കൊച്ചി ∙ ഇന്നു വെള്ളിയാഴ്ച. കേരളത്തിലെ സ്ക്രീനുകളിൽ പുതു ചിത്രങ്ങളെത്തേണ്ട ദിവസം. പക്ഷേ, ഒരു റിലീസ് പോലുമില്ല, ഇന്ന്! കോവിഡ് പൂട്ടിക്കെട്ടലിനു ശേഷം തിയറ്ററുകൾ തുറന്നപ്പോൾ സർക്കാർ അനുവദിച്ചതു 3 ഷോ മാത്രം. വരുമാനത്തിന്റെ ഏകദേശം 60 % സംഭാവന ചെയ്യുന്ന സെക്കൻഡ് ഷോ അനുവദിച്ചുമില്ല. പ്രവേശനമാകട്ടെ, പകുതി

കൊച്ചി ∙ ഇന്നു വെള്ളിയാഴ്ച. കേരളത്തിലെ സ്ക്രീനുകളിൽ പുതു ചിത്രങ്ങളെത്തേണ്ട ദിവസം. പക്ഷേ, ഒരു റിലീസ് പോലുമില്ല, ഇന്ന്! കോവിഡ് പൂട്ടിക്കെട്ടലിനു ശേഷം തിയറ്ററുകൾ തുറന്നപ്പോൾ സർക്കാർ അനുവദിച്ചതു 3 ഷോ മാത്രം. വരുമാനത്തിന്റെ ഏകദേശം 60 % സംഭാവന ചെയ്യുന്ന സെക്കൻഡ് ഷോ അനുവദിച്ചുമില്ല. പ്രവേശനമാകട്ടെ, പകുതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ഇന്നു വെള്ളിയാഴ്ച. കേരളത്തിലെ സ്ക്രീനുകളിൽ പുതു ചിത്രങ്ങളെത്തേണ്ട ദിവസം. പക്ഷേ, ഒരു റിലീസ് പോലുമില്ല, ഇന്ന്! കോവിഡ് പൂട്ടിക്കെട്ടലിനു ശേഷം തിയറ്ററുകൾ തുറന്നപ്പോൾ സർക്കാർ അനുവദിച്ചതു 3 ഷോ മാത്രം. വരുമാനത്തിന്റെ ഏകദേശം 60 % സംഭാവന ചെയ്യുന്ന സെക്കൻഡ് ഷോ അനുവദിച്ചുമില്ല. പ്രവേശനമാകട്ടെ, പകുതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ഇന്നു വെള്ളിയാഴ്ച. കേരളത്തിലെ സ്ക്രീനുകളിൽ പുതു ചിത്രങ്ങളെത്തേണ്ട ദിവസം. പക്ഷേ, ഒരു റിലീസ് പോലുമില്ല, ഇന്ന്! കോവിഡ് പൂട്ടിക്കെട്ടലിനു ശേഷം തിയറ്ററുകൾ തുറന്നപ്പോൾ സർക്കാർ അനുവദിച്ചതു 3 ഷോ മാത്രം. വരുമാനത്തിന്റെ  ഏകദേശം 60 % സംഭാവന ചെയ്യുന്ന സെക്കൻഡ് ഷോ അനുവദിച്ചുമില്ല. പ്രവേശനമാകട്ടെ, പകുതി സീറ്റിൽ മാത്രം. വരുമാനം തീർത്തും ചുരുങ്ങി. ഫലം: തിയറ്ററുകൾ തുറന്നിട്ട് ഒന്നര മാസം കഴിഞ്ഞിട്ടും കാര്യമായ വരുമാനമില്ലാതെ വൻ സാമ്പത്തിക പ്രതിസന്ധിയിലാണു ചലച്ചിത്ര വ്യവസായം. 

 

ADVERTISEMENT

സെക്കൻഡ് ഷോ അനുവദിക്കാതെ പുതിയ ചിത്രങ്ങൾ റിലീസ് ചെയ്തിട്ടു കാര്യമില്ലെന്ന നിലപാടിലാണു ചലച്ചിത്ര സംഘടനകൾ. ഈ സാഹചര്യത്തിൽ, മാർച്ച് 4 നു പ്രഖ്യാപിച്ചിട്ടുള്ള മമ്മൂട്ടി ചിത്രം ‘ദ് പ്രീസ്റ്റ്’ ഉൾപ്പെടെയുള്ള വമ്പൻ ചിത്രങ്ങളുടെ റിലീസ് നടക്കുമോയെന്ന് ഉറപ്പില്ല. സർക്കാർ അനുകൂല നിലപാടു സ്വീകരിച്ചില്ലെങ്കിൽ, കോവിഡ് പ്രതിസന്ധി മൂലം 10 മാസമായി അനുഭവിക്കുന്ന ദുരിതം തുടരുമെന്ന ഭീതിയിലാണു ചലച്ചിത്ര വ്യവസായം. 

 

∙ ഇരു കൈകളും കൂട്ടിക്കെട്ടി 

 

ADVERTISEMENT

ചില ബ്ലോക് ബസ്റ്റർ സിനിമകളിൽ ഇത്തരമൊരു സീൻ കണ്ടിട്ടുണ്ട്: ഹീറോയെ വില്ലന്റെ ശിങ്കിടിയായ പൊലീസ് ഒാഫിസർ കസ്റ്റഡിയിൽ എടുക്കുന്നു. ഇരു കൈകളും വിലങ്ങിട്ടു പൂട്ടി ലോക്കപ്പിലിട്ടു തല്ലിച്ചതയ്ക്കുന്നു. കൈകൾ കെട്ടിയതിനാൽ തിരിച്ചടിക്കാൻ കഴിയാതെ നായകൻ വെല്ലുവിളിക്കും ‘‘കൈ കെട്ടിയിട്ടാണോടാ തല്ലുന്നത്. ധൈര്യമുണ്ടെങ്കിൽ ഈ കെട്ടഴിക്ക്’’ – സമാനമായൊരു വിലങ്ങിൽ കൈകൾ കുരുക്കപ്പെട്ട സ്ഥിതിയിലാണു കേരളത്തിലെ ചലച്ചിത്ര വ്യവസായം. ഇരു കൈകളും കെട്ടിയിടപ്പെട്ട സ്ഥിതി! 

 

കോവിഡ് ലോക്ഡൗൺ മൂലം 10 മാസം പൂർണമായി അടച്ചിടേണ്ടി വന്ന അപൂർവം മേഖലകളിലൊന്നാണു തിയറ്ററുകൾ. എന്നാൽ, അതു തിയറ്ററുകളുടെ മാത്രം പ്രതിസന്ധിയല്ല, നിർമാതാക്കളുടെയും വിതരണക്കാരുടെയും  സിനിമയെ ആശ്രയിച്ചു ജീവിക്കുന്ന പതിനായിരക്കണക്കിനാളുകളുടെയും പ്രതിസന്ധിയാണ്. സെക്കൻഡ് ഷോ അനുവദിക്കണമെന്നും വിനോദ നികുതി ഇളവു മാർച്ച് 31 നു ശേഷവും തുടരാൻ നടപടിയെടുക്കണമെന്ന് അഭ്യർഥിച്ചു കേരള ഫിലിം ചേംബർ മുഖ്യമന്ത്രിയ്ക്കു നിവേദനം നൽകിയിട്ടുണ്ട്. 

 

ADVERTISEMENT

∙ മരവിച്ചത് 500 കോടിയുടെ നിക്ഷേപം

 

പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കിയെങ്കിലും നഷ്ട സാധ്യത ഭയന്നു റിലീസ് വൈകിപ്പിക്കുന്നതു മുപ്പതോളം ചിത്രങ്ങൾ. മരവിക്കുന്നത് ഏകദേശം 500 കോടി രൂപയുടെ രൂപയുടെ നിക്ഷേപം. 80 കോടിയിലേറെ ചെലവിട്ട ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’, 25 കോടി ചെലവിട്ടു നിർമിച്ച ‘മാലിക്’ തുടങ്ങി വൻ ബജറ്റ് ചിത്രങ്ങൾ ഒരു വർഷമായി കാത്തിരിക്കുകയാണ്. അതുപോലെ എത്രയോ ചിത്രങ്ങൾ. വമ്പൻ മുടക്കുമുതലുള്ള ചിത്രങ്ങൾ പ്രതികൂല സാഹചര്യങ്ങളിൽ റിലീസ് ചെയ്യുക എളുപ്പമല്ല. സെക്കൻഡ് ഷോ അനുവദിച്ചാൽ ആ സ്ഥിതി മാറും. കൂടുതൽ ചിത്രങ്ങളെത്തും, കാണികളും വരുമാനവും വർധിക്കും. 

 

ബാറുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ രാത്രി വൈകിയും പ്രവർത്തിക്കുമ്പോൾ തിയറ്ററുകൾ മാത്രം രാത്രി 9 നു പ്രവർത്തനം അവസാനിപ്പിക്കണമെന്ന സർക്കാർ നിബന്ധന പിൻവലിച്ചില്ലെങ്കിൽ സാമ്പത്തിക തകർച്ച തുടരുമെന്ന  ഭീതിയിലാണു ചലച്ചിത്ര വ്യവസായം. കോവിഡ് മാനദണ്ഡങ്ങളനുസരിച്ചു തിയറ്ററുകൾ തുറന്നതു ജനുവരി 13 നാണ്. 50 % സീറ്റുകളിൽ മാത്രമാണു പ്രവേശനം. ഇതു മൂലമുണ്ടാകുന്ന വരുമാന നഷ്ടം ഒരു പരിധി വരെയെങ്കിലും നികത്തണമെങ്കിൽ സെക്കൻഡ് ഷോ അനിവാര്യം. തിയറ്ററുകളുടെ പ്രതിദിന വരുമാനത്തിന്റെ 60 % ലഭിച്ചിരുന്നതു സെക്കൻ ഷോയിൽ നിന്നാണ്. നൂൺ ഷോ, മാറ്റിനി, ഫസ്റ്റ് ഷോ എന്നിവ ചേർന്നു 40 %. സെക്കൻഡ് ഷോ അനുവദിച്ചാൽ പിടിച്ചു നിൽക്കാമെന്നാണു ചലച്ചിത്ര മേഖലയുടെ പ്രതീക്ഷ.  

 

∙ ജനകീയ വിനോദം

 

ബിസിനസും തൊഴിൽ ദാതാവും മാത്രമല്ല, സിനിമ. കോടിക്കണക്കിനു സാധാരണക്കാർക്കു കുറഞ്ഞ ചെലവിൽ ആസ്വദിക്കാൻ കഴിയുന്ന വിനോദ ഉപാധി കൂടിയാണ്. ഏറെ ദൂരം യാത്ര ചെയ്യാതെ താരതമ്യേന കുറഞ്ഞ ചെലവിൽ കുടുംബത്തോടൊപ്പം ആസ്വദിക്കാവുന്ന ജനകീയ കല. ബഹുഭൂരിപക്ഷം പേർക്കും സൗകര്യപ്രദമായ പ്രദർശന സമയമാണു സെക്കൻഡ് ഷോയുടേത്. രാത്രി 9 ന് ആരംഭിക്കുന്ന സെക്കൻഡ് ഷോയാണു തിയറ്ററുകളുടെ പണപ്പെട്ടി കാക്കുന്നത്. ഏതു ഫ്ലോപ് ചിത്രമാണെങ്കിലും സെക്കൻഡ് ഷോയ്ക്ക് അത്യാവശ്യം ആളു കയറുമെന്നു തിയറ്റർ ഉടമകളുടെ സാക്ഷ്യം.

 

‘‘രാത്രി 9 നു ശേഷമുള്ള സെക്കൻഡ് ഷോ അനുവദിച്ചാൽ കൂടുതൽ ചിത്രങ്ങൾ റിലീസിനെത്തും.  ചലച്ചിത്ര പ്രേമികൾക്ക് ഏറ്റവും സൗകര്യപ്രദമായ സമയം കൂടിയാണിത്. മിക്ക തൊഴിൽ മേഖലകളിലുമുള്ളവരുടെ  ജോലി സമയം കഴിയുമ്പോഴേക്കും രാത്രി ആറര ഏഴാകും. സെക്കൻഡ് ഷോയല്ലാതെ അവർക്കു സിനിമ കാണാൻ മറ്റെന്തു വഴി ? അങ്ങനെ വരുമ്പോഴാണു പലരും വ്യാജ പകർപ്പുകൾ ഫോണിലും മറ്റും കാണുന്ന സ്ഥിതിയുണ്ടാകുന്നത് ’’ – ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ആന്റോ ജോസഫിന്റെ വാക്കുകൾ.  

 

∙ മാസ്കില്ലാതെ നോ ഷോ! 

 

തിയറ്ററുകളെല്ലാം കർശനമായി കോവിഡ് മാനദണ്ഡമനുസരിച്ചാണു പ്രവർത്തിക്കുന്നതെന്നു ഫെഡറേഷൻ ഒാഫ് എക്സിബിറ്റേഴ്സ് അസോസിയേഷൻ കേരള (ഫിയോക്) ജനറൽ സെക്രട്ടറി എം.സി.ബോബി പറയുന്നു. ‘‘ മാസ്കില്ലാതെ ആരെയും തിയറ്റർ വളപ്പിൽ പോലും കയറ്റില്ല. ശരീര താപനില പരിശോധനയും സാനിറ്റൈസർ ഉപയോഗവുമൊക്കെ  നിർബന്ധമാണ്. മറ്റു പല സംസ്ഥാനങ്ങളിലും തിയറ്ററുകളിൽ സെക്കൻഡ് ഷോ ഉൾപ്പെടെയുണ്ട്. ഒരിടത്തു നിന്നും കോവിഡ് ബാധിച്ചതായി കേട്ടിട്ടില്ല. ചലച്ചിത്ര മേഖലയ്ക്ക് അനുകൂലമായി പല നിലപാടുകളും സ്വീകരിച്ചിട്ടുള്ള സംസ്ഥാന സർക്കാർ ഇക്കാര്യത്തിലും സഹായിക്കുമെന്നാണു പ്രതീക്ഷ.’’ 

 

സെക്കൻഡ് ഷോ കൂടി അനുവദിക്കുന്നതു സിനിമാ വ്യവസായത്തിനു മാത്രമല്ല, അനുബന്ധ വാണിജ്യ മേഖലകൾക്കും വരുമാന വർധനയ്ക്കു സഹായിക്കും. ഒാട്ടോ, ടാക്സി സർവീസുകൾ, റസ്റ്ററന്റുകൾ, വ്യാപാര സ്ഥാപനങ്ങൾ, പാർക്കിങ് സോണുകൾ തുടങ്ങി വിവിധ മേഖലകളിൽക്കൂടി സാമ്പത്തിക ഉണർവിനു വഴിയൊരിക്കും.