മലയാളത്തിന്റെ സൂപ്പർ ഹിറ്റ് സംവിധായകൻ ജോഷിയും സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയും ഏഴ് വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്നു ‘പാപ്പൻ’ എന്ന ബിഗ്ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിങ് മാർച്ച് 5–ന് ആരംഭിക്കും. സുരേഷ്‌ ഗോപിയുടെ 252-ാമത്തെ ചിത്രമായ പാപ്പന്റെ ലൊക്കേഷൻ പാലാ, തൊടുപുഴ, ഇൗരാറ്റുപേട്ട എന്നിവടങ്ങളിലാണ്. സണ്ണി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളത്തിന്റെ  സൂപ്പർ ഹിറ്റ് സംവിധായകൻ  ജോഷിയും സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയും ഏഴ് വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്നു ‘പാപ്പൻ’ എന്ന ബിഗ്ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിങ് മാർച്ച് 5–ന് ആരംഭിക്കും. സുരേഷ്‌ ഗോപിയുടെ 252-ാമത്തെ ചിത്രമായ പാപ്പന്റെ ലൊക്കേഷൻ പാലാ, തൊടുപുഴ, ഇൗരാറ്റുപേട്ട എന്നിവടങ്ങളിലാണ്. 

ADVERTISEMENT

സണ്ണി വെയിന്‍, നൈല ഉഷ, നീത പിള്ള, ഗോകുല്‍ സുരേഷ് ഗോപി, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. നീണ്ട നാളുകള്‍ക്കുശേഷം ജോഷി പൊലീസ് സ്‌റ്റോറി ചെയ്യുന്നുവെന്നുമാത്രമല്ല സുരേഷ്‌ഗോപിയും പൊലീസ് വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 

ADVERTISEMENT

ക്രൈംത്രില്ലറാണ് ചിത്രം. മാത്യു പാപ്പൻ എന്ന പൊലീസ് ഉദ്യോഗസ്ഥനായി സുരേഷ് ഗോപി എത്തുന്നു. പാപ്പന്റെ മകളും ഐപിഎസ് ഉദ്യോഗസ്ഥയുമായി നീത പിള്ള അഭിനയിക്കുന്നു. മാത്യു പാപ്പന്റെ ഭാര്യയുടെ വേഷം ചെയ്യുന്നത് നൈല ഉഷയാണ്. ഗോകുല്‍ സുരേഷ്‌ഗോപിയും പാപ്പനില്‍ വളരെ ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇതാദ്യമായി അച്ഛനോടൊപ്പം ഗോകുലും ഒരു ചിത്രത്തിന്റെ ഭാഗമാകുന്നു. സണ്ണി വെയ്‌നാണ് ഈ ചിത്രത്തിലെ മറ്റൊരു  താരം. 

ADVERTISEMENT

സൂപ്പർ ഹിറ്റായ പൊറിഞ്ചു മറിയം ജോസിന്  ശേഷമുള്ള ജോഷിയുടെ ചിത്രമാണ് പാപ്പൻ. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡേവിഡ് കാച്ചപ്പിള്ളി നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥയൊരുക്കുന്നത്.  പ്രശസ്ത റേഡിയോ ജോക്കിയും  കെയർ ഓഫ് സൈറാ ബാനു എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുമായ ആർജെ ഷാനാണ്. തിരക്കഥ. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റർ ശ്യാം ശശിധരൻ, സംഗീതം ജേക്സ് ബിജോയ്.