്ടിൽ നിന്നും പണമെടുത്താൽ കൈ പൊള്ളും. കാരണം, ഞാൻ എത്രയോ പേരുടെ കണ്ണീരു കണ്ടതാണ് എന്നാണ്. ബാബുവിനെ പാതിയെങ്കിലും വിശ്വസിക്കാം. ബാക്കി വിടാം. 

ADVERTISEMENT

അമ്മയ്ക്ക് ഒരു ഓഫിസുണ്ടാകുമ്പോൾ അതിൽ മനസു നിറയുന്നതു അതിന്റെ കാരുണ്യത്തിൽ കഞ്ഞി കുടിച്ച എത്രയോ പേരുടെയാണ്. അവരെല്ലാം ആദ്യം പറയുന്ന പേരു ബാബുവിന്റേതാകും. അവർക്കു പണ്ടത്തെപ്പോലെ സൗന്ദര്യമോ, അഭിനയിക്കാനുള്ള കഴിവോ, താര പ്രഭയോ ഇല്ല. അമ്മ പിരിച്ചുവിടാൻ പറഞ്ഞവരും രോഷം കൊണ്ടവരും ആലോചിക്കേണ്ടത് ഇവരെക്കുറിച്ചാണ്. ബാബുവിനേയും ലാലിനേയും മമ്മൂട്ടിയേയും ഇന്നസന്റിനേയും കുറിച്ചല്ല. എന്നിട്ട് ഒരു ബിപി ഗുളികയെങ്കിലും വാങ്ങി ഇവരിൽ ചിലർക്കെങ്കിലും എത്തിച്ചു കൊടുക്കണം. കാരണം എന്നെങ്കിലും ഈ കാരുണ്യത്തിന്റെ കിളിവാതിൽ നിങ്ങളുടെ മുഖത്തേക്കും തുറക്കേണ്ടിവരില്ല എന്നാരു കണ്ടു.