തന്റെ ആദ്യ സിനിമയായ ‘പട്ടം പോലെ’ പരാജയപ്പെട്ടത് വലിയ ആഘാതമായിരുന്നെന്ന് നടി മാളവിക മോഹനൻ. ബാക്കി പരാജയങ്ങൾ ‘പ്രൈവറ്റ്’ ആണെങ്കിൽ സിനിമയിലേതു ‘പബ്ലിക്ക്’ ആണെന്നും അതു വലിയ അഘാതമുണ്ടാക്കുമെന്നും മാളവിക വനിതയ്ക്കു കൊടുത്ത അഭിമുഖത്തിൽ വ്യക്തമാക്കി. അഭിമുഖത്തിന്റെ പ്രസക്ത ഭാഗത്തിൽ നിന്ന് ‘പട്ടം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തന്റെ ആദ്യ സിനിമയായ ‘പട്ടം പോലെ’ പരാജയപ്പെട്ടത് വലിയ ആഘാതമായിരുന്നെന്ന് നടി മാളവിക മോഹനൻ. ബാക്കി പരാജയങ്ങൾ ‘പ്രൈവറ്റ്’ ആണെങ്കിൽ സിനിമയിലേതു ‘പബ്ലിക്ക്’ ആണെന്നും അതു വലിയ അഘാതമുണ്ടാക്കുമെന്നും മാളവിക വനിതയ്ക്കു കൊടുത്ത അഭിമുഖത്തിൽ വ്യക്തമാക്കി. 

അഭിമുഖത്തിന്റെ പ്രസക്ത ഭാഗത്തിൽ നിന്ന് 

ADVERTISEMENT

‘പട്ടം പോലെ’ ആയിരുന്നു ആദ്യ സിനിമ. ഒരുപാടു പ്രതീക്ഷകൾ ഉണ്ടായിരുന്നില്ലേ ?

ADVERTISEMENT

പിന്നേ, പ്രതീക്ഷിക്കാതിരിക്കുമോ. ദുൽഖറിന്റെ നായിക, അച്ഛനെ പോലെ ഞാൻ ആദരിക്കുന്ന അഴകപ്പൻ സാറിന്റെ ആദ്യ സംവിധാനം. മമ്മൂട്ടി സാറാണ് എന്നെ ‘പട്ടം പോലെ’ യിലേക്ക് തിരഞ്ഞെടുക്കുന്നത്. ഇതെല്ലാം ആദ്യ സിനിമയുടെ ആവേശം കൂട്ടി. പക്ഷേ, സിനിമ തിയറ്ററിൽ പ്രതീക്ഷിച്ചത്ര വിജയിച്ചില്ലെന്നത് സത്യം തന്നെയാണ്. അത് ഹൃദയം നുറുങ്ങുന്ന വേദനയായി. എനിക്ക് അത്ര പ്രായമല്ലേ ഉള്ളൂ. പരാജയത്തെയും വിജയത്തേയുമെല്ലാം എങ്ങനെ കൈകാര്യം ചെയ്യണം എന്നൊന്നും അന്ന് അറിയുകയേയില്ല.

സിനിമയിൽ നായിക ആകുമ്പോൾ ആവേശത്തോടെ ഒരുപാടു പേർ ഒപ്പമുണ്ടാകും. പക്ഷേ, പരാജയപ്പെടുമ്പോൾ എന്തു വേണമെന്ന് ആരും പറഞ്ഞു തരില്ല. അത് അനുഭവിച്ച് അറിയണം. വേറെ ഏതു ജോലിയിലും കുഴപ്പങ്ങളുണ്ടായാൽ ചുരു ക്കം പേരെ അറിയൂ. അതെല്ലാം ‘പ്രൈവറ്റ്’ പരാജയങ്ങളാണ്. പക്ഷേ, ഒരു സിനിമ വീണുപോയാൽ  അതൊരു ‘പബ്ലിക്’ പരാജയം ആണ്. ഒരുപാടു പേർ ചർച്ച ചെയ്യും. മാനസികമായി വലിയ ആഘാതമുണ്ടാക്കും.

ADVERTISEMENT

സോഷ്യൽ മീഡിയയും വെറുതെ ഇരുന്നില്ല.  വലിയ ആക്രമണം നടന്നു. മറ്റു സിനിമാ ഇൻഡസ്ട്രികളെ അപേക്ഷിച്ച് മലയാളത്തിലെ ട്രോളുകൾ ക്രൂരമാകാറുണ്ട്. എന്റെ നിറത്തെക്കുറിച്ചും ശരീരത്തെക്കുറിച്ചുമെല്ലാം പരിഹസിച്ചു. അസ്ഥികൂടത്തിൽ‌ തൊലി വച്ചു പിടിപ്പിച്ച പോലെ എന്ന് വരെ കമന്റുകൾ വന്നു. എന്റെ ശരീരത്തെക്കുറിച്ച് പറയാൻ ഇവർക്ക് എന്താണ് അവകാശം? ആ സ്ഥിതിക്ക് ഇപ്പോഴും വലിയ മാറ്റങ്ങൾ‌ മലയാളത്തിൽ വന്നിട്ടില്ല. ഇറക്കം കുറഞ്ഞ ഉടുപ്പിട്ടാൽ പോലും ആക്രമിക്കുന്നവർ ഇപ്പോഴും ഉണ്ടല്ലോ. പരാജയം എന്നെ കരുത്തുള്ള ഒരാളാക്കി മാറ്റി. അതിനുള്ള പരിശീലനമായിരുന്നു ആ സിനിമ എന്നു തോന്നുന്നു. ഇപ്പോൾ വിജയത്തെയും പരാജയത്തെയും നേരിടാൻ പഠിച്ചു.

അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം